രാശിഫലം (15-09-2025 തിങ്കള്‍)

ചിങ്ങം: ഇന്ന് ഉയര്‍ന്ന ആത്മവിശ്വാസം നിങ്ങള്‍ക്കുണ്ടാകും. ജോലിയുമായി ബന്ധപ്പെട്ട് വളരെ ശക്തവും നിര്‍ണായകവുമായ തീരുമാനങ്ങള്‍ കൈക്കൊള്ളും. ജോലിയില്‍ വളരെ സുഗമമായ പ്രവര്‍ത്തനം ഉണ്ടാവുകയും വിജയം നിങ്ങളെ തേടിയെത്തുകയും ചെയ്യും

കന്നി: ഇന്ന് ഒരു ഇടവേളയെടുത്ത് കുടുംബാംഗങ്ങളോടൊത്ത് കുറച്ച് സമയം ചെലവഴിക്കുന്നത് ഗുണകരമായി ഭവിക്കും. ജോലിയില്‍ തടസങ്ങള്‍ നേരിടേണ്ടി വരും. ക്ഷമയോട് കൂടി കഠിനമായ സാഹചര്യങ്ങളെ നേരിടുക. നിങ്ങളുടെ ജീവിതത്തില്‍ പുരോഗതി കൈവരിക്കും.

തുലാം: ബിസിനസില്‍ നല്ല വരുമാനം ലഭിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ജോലിയില്‍ സഹപ്രവര്‍ത്തകരില്‍ നിന്ന് യാതൊരു സഹായവും പ്രതീക്ഷിക്കരുത്. ഒരു വിനോദ യാത്രക്കോ തീര്‍ഥ യാത്രക്കോ സാധ്യതയുണ്ട്. ആരോഗ്യം നല്ലപോലെ ശ്രദ്ധിക്കുക. ഡോക്‌ടറുമായി നിശ്ചയിച്ച കൂടിക്കാഴ്‌ച തെറ്റിക്കാതിരിക്കുക. വിദേശത്ത് നിന്നും നിങ്ങളെ സന്തോഷിപ്പിക്കുന്ന ഒരു നല്ല വാര്‍ത്ത വന്നെത്തിയേക്കും.

വൃശ്ചികം: ഇന്ന് നിങ്ങൾക്ക് ജോലി അമിതമായിട്ടുള്ള ഒരു ദിവസമായിരിക്കും. നിങ്ങൾ അമിതമായ ജോലിഭാരത്തിനും ഉത്തരവാദിത്തത്തിനും ഇടയിൽപ്പെട്ടിട്ടുള്ളവനാകും. സായാഹ്നം നിങ്ങൾക്ക്‌ ശാന്തവും ലളിതവുമായിരിക്കും. സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കുന്നത്‌ നിങ്ങളെ ഉന്മേഷവാനാക്കും.

ധനു: ഇന്ന് നിങ്ങള്‍ക്ക് ഏറെ ഗുണകരമായ ദിവസമായിരിക്കും. എല്ലാതുറകളിലും നിന്നും നിങ്ങള്‍ക്ക് സന്തോഷാനുഭവമായിരിക്കും. തൊഴില്‍ രംഗത്തെ പങ്കാളിത്തങ്ങളും കൂട്ടായ പ്രവര്‍ത്തനവും അനുകൂല ഫലം ഉളവാക്കും. സുഹൃത്തുക്കളുമായി ഒത്തുചേരുന്ന ഉല്ലാസവേള നിങ്ങളുടെ ഉന്മേഷവും ഊർജവും വര്‍ധിപ്പിക്കും. ബ്ലോഗിങ്ങില്‍ നിങ്ങളുടെ സൃഷ്‌ടിപരമായ കഴിവുകള്‍ നന്നായി ഉപയോഗിക്കുക. ഈ ഭാഗ്യവേള ശരിക്കും ആസ്വദിക്കുക.

മകരം: ഒരു ചിത്രം ആയിരം വാക്കുകള്‍ക്ക് സമാനമാണെന്ന് പറയാറുണ്ട്. നിങ്ങളുടെ ഇന്നത്തെ ദിവസം ഒരു തികഞ്ഞ ചിത്രം പോലെയാണ്. ബിസിനസുകാര്‍, പ്രൊഫഷണലുകള്‍, വീട്ടമ്മമാര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കെല്ലാം ഇന്ന് നല്ല ദിനമാണ്. സാമ്പത്തിക കാര്യമായാലും കുടുംബ ജീവിതമായാലും സുഖകരമായിരിക്കും. തൊഴിലിടത്തിലെ പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിക്കാനാകും. എതിരാളികള്‍ നിങ്ങള്‍ക്ക് മുന്നില്‍ പരാജയം സമ്മതിക്കും. ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ല.

കുംഭം: ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമാണ്. നിങ്ങളുടെ സൃഷ്‌ടിപരമായ കഴിവും നൂതന ആശയങ്ങളും ഇന്ന് പ്രകടമാകും. മാനസികമായും നിങ്ങള്‍ കാര്യക്ഷമത പ്രകടിപ്പിക്കും. ബൗദ്ധിക ചര്‍ച്ചകളില്‍ ഏര്‍പ്പെടും. അപ്രതീക്ഷിത ചെലവുകള്‍ ഉണ്ടാകുമെന്നതിനാല്‍ പണം കരുതിവയ്‌ക്കുക. ഉദര സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകാനിടയുണ്ട്. തക്കതായ മരുന്ന് കഴിക്കുന്നത് ആശ്വാസം നല്‍കും.

മീനം: ഇന്ന് നിങ്ങള്‍ ഉദാസീനനും അലസനും ആയിരിക്കും. മാനസികവും ശാരീരികവുമായ അവസ്ഥ നല്ല നിലയിലല്ലാത്തതിനാല്‍ നിങ്ങള്‍ക്ക് ഉന്മേഷവും പ്രസരിപ്പും നഷ്‌ടപ്പെട്ടേക്കും. ചില അസുഖകരമായ സംഭവങ്ങള്‍ ഇന്ന് നിങ്ങള്‍ക്ക് നേരിടേണ്ടി വന്നേക്കാം. അപ്പോഴും ശാന്തത കൈവിടരുത്. കുടുംബാംഗങ്ങളുമായുള്ള ഇടപെടല്‍ സ്ഥിതി കൂടുതല്‍ മോശമാക്കും. നിങ്ങളുടെ സാമ്പത്തിക ഇടപാടുകളും തൊഴില്‍പരമായ പെരുമാറ്റങ്ങളും കര്‍ശനമായി ശ്രദ്ധിക്കണം. കാരണം, നിങ്ങളെ ഏറെ അസ്വസ്ഥമാക്കും വിധം നഷ്‌ടം വന്നുചേരാനുള്ള സാധ്യതയുണ്ട്.

മേടം: ഈ ദിവസം നിങ്ങൾക്ക് ശുഭകരവും സംഭവബഹുലവുമായിരിക്കും. എന്നാൽ നിങ്ങൾ മാനസികമായി അസ്വസ്ഥനായതിനാൽ, പ്രധാനപ്പെട്ട വിഷയങ്ങളിൽ നിങ്ങൾക്ക് തീരുമാനങ്ങൾ എടുക്കാന്‍ കഴിയില്ല. എല്ലാ സുപ്രധാന തീരുമാനങ്ങളും പിന്തുടരുക. ഇന്ന് നിങ്ങൾക്ക് ഔദ്യോഗിക യാത്രകൾ നടത്താൻ വളരെയധികം സാധ്യതകൾ ഉണ്ടാകും.

ഇടവം: ഇന്ന് നിങ്ങള്‍ ഏറെ പ്രകോപിതനായേക്കാം. അതുകൊണ്ട് ശാന്തത കൈവരിക്കാന്‍ ശ്രമിക്കുക. മറ്റുള്ളവരുമായുള്ള സംസാരത്തില്‍ മിതത്വം പാലിക്കുക. സാമ്പത്തിക ചെലവുകള്‍ അധികരിക്കാതെ ശ്രദ്ധിക്കുക. നിങ്ങൾക്ക് ഇന്നൊരു യാത്ര നീട്ടിവയ്‌ക്കേണ്ടി വന്നേക്കാം.

മിഥുനം: ഇന്ന് നിങ്ങള്‍ പൂര്‍ണമായും ഊര്‍ജസ്വലനും വലിയ ആവേശവാനും ആയിരിക്കും. കാര്യങ്ങളെ നിങ്ങള്‍ വളരെ അനുകൂലമായി കാണുകയും അത് നിങ്ങളെ വിജയത്തിലേക്ക് നയിക്കുകയും ചെയ്യും. സ്വതന്ത്രമായ ഇച്ഛാശക്തി നിങ്ങള്‍ക്ക് അനുഭവിക്കാന്‍ സാധിക്കും. അങ്ങനെ കാര്യങ്ങള്‍ നിങ്ങളുടെ ഇഷ്‌ടത്തിനനുസരിച്ച് നടത്തുവാനും കഴിയും.

കര്‍ക്കടകം: ആശയക്കുഴപ്പവും പ്രതിസന്ധിയും നേരിടുന്ന ദിവസമാണിന്ന്. അതുകൊണ്ട് പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുക. വാക്കുകള്‍ ശ്രദ്ധിച്ച് ഉപയോഗിച്ചില്ലെങ്കില്‍ കുടുംബാംഗങ്ങളുമായി കലഹത്തിന് സാധ്യതയുണ്ട്. എന്തെങ്കിലും തര്‍ക്കങ്ങളുണ്ടെങ്കില്‍ അവ തുറന്ന് സംസാരിച്ച് തെറ്റിദ്ധാരണ നീക്കുക. ഇന്ന് കുടുംബത്തില്‍ അപ്രതീക്ഷിത ചെലവ് വരുമെന്നതിനാല്‍ കുറച്ച് പണം അതിനായി കരുതിവയ്‌ക്കുക.

Leave a Comment

More News