രാശിഫലം (06-09-2025 ശനി)

ചിങ്ങം: ഇന്ന് ആരോടും വിട്ടുവീഴ്‌ചയില്ലാത്ത സമീപനമായിരിയ്‌ക്കും നിങ്ങൾക്ക്. നിങ്ങളുടെ തീരുമാനങ്ങൾ നിങ്ങളെ തന്നെ സംതൃപ്‌തനാക്കും. എന്നിരുന്നാലും, അനുനയപരമായ സമീപനം വിട്ടുകളയരുത്. ജോലി സംബന്ധമായ കാര്യങ്ങളിൽ നിങ്ങൾ പ്രായോഗികമതിയും അതുപോലെ ബിസിനസ് ചിന്താഗതിക്കാരനുമാണെങ്കിൽ അത് നിങ്ങളുടെ വളർച്ചയ്‌ക്ക് സഹായകമായേയ്‌ക്കും.

കന്നി: ഇന്ന് നടക്കുന്ന ചില കാര്യങ്ങൾ നിങ്ങളെ വേദനപ്പെടുത്തിയേക്കാം. വ്യക്തിത്വം മെച്ചപ്പെടുത്തുന്ന ഏതെങ്കിലും കോഴ്‌സിൽ ചേരുന്നതിന് സാധ്യതയുണ്ട്. മറ്റൊരാളുമായുള്ള സന്തോഷ വർത്തമാനത്തിന് ഇടയുണ്ടാകും.

തുലാം: ഇന്ന് സമാധാനപരമായ ദിവസമായിരിയ്‌ക്കും. മാനസിക നില മെച്ചപ്പെടും. കഴിഞ്ഞകാലത്തെ നല്ല ഓർമ്മകൾ ഓർമിക്കാൻ ഇഷ്‌ടപ്പെടുകയും സമാന ചിന്താഗതിക്കാരായ ആളുകളുമായി സൗഹൃദസല്ലാപം നടത്താൻ സമയം കിട്ടുകയും ചെയ്യും. നിങ്ങളുടെ ആശയങ്ങളും ചിന്തകളും ചർച്ചചെയ്യുകയും പങ്കുവക്കുകയും ചെയ്യും.

തത്ത്വചിന്ത, മതം തുടങ്ങിയ വ്യത്യസ്‌ത വിഷയങ്ങളിലുള്ള നിങ്ങളുടെ ആശയങ്ങൾ പങ്കുവയ്ക്കും. വർത്തമാനകാലത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഭൂതകാലത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും ചിന്തിക്കാൻ ശ്രമിക്കുന്നതിനു പകരം സന്തോഷത്തോടെ ജീവിതം തുടരും.

വൃശ്ചികം: നിങ്ങൾ ഇന്ന് വളരെ ജാഗരൂകരായിക്കണം. ബിസിനസ് മീറ്റിങ്ങുകളിലും പ്രൊഫഷണൽ ചർച്ചകളിലും നിങ്ങൾ തന്നെയായിരിയ്‌ക്കും മികച്ച് നിൽക്കുക. നിങ്ങളുടെ നർമ്മബോധം ചുറ്റുമുള്ള ആളുകളെ നിങ്ങളിലേയ്‌ക്ക് ആകർഷിക്കും.

ധനു: ഇന്ന് നിങ്ങളുടെ പ്രണയജീവിതം കൂടുതൽ ആസ്വാദ്യകരമാവും. ഒരുപാട് സ്വപ്‌നം കാണും. സുഹൃത്തുകളുമായുള്ള സമ്പർക്കം സൂക്ഷിയ്‌ക്കണം. നിങ്ങളുടെ സുഹൃത്തുക്കള്‍ നിങ്ങളെ ഷോപ്പിങ്ങിന്‌ ക്ഷണിക്കും. എന്നാൽ നിങ്ങളുടെ ചില തീരുമാനങ്ങളും പദ്ധതികളും ഇവർ തകർക്കും. സുഹൃത്തുക്കളെ വളരെ ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യുക.

മകരം: ഇന്ന്, നിങ്ങൾ മുൻപ് നടത്തിയ തെറ്റുകളെക്കുറിച്ച് ബോധവാനാകും. ജോലിയിൽ നിങ്ങളുടെ ടീമിൻ്റെ വിജയത്തിൽ നിങ്ങൾ പ്രധാന പങ്ക് വഹിയ്‌ക്കും. എന്നിരുന്നാലും നിങ്ങളുടെ പരിശ്രമങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോയേക്കാം. അല്ലെങ്കിൽ അർഹമായ അഭിനന്ദനം ലഭിക്കാതിരിക്കാം. ഇത് നിങ്ങളെ നിരാശരാക്കും.

കുംഭം: ഇന്ന് നിങ്ങൾ സുഹൃത്തുക്കളുമായി നല്ല ബന്ധം കാത്തുസൂക്ഷിയ്‌ക്കും. തത്ത്വചിന്തകൾ, മൂല്യങ്ങൾ, രാഷ്ട്രീയം എന്നിവയെക്കുറിച്ച് സംസാരിക്കും. പങ്കാളിയോടൊപ്പം മനോഹരമായ സായാഹ്നങ്ങൾ പങ്കുവയ്‌ക്കും.

മീനം: ഇന്ന് നിങ്ങൾ വളരെ ക്ഷമാശീലനും ഉദാരമനസ്‌കനുമായിരിയ്‌ക്കും. അനാവശ്യമായ ദുഃഖം നിങ്ങളെ അലട്ടില്ല. ആളുകളോട് ക്ഷമിയ്‌ക്കും. പക്ഷേ നിങ്ങളുടെ ക്ഷാമാശീലത്തെ ആളുകൾ മുതലെടുക്കില്ലെന്ന് ഉറപ്പുവരുത്തുക.

മേടം: ഭാവിയെക്കുറിച്ചുള്ള തീരുമാനമെടുക്കുമ്പോൾ ശ്രദ്ധിയ്‌ക്കുക. മാർഗനിർദേശങ്ങൾ തേടുക, ജ്യോതിശാസ്ത്ര ചാർട്ടുകൾ ശ്രദ്ധിയ്‌ക്കുക.

ഇടവം: വാദപ്രതിവാദങ്ങളുടെ ഛായയായിരിക്കും നിങ്ങളുടെ ഇന്നത്തെ ദിവസത്തിന് നിറം പകരുന്നത്. സുഹൃത്തുക്കളുമായി വളരെ നീണ്ട ബിസിനസ് ചർച്ചകളിൽ ഏർപ്പെട്ടേയ്‌ക്കാം. വൈകുന്നേരം, നിങ്ങളുടെ പങ്കാളിയുമായി സന്തോഷനിമിഷങ്ങളിൽ ഏർപ്പെടും.

മിഥുനം: ഇന്നത്തെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നത് ബുദ്ധിമുട്ടായിരിയ്‌ക്കും. പക്ഷേ നിങ്ങൾക്ക് പ്രശ്‌നങ്ങൾ പരിഹരിയ്‌ക്കും. ഇതിന് സമയമെടുത്തേക്കാം. പ്രതീക്ഷ നഷ്‌ടപ്പെടുത്തരുത്. നിങ്ങളുടെ സഹിഷ്‌ണുതയുടേയും കഷ്‌ടപ്പാടിൻ്റയും ഫലം ലഭിയ്‌ക്കും. നിങ്ങൾക്ക് ചുറ്റുമുള്ളവരെക്കുറിച്ച് മനസിലാക്കാൻ സാധിയ്‌ക്കും.

കര്‍ക്കിടകം: ഇന്ന് നിങ്ങൾ വാണിജ്യപരമായ സംഭാഷണങ്ങളിൽ ഏർപ്പെടും. നിങ്ങളുടെ ബിസിനസ് പങ്കാളികളുമായി സമയം ചെലവഴിക്കും. വാണിജ്യപരമായി നിങ്ങൾക്ക് നേട്ടം കിട്ടുന്ന ഒരു ഇടപാട് ഉറപ്പിക്കും. പങ്കാളിയുമായി അതീവ പ്രണയത്തിലാകും.

Leave a Comment

More News