ന്യൂജേഴ്സി: 2025 സെപ്റ്റംബര്‍ 16-ന് ന്യൂജേഴ്സിയിലുള്ള പരാമസില്‍ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ മോറാന്‍ മോര് ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന് പാത്രിയര്‍ക്കീസ് ബാവ സെന്റ് ജോണ്‍സ് തിയോളജിക്കല്‍ സെമിനാരിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഇത് അമേരിക്കന്‍ അതിഭദ്രാസന സുറിയാനി സഭാ ചരിത്രത്തില്‍ മറ്റൊരു നാഴികക്കല്ലായി മാറി. പാത്രിയര്‍ക്കല്‍ കേന്ദ്രവും ഭദ്രാസന തലസ്ഥാനവുമായ മോര് അഫ്രേം സെന്ററില്‍ വെച്ചാണ് ഈ സെമിനാരിയുടെ ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചത്. പതിറ്റാണ്ടുകളായിട്ടുള്ള വൈദികരുടെയും വിശ്വാസികളുടെയും പ്രാര്‍ത്ഥനയുടെ ഫലമായിട്ടാണ് ഇങ്ങനെയൊരു സെമിനാരിയുടെ സ്വപ്ന സാക്ഷാത്കാരത്തിനു കാരണമായത്. ഈ സംരംഭം ദൈവ വിശ്വാസത്തിന്റെയും ആത്മീയ വിദ്യാഭ്യാസത്തിന്റെയും പ്രകാശസ്തംഭമായി നിലകൊള്ളും.
ഈ സെമിനാരിയുടെ പ്രസിഡണ്ടും ചെയര്‍മാനും നോര്‍ത്ത് അമേരിക്കന്‍ അതിഭദ്രാസന മെത്രാപ്പോലീത്ത യെല്‍ദോ മോര് തീത്തോസ് തിരുമേനിയാണ്. വൈസ് പ്രസിഡണ്ട് അഭിവന്ദ്യ ആര്‍ച്ച്ബിഷപ് മോര് ദീവന്നാസിയോസ് കാവാക്കും, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ റവ.ഫാ. ഡോ. ജെറി ജേക്കബ് എംഡി, പിഎച്ച്.ഡിയും , ചീഫ് അക്കാഡമിക് ഓഫീസര്‍ റവ. ഫാ. ഡോ. ജേക്കബ് ജോസഫ് പിഎച്ച്.ഡിയും, സെമിനാരി ഡയറക്ടര്‍ മാത്യു ഇടിച്ചാണ്ടി ആലപ്പുറത്ത് എന്നിവരെ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ നിയോഗിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 908 777 7587, www.sjtseminary.org




