ന്യൂജേഴ്സി: ഷാജി എണ്ണശ്ശേരിൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന അദ്ദേഹത്തിൻ്റെ പതിനാലാമത്തെ ഹ്രസ്വ ചിത്രമാണ് “അമേരിക്കൻ അച്ചായൻ്റെ സ്നേഹസ്പർശം.” അഞ്ചാറുവർഷക്കാലമു ള്ള അദ്ദേഹത്തിൻ്റെ നീണ്ട പരിശ്രമത്തിൻ്റെ വിളവാണ് ഇത്തരത്തിൽ രൂപം കൊണ്ട പതിനാലോളം ഹ്രസ്വ ചിത്രങ്ങൾ.
ഏകദേശം മുപ്പതിലധികം വർഷങ്ങൾ വിദേശ നാടുകളിൽ ചെലവഴിച്ച്, പ്രവാസത്തിൻ്റെ തിക്കും, തിരക്കും പിന്നിട്ട് തൊഴിൽ ജീവിതത്തിൻ്റെ തിരിമറികളുമൊക്കെ മറികടന്ന് നേടിയ സ്വപ്നങ്ങൾ നാട്ടിലെ സുഹൃത്തുക്കൾക്ക് കൂടി പങ്കുവയ്ക്കുവാൻ ഓടി എത്തുന്ന പ്രവാസിയുടെ ജീവിത പരിണാമങ്ങളാണ് ഇതിലെ ഇതിവൃത്തം.
ജന്മനാട്ടിൽ എന്തെങ്കിലും നന്മ ചെയ്യണം എന്ന വിചാരത്തിൽ ജീവിതത്തിൻ്റെ അവസാന പ്രഹരങ്ങൾ കഴിഞ്ഞ്, സ്വന്തം ജന്മനാടിൻ്റെ മണ്ണിലെത്തി, മനുഷ്യത്വസേവന പ്രവർത്തനങ്ങളിൽ മുഴുകി, നാട്ടിലെ സുഹൃത്തുക്കളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കണം എന്ന് ചിന്തിച്ചുകൊണ്ട് അതിനൊക്കെ തൻ്റെ കൈകൾ നീട്ടണം എന്നാഗ്രഹി ച്ചു. അങ്ങനെ നവീനമായ വൃദ്ധസദനങ്ങളും, ആതുരാലയങ്ങമൊക്കെയുണ്ടാക്കി നിസ്വാർത്ഥമായി പ്രവർത്തിക്കുവാൻ ശ്രമിച്ചെങ്കിലും, അവയൊന്നും താൻ സ്വപ്നം കണ്ട ഉയരങ്ങളിലേക്ക് എത്തിക്കുവാൻ സാധിക്കാതെ, നിരാശയുടെ സമ്മർദ്ദ്ധങ്ങളും, നെടുവീർപ്പുമായി തൻ്റെ വിയർപ്പ് സ്വരൂപിച്ചു ഉണ്ടാക്കിയ പ്രസ്ഥാനങ്ങളെ ഉപേക്ഷിച്ചുകൊണ്ട് വീണ്ടും വിദേശ പ്രവാസ ജീവിതത്തിലേയ്ക് തിരിച്ചു, മടങ്ങേണ്ടിവരുന്നൊരു ജീവിതം.
ഷാജി എണ്ണശ്ശേരിൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന അദ്ദേഹത്തിൻ്റെ പതിനാലാമത്തെ ഹ്രസ്വ ചിത്രമാണ് “അമേരിക്കൻ അച്ചായൻ്റെ സ്നേഹസ്പർശം.”
സംവിധാനം, അഭിനയം—തുടങ്ങിയ രംഗങ്ങളിലും അദ്ദേഹം തൻ്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. കേരളത്തിലും ഗൾഫിലുമായി ചിത്രീകരിച്ച, സഹൃദയരുടെ മനം കവരുന്ന ഈ ഹ്രസ്വചിത്രം ഉടൻ തന്നെ നിങ്ങളുടെ യൂട്യൂബ് വേദിയിൽ പ്രദർശനത്തിന് എത്തും.
പ്രൊഡ്യൂസർ:
പീച്ചി മത്തായി,
ക്യാമറ (DOP): ഹരി തേജസ്.
അഭിനേതാക്കൾ:
മധു അയ്യംപറമ്പിൽ, പീച്ചി മത്തായി, സുധീപ് ആലയിൽ, മിനി വാരിജം, മിനി അശോക്, ദേരീന ബെന്നി, ജയപ്രകാശ്, ഷാജി എണ്ണശ്ശേരിൽ, ഷാൻസി പ്രവീണ, ജയശ്രീ രതീഷ്, ഹരിതേജസ്, ഹൃദയ, എന്നിവർ.

