ചിങ്ങം: ലക്ഷ്യങ്ങളിൽ സ്വയം സമർപ്പിക്കുകയും, സഹപ്രവർത്തകരെ അവരുടെ ജോലിയിൽ നിന്ന് വ്യതിചലിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്യും. ജീവിതത്തിൽ സന്തോഷം വരാൻ കുറച്ചുകൂടി തുറന്ന ചിന്ത അനിവാര്യമാണ്. മോശമല്ലാത്ത ദിവസം.
കന്നി: അലസതയും ഉത്സാഹക്കുറവും അനുഭവപ്പെടും. ദിവസം മുഴുവന്‍ പ്രതികൂല സാഹചര്യങ്ങള്‍ ആയിരിക്കും. പ്രത്യേകിച്ചും കുട്ടികളുടെ ആരോഗ്യം സംബന്ധിച്ച പ്രശ്നങ്ങള്‍ നിങ്ങളെ ഏറെ അസ്വസ്ഥനാക്കും. ഒട്ടേറെ പ്രതികൂല സാഹചര്യങ്ങളും ഉത്കണ്ഠയും ഫലം കാണാത്ത പ്രവര്‍ത്തനങ്ങളും നിരാശയിലേക്ക് നയിക്കും.
ജോലിയില്‍ സഹപ്രവര്‍ത്തകരും മേലുദ്യോഗസ്ഥരും ചെയ്യുന്ന വിമര്‍ശനം വേണ്ടവിധം പരിഗണിക്കില്ല. ആ വിമര്‍ശനങ്ങള്‍ സമയത്തോടൊപ്പം കടന്നുപോകുമെന്ന് നിങ്ങള്‍ കരുതുന്നു. ഇത് ഒരു പക്ഷേ മറ്റുള്ളവരുടെ അനിഷ്ടത്തിന് കാരണമാക്കിയേക്കാം
തുലാം: കൂടുതൽ സമയവും ജനമദ്ധ്യത്തിലായിരിക്കും. ചുറ്റുമുള്ളവർ നിങ്ങളുടെ ആശയങ്ങളെയും ബഹുമതികളെയും പുകഴ്ത്തും. പുതിയ സംരംഭകരുമായി ജോലി ചെയ്യാനുള്ള സുവർണാവസരമുണ്ടാകും. സാമ്പത്തിക കാര്യങ്ങൾ ചെയ്യാൻ അനുകൂലമായ സമയമാണ് ഇപ്പോൾ.
വൃശ്ചികം: ബഹുമതികളെപ്പറ്റി ചിന്തിച്ച് ബുദ്ധിമുട്ടാതെ കഠിനമായി ജോലി ചെയ്യുക. എപ്പോഴും ജോലിക്കാര്യങ്ങളിൽ പിന്നിലാകാതെ നോക്കണം. നിങ്ങൾക്കൊരു കൂട്ടുസംരംഭം ഉണ്ടോ? ഉണ്ടെങ്കിൽ ക്ഷമയോടെ വരുമാനത്തിനായി കാത്തിരിക്കണം. അനുകൂല സമയം വരാനിരിക്കുന്നു.
ധനു: ഇന്ന് നിങ്ങൾ തടസങ്ങളാൽ ക്ലേശിക്കാനുള്ള സാധ്യതയുണ്ട്. വിജയത്തിലെത്താൻ നിങ്ങൾ ചെറുത്തു നിൽക്കണം. പകൽ സുപ്രധാന തീരുമാനങ്ങൾ ഒന്നും എടുക്കാതിരിക്കുക. സന്ധ്യയോടെ അപ്രതീക്ഷിത ഫലങ്ങൾ നിങ്ങളെ അത്ഭുതപ്പെടുത്തുകയും അങ്ങേയറ്റം സന്തോഷിപ്പിക്കുകയും ചെയ്യും.
മകരം: അനാരോഗ്യം ഇന്ന് നിങ്ങളെ ഉന്മേഷരഹിതനും ഉദാസീനനുമാക്കിയേക്കാം. പലകാരണങ്ങളെക്കൊണ്ടും അസ്വസ്ഥനാകാന്‍ സാധ്യത. മാനസിക പ്രതിസന്ധിയും തീരുമാനമെടുക്കാനുള്ള കഴിവില്ലായ്മയും കഠിനാധ്വാനം കൊണ്ടുള്ള അവശതയും നിങ്ങളെ അസ്വസ്ഥനാക്കും. നക്ഷത്രങ്ങള്‍ അനുകൂലസ്ഥിതിയിലല്ലാത്തത് ജോലിസ്ഥലത്ത് പ്രതികൂലാവസ്ഥക്കും മേലധികാരികളുടെ അതൃപ്തിക്കും കാരണമായേക്കും. കുട്ടികളുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുക.
കുംഭം: കടുംപിടുത്തവും കടുത്ത പ്രതികൂല ചിന്തകളും നിയന്ത്രിക്കുക. ഇല്ലെങ്കില്‍ അത് നിങ്ങളുടെ അരോഗ്യത്തിന് ഹാനികരമായേക്കാം. കുടുംബ ജീവിതത്തിലും സമൂഹത്തിലെ നിങ്ങളുടെ അന്തസിനെ ബാധിക്കുന്ന സാഹചര്യങ്ങളിലും ഒന്നും ഉള്‍പ്പെടാതിരിക്കുക. വീടിനെയോ സ്വത്തിനെയോ സംബന്ധിച്ച എന്ത് തീരുമാനമെടുക്കുമ്പോഴും ശ്രദ്ധിക്കുക. വിദ്യാര്‍ഥികള്‍ക്ക് പഠനത്തെ സംബന്ധിച്ചിടത്തോളം ഇന്ന് നല്ല ദിവസമാകുന്നു. സാമ്പത്തിക ഉറവിടങ്ങളെ തന്ത്രപൂര്‍വം കൈകാര്യം ചെയ്യുന്നതില്‍ വിജയിക്കും.
മീനം: ‘കഠിനമായി അധ്വാനിക്കൂ, ആവോളം ആസ്വാദിക്കൂ’ എന്ന ജീവിത ശൈലിയാണ് നിങ്ങള്‍ പിന്തുടരുക. ഇന്ന് ഈ പ്രവണത ശക്തമാകും. നിങ്ങളുടെ ക്രിയാത്മകതയും നൂതന ആശയങ്ങള്‍ കണ്ടെത്താനുള്ള കഴിവും കൂടുതല്‍ പ്രകടമാകുമെന്നാണ് പ്രതീക്ഷ. അതുകൊണ്ട് നിങ്ങള്‍ തീരുമാനങ്ങളെടുക്കുക. അവ താമസിയാതെ യാഥാര്‍ഥ്യമാകും. അനുകൂല മനോഭാവവും നിശ്ചയദാര്‍ഢ്യവും ശ്രദ്ധകേന്ദ്രീകരിക്കാനുള്ള കഴിവും ദൗത്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് നിങ്ങളെ സഹായിക്കും. സുഹൃത്തുക്കളോടോ സഹോദരങ്ങളോടോ ഒപ്പം ഒരു സാഹസികയാത്ര അസൂത്രണം ചെയ്യുക.
മേടം: നിങ്ങൾ ചെയ്യുന്ന ഓരോ കാര്യങ്ങളിലും സ്വാതന്ത്ര്യം ആഗ്രഹിക്കും. ദിവസം മുഴുവൻ പല തരത്തിലുള്ള കുടുംബ കാര്യങ്ങളിൽ നിങ്ങൾ വ്യാപൃതനാകും. കൗമാരക്കാർ ഇന്ന് ഷോപ്പിങ്ങിനോ ഒരു സിനിമ കാണുന്നതിനോ വേണ്ടി ചിലവഴിക്കും. കൊച്ചുകുട്ടികൾ നിങ്ങളിൽ നിന്നും സമ്മാനങ്ങൾ കിട്ടുന്നതിനായി ബഹളം ഉണ്ടാക്കും.
ഇടവം: വികാരങ്ങള്‍ നിയന്ത്രിക്കാനാവാത്തത് ബന്ധങ്ങളിൽ വിള്ളലുണ്ടാക്കും. ഇത് ഒഴിവാക്കുന്നതിനായി സ്നേഹിക്കുന്ന ആളുകളോട് കുറച്ച് മൃദുലമായും വിവേകത്തോടും കൂടി പെരുമാറുക.
മിഥുനം: ദേഷ്യവും കടുത്ത വാക്കുകളും തെറ്റിദ്ധരിക്കപ്പെടുകയും സംഘര്‍ഷഭരിതമായ സ്ഥിതിവിശേഷം സൃഷ്ടിക്കുകയും ചെയ്യാൻ സാധ്യത. സ്വയം നിയന്ത്രിക്കുക. ധ്യാനം പരിശീലിക്കുക. ശാന്തത കൈവരും. ഇത് ഇന്നത്തെ മോശമായ ആരോഗ്യ നിലയെ മെച്ചപ്പെടുത്തും. വരുമാനത്തേക്കാള്‍ ചെലവുണ്ടാകാമെന്നതുകൊണ്ട് ജാഗ്രത പുലര്‍ത്തുക. അപകട സാധ്യത ഉള്ളതുകൊണ്ട് സുരക്ഷിതമായി വാഹനമോടിക്കുക.
കര്‍ക്കിടകം: ക്രിയാത്മകമായ ഊര്‍ജം ഇന്ന് ഫലം കാണും. സൗഹൃദസന്ദര്‍ശനങ്ങള്‍ക്കും ഉല്ലാസവേളകള്‍ക്കും സാധ്യത. അവിവാഹിതര്‍ക്ക് വിവാഹത്തെ പറ്റി ചിന്തിക്കാം. താമസിയാതെ നിങ്ങളുടെ ജീവിതപങ്കാളിയെ കണ്ടെത്താന്‍ കഴിയും. പെട്ടെന്നുളള സാമ്പത്തിക നേട്ടവും സാമ്പത്തിക സ്രോതസുകള്‍ വര്‍ധിച്ചതും നിങ്ങളുടെ ഭാഗ്യാനുഭവങ്ങള്‍ കൂടുതലാക്കും. ഇഷ്ടപ്പെട്ട മനോഹരമായ ഒരു സ്ഥലത്തേക്ക് ഒരു ദീര്‍ഘദൂര ഡ്രൈവിംഗ് ആലോചിക്കുക. ഇന്നത്തെ സായാഹ്നം ആസ്വാദ്യമാക്കുക.
