രാശിഫലം (05-09-2025 വെള്ളി)

ചിങ്ങം: ഇന്ന് സമ്മിശ്രാനുഭവങ്ങളുടെ ദിവസമാണ് നിങ്ങള്‍ക്ക്. ഗൃഹാന്തരീക്ഷം ശാന്തമായിരിക്കും. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുടേയും ജീവനക്കാരുടേയും സഹകരണം ഉണ്ടാകും. എന്നാല്‍ ഗൃഹസംബന്ധമായ ചില ജോലികള്‍ ചെയ്‌ത് തീര്‍ക്കുന്നതില്‍ തടസങ്ങള്‍ നേരിടാം. മാതൃപക്ഷത്തുനിന്ന് ചില അസുഖകരമായ വാര്‍ത്തകള്‍ വന്നെത്താം.

ജോലിയില്‍ എതിരാളികള്‍ പെട്ടെന്ന് സൃഷ്‌ടിക്കുന്ന ചില തടസങ്ങള്‍ നിങ്ങളെ അമ്പരപ്പിച്ചേക്കും. ഇത് നിങ്ങളെ ഉല്‍ക്കണ്‌ഠാകുലനാക്കുകയും സംശയവും നിരാശയവും വളര്‍ത്തുകയും ചെയ്യും. മേലധികാരികളുമായി ജോലിസ്ഥലത്തോ, മുതിര്‍ന്നവരുമായി വീട്ടിലോ ഏറ്റുമുട്ടലുണ്ടാക്കുന്നത് ഒഴിവാക്കുക. കാര്യങ്ങളെ സംയമനത്തോടെ കാണുക.

കന്നി: ഇന്ന് ചർച്ചകളിൽ നിന്ന് അകന്നു നിൽക്കുന്നതാണ് നല്ലത്. നിങ്ങള്‍ പെട്ടെന്ന് രോഷാകുലനാകരുത്. അത് ആരോഗ്യകരമായി മുന്നേറുന്ന ചർച്ചകളെ കടുത്ത വാക് തർക്കങ്ങളാക്കിമാറ്റും. യാദൃശ്ചികമായ ചെലവുകള്‍ ഉണ്ടാകാൻ സാധ്യതയുണ്ട്, കരുതിയിരിക്കുക.

സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ഒത്തുചേരല്‍ ആശ്വാസം പകരും. ഉദരസംബന്ധമായ അസുഖങ്ങളുണ്ടാകാമെന്നതിനാല്‍ ആരോഗ്യകരമായി ഭക്ഷണം കഴിക്കുക. ഏതെങ്കിലും പദ്ധതികളില്‍ പണം നിക്ഷേപിക്കുന്നവര്‍ കരുതലോടെ ചെയ്യണം.

തുലാം: സർക്കാർ ജോലി ചെയ്യുന്നവരെ സംബന്ധിച്ച് മനോഹരമായ ദിവസമായിരിക്കും ഇന്ന്. നിങ്ങളുടെ കഠിനാധ്വാനത്തിന് ഫലം ലഭിക്കും. നിങ്ങളെ തിരിച്ചറിയപ്പെടുകയും നിങ്ങളുടെ സേവനങ്ങള്‍ക്ക് പ്രതിഫലം ലഭിക്കുകയും ചെയ്യും. നിങ്ങളുടെ മാനേജർമാർ നിങ്ങളെ വിശ്വസിക്കാനും, പ്രത്യേകമായ കാര്യങ്ങള്‍ നിങ്ങളുമായി ചർച്ച ചെയ്യാവാനും സാധ്യതയുണ്ട്.

വൃശ്ചികം: പുതിയ സംരംഭങ്ങള്‍, കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടേയും കൂട്ടായ്‌മ, രസകരമായ ഉല്ലാസവേള എന്നിവയൊക്കെ ഇന്ന് ജോലികഴിഞ്ഞ് തിരിച്ചുവരുമ്പോൾ നിങ്ങളെ കാത്തിരിക്കുന്നു. കളിയും, ചിരിയും, ഉല്ലാസവും നിറഞ്ഞ ഇന്ന് അപൂര്‍വമായ ഒരു ദിവസമാണ്. സഹോദരങ്ങളുമായുള്ള നിങ്ങളുടെ ബന്ധവും, നിങ്ങളുടെ പൊതുവായ ആരോഗ്യനിലയും മെച്ചപ്പെട്ടതായിരിക്കും. ഹ്രസ്വമായ ഉല്ലാസയാത്രക്ക് ഇന്ന് സാധ്യത കാണുന്നു. ധനസമാഹരണത്തിനും മുതല്‍മുടക്കിനും തൊഴില്‍പരമായ കാര്യങ്ങൾക്കും ഇന്ന് ഭാഗ്യദിവസമാണ്. നിങ്ങളുടെ സന്തോഷം പ്രിയപ്പെട്ടവരുമായും അടുത്ത സഹപ്രവര്‍ത്തകരുമായും പങ്കുവക്കുക.

ധനു: ഇന്ന് നിങ്ങളുടെ മാനസികനില ഒരു തീഗോളം പോലെയായിരിക്കും. നിങ്ങളുടെ കോപം ഈ ഭൂമിയെ തന്നെ നശിപ്പിക്കുമെന്ന് ആളുകള്‍ പറയും. നിങ്ങളുടെ ഈ ആക്രമണ സ്വഭാവം മൂലം മറ്റുള്ളവർ നിങ്ങളെ ആക്രമിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ക്ഷമയോടെ പ്രവർത്തിക്കുക. നിങ്ങള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ട് വരാനിടയുണ്ട്. അത് വളരെ ശ്രദ്ധിച്ച് കൈകാര്യം ചെയ്യുക.

മകരം: ഇന്ന് മതപരവും ആത്മീയവുമായ കാര്യങ്ങളില്‍ മുഴുകി കഴിയണം. തൊഴിലിലും ബിസിനസിലും അനുകൂല മാറ്റങ്ങളുണ്ടാകും. നിങ്ങളുടെ എല്ലാ ശ്രമങ്ങള്‍ക്കും ദൗത്യങ്ങള്‍ക്കും നല്ല ഫലമുണ്ടാക്കും. അന്തസും പ്രശസ്‌തിയും വർധിക്കും.

തൊഴിലില്‍ പ്രൊമോഷനും ഉയര്‍ച്ചയും ഉണ്ടാകാം. സുഹൃത്തുക്കളേയും ബന്ധുക്കളേയും കണ്ടുമുട്ടുന്നത് സന്തോഷം നല്‍കും. ഗൃഹാന്തരീക്ഷം സന്തോഷപ്രദം ആയിരിക്കും. ചെറിയ അപകടത്തിന് സാധ്യതയുള്ളതിനാല്‍ സൂക്ഷിക്കുക. ആരോഗ്യ പ്രശ്‍നങ്ങളൊന്നും ഉണ്ടാകില്ല.

കുംഭം: നിങ്ങളുടെ സംസാരിക്കാനുള്ള കഴിവ് കാരണം ഇന്ന് ആവേശകരമായ കാര്യങ്ങള്‍ സംഭവിക്കാം. ഇവൻ്റുകളിലും മീറ്റിങ്ങുകളിലും മികച്ച രീതിയിൽ അവതരണങ്ങൾ നടത്താൻ നിങ്ങളുടെ ഭാഷാ വൈദഗ്ധ്യം നിങ്ങളെ സഹായിക്കും. നിങ്ങൾ വിജയിക്കും. നിങ്ങളുടെ എല്ലാ ചർച്ചകളും വാദങ്ങളും ശക്തമായി പ്രതിഫലിക്കും. അതിനാൽ നിങ്ങളുടെ വാദങ്ങൾ മറ്റുള്ളവർ അംഗീകരിക്കുന്നില്ലെങ്കിൽ, നിങ്ങൾക്ക് വിഷമിക്കേണ്ട കാര്യമില്ല.

മീനം: അയൽക്കാരെ സ്നേഹിക്കുക എന്നതാണ് നിങ്ങള്‍ നടപ്പിലാക്കേണ്ട പ്രധാന കാര്യം. മതപരമായ ലിഖിതങ്ങള്‍ നിങ്ങളുടെ ചിന്തകളെ സ്വാധീനിക്കും. ഇന്ന് നിങ്ങള്‍ ആത്മീയചിന്തകളാൽ സ്വാധീനിക്കപ്പെടും. മതപരമായി പ്രാധാന്യമർഹിക്കുന്ന സ്ഥലങ്ങളിൽ സന്ദർശനത്തിനു പോകുന്നത് നല്ലത്.

മേടം: ഇന്ന് നിങ്ങൾ സമ്മർദത്തിലാകും. എന്നാൽ നിങ്ങളുടെ ജോലി പൂർണമായും പൂർത്തീകരിക്കുകയും ചെയ്യും. നിങ്ങളുടെ എല്ലാ സഹപ്രവർത്തകരേയും നിങ്ങൾ ജോലികാര്യങ്ങള്‍ പരിശീലിപ്പിക്കും. എന്നാൽ നിങ്ങള്‍ പ്രതീക്ഷയ്‌ക്കുന്ന ഫലം കിട്ടിക്കൊള്ളണമെന്നില്ല. ഒറ്റ രാത്രിയിൽ തന്നെ എല്ലാം സംഭവിക്കുകയില്ലല്ലോ. അതുകൊണ്ട് നിങ്ങൾ ക്ഷമയോടെ കാത്തിരിക്കുക.

ഇടവം: നിങ്ങളുടെ കഴിവ് പ്രദർശിപ്പിക്കുന്നതിനുള്ള ഒരു മികച്ച ദിവസമാണിന്ന്. നിങ്ങളുടെ ജോലിസ്ഥലത്ത് അംഗീകാരം ലഭിക്കും. ഇന്ന് നിങ്ങളുടെ സഹപ്രവർത്തകരേയും, മേലധികാരികളേയും, പങ്കാളികളേയും, എതിരാളികളേയും ആകർഷിക്കുന്നതിനും അവരുടെ ആരാധനയും പിന്തുണയും നേടിയെടുക്കുന്നതിനും സാധിക്കും.

ഒരു കാര്യം മാത്രം, അധികമായി ഒന്നും ചെയ്യരുത്. നിങ്ങളുടെ കഴിവുകൾക്കും പാടവങ്ങൾക്കും അപ്പുറത്തുള്ള ഒന്നും ചെയ്യരുത്. അതിന് കാര്യങ്ങൾ പഴയപടിയാക്കാൻ സാധ്യതയുണ്ട്.

മിഥുനം: എല്ലാ ദിവസങ്ങളും മനോഹരവും അനായാസവുമായിരിക്കയില്ല. ഇന്നത്തെ ദിവസം അധികഭാഗവും നിങ്ങള്‍ക്ക് അനുകൂലമായിരിക്കുകയില്ലെന്ന് ഓര്‍ക്കുക. ഇന്ന് അൽപം ജാഗ്രതയോടെ ഇരിക്കുക. നിങ്ങളുടെ ഇന്ദ്രിയങ്ങളേയും ആഗ്രഹങ്ങളേയും കര്‍ശനമായി നിയന്ത്രിച്ചില്ലെങ്കില്‍, നിങ്ങള്‍ കയ്യോടെ പിടികൂടപ്പെടും.

പുതിയതായി എന്തെങ്കിലും തുടങ്ങുന്നത് ഒഴിവാവക്കുക. യാത്രയില്‍ നിന്നും അപരിചിതരില്‍ നിന്നും വിട്ട് നില്‍ക്കുക. ചികിത്സാ നടപടിക്രമങ്ങള്‍ നീട്ടി വെക്കുക. തര്‍ക്കങ്ങള്‍ക്കും കലഹങ്ങള്‍ക്കും പോകാതിരിക്കുക. സാമ്പത്തിക പ്രതിസന്ധി നിങ്ങളെ ഇന്ന് വിഷമിപ്പിച്ചേക്കാം. കോപവും ചെലവും നിയന്ത്രിക്കുക.

കര്‍ക്കിടകം: അടുത്ത സുഹൃത്തുക്കള്‍ നിങ്ങളിൽ ആകൃഷ്‌ടരാകും. അവരെ സന്തോഷിപ്പിക്കുന്നതിനായി ശ്രമിക്കുകയും വൈകുന്നേരം അവരോടൊപ്പം സന്തോഷകരമായി ചെലവഴിക്കുകയും ചെയ്യും. സ്നേഹവും ഹൃദ്യവുമായ ബന്ധങ്ങളും വളരെക്കാലം നീണ്ടുനില്‍ക്കുകയും ഫലപ്രദമാകുകയും ചെയ്യും.

Leave a Comment

More News