ശബരിമല ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണ്ണപ്പാളികള്‍ ഉടൻ ശ്രീകോവിലിലേക്ക് തിരികെ കൊണ്ടുവരണം: ഹൈക്കോടതി

കൊച്ചി: ശബരിമല ദ്വാരപാലക വിഗ്രഹങ്ങളിൽ നിന്ന് സ്വർണ്ണം പൂശിയത് നീക്കം ചെയ്തതിന് ദേവസ്വം ബോർഡിനെ ഹൈക്കോടതി ശക്തമായി വിമർശിച്ചു. അനുമതിയില്ലാതെ നീക്കം ചെയ്ത സ്വർണ്ണപ്പാളികള്‍ ഉടൻ ശ്രീകോവിലിലേക്ക് തിരികെ നൽകണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി.

കോടതിയുടെ അനുമതിയോടെ മാത്രമേ ശ്രീകോവിലിൽ സ്വർണ്ണം പൂശാൻ പാടുള്ളൂ എന്ന് നേരത്തെ നിർദ്ദേശിച്ചിരുന്നെങ്കിലും, അത് ലംഘിക്കുന്നത് ഗുരുതരമായ വീഴ്ചയാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച് കമ്മീഷണർ കോടതിയിൽ റിപ്പോർട്ടും സമർപ്പിച്ചിരുന്നു. ഉത്തരവിനെത്തുടർന്ന്, ഉടൻ തന്നെ അപ്പീൽ നൽകാൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. നിയമ വിദഗ്ധരുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്നും ബോർഡ് അറിയിച്ചു.

ചെന്നൈയിൽ ആരംഭിച്ചിരിക്കുന്ന സ്വര്‍ണ്ണപ്പാളികളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാതെ ദ്വാരപാലക ശില്പത്തിലെ സ്വർണ്ണം പൂശിയത് തിരികെ നൽകണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നാണ് ദേവസ്വം ബോർഡിന്റെ നിലപാട്.

Leave a Comment

More News