അഞ്ചാമത് എഡിഷൻ ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സര വള്ളം കളിയ്ക്ക് സെപ്തംബര്‍ 19 ന് കൈനകരിയിൽ തുടക്കമാകും.

ആദ്യ മത്സരമായ കൈനകരി ജലോത്സവത്തിന്റെ സംഘാടകസമിതി യോഗം മുൻ എം.എൽ.എ യും സി.ബി.എൽ ടെക്നിക്കൽ കമ്മറ്റിയംഗവുമായ സി.കെ സദാശിവൻ ഉത്ഘാടനം ചെയ്തു. ചുരുങ്ങിയ സമയത്തിൽ വിപുലമായ നിലയിൽ തന്നെ വള്ളംകളി സംഘടിപ്പിക്കുന്നതിന് സംഘാടക സമിതി യോഗത്തിൽ തീരുമാനമായി. സി.ബി.എല്ലിന്റെ ഉദ്ഘാടന വേദിയായി കൈനകരി തെരഞ്ഞെടുത്തതിന് കേരള സർക്കാരിനെയും വിനോദസഞ്ചാര വകുപ്പിനെയും യോഗം അഭിനന്ദിച്ചു.

സാംസ്കാരിക ഘോഷയാത്ര, കലാപരിപാടികൾ തുടങ്ങിയവ മത്സര വള്ളംകളിയോടനുബസിച്ച് സംഘടിപ്പിക്കും. കൈനകരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.എസി. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ടൂറിസം ഡപ്യൂട്ടി ഡയറക്ടർ ഡി.വി. പ്രഭാത് ,സി.ബി. എൽ. ടെക്നിക്കൽ കമ്മറ്റിയംഗങ്ങളായ ആർ.കെ കുറുപ്പ്, മുൻ എം.എൽ.എ കെ.കെ ഷാജു,ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജിൻസി ജോളി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഷീലാ സജീവ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രസീതാ മിനിൽകുമാർ, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി അദ്ധ്യക്ഷരായ കെ.എ പ്രമോദ്,നോബിൻ പി. ജോൺ, സബിതാ മനു, ഗ്രാമപഞ്ചായത്തംഗങ്ങളായ ഡി. ലോനപ്പൻ, സി.എൽ. ലജുമോൻ, എ.ഡി ആൻ്റെണി, ആഷാ ജെയിംസ്, ലീനാമോൾ ബൈജു, നെടുമുടി എസ്.എച്ച്.ഒ നൗഫൽ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ പി.രതീശൻ, പി.വി. സുനോസ്, റോചാ സി മാത്യു, മാത്യൂസ് തെക്കേപ്പറമ്പൻ, തുടങ്ങിയവർ പ്രസംഗിച്ചു.

എം.പി., എം.എൽ.എ, ത്രിതല പഞ്ചായത്ത് പ്രസിഡൻ്റുമാർ, കൈനകരിയിൽ നിന്നുള്ള മുൻ എം.എൽ.എ മാർ എന്നിവരെ രക്ഷാധികളായും ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയും വിവധി വകുപ്പുതല ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന സ്റ്റിയറിംഗ് കമ്മറ്റിയും യോഗത്തിൽ രൂപീകരിച്ചു.

Leave a Comment

More News