ആഗോള വാക്‌സിൻ സമ്മിറ്റ് 2026 അമേരിക്കയിൽ; പ്ലാനിംഗ് കമ്മിറ്റിയില്‍ മലയാളിയും

വാക്‌സിൻ സുരക്ഷിത്വവും, കാര്യക്ഷമതയും പ്രമേയമാക്കി ആഗോള വാക്‌സിൻ സമ്മിറ്റ് 2026 മെയ് 18 മുതൽ 19 വരെ അമേരിക്കയിലെ മാസച്യുസെറ്റ്സില്‍ വെച്ച് നടക്കും. ഇന്ത്യൻ ശാസ്ത്രജ്ഞൻ ഡോ. സൈനുദീൻ പട്ടാഴിയും ഈജിപ്ത് നാഷണൽ റിസർച്ച് സെന്റർ പ്രൊഫസറും ശാസ്ത്രജ്ഞനുമായ ഡോ. അഹമ്മദ് ഹെഗാസിയും ഉള്‍പ്പെട്ട മുഖ്യ പ്ലാന്റിംഗ് കമ്മിറ്റിയാണ് ആഗോള വാക്‌സിൻ സമ്മിറ്റ് 2026 അമേരിക്കയിൽ സംഘടിപ്പിക്കുന്നത്.

അടുത്തിടെ റഷ്യ ക്യാൻസർ വാക്‌സിൻ കണ്ടെത്തിയിരുന്നു. വാക്‌സിൻ രംഗത്തുള്ള ഗവേഷണങ്ങൾ ലോകത്തു കൂടുതൽ പുരോഗമിക്കുന്നു. കോവിഡ് വാക്‌സിൻ ഉൾപ്പടെയുള്ള വാക്‌സിനുകളുടെ സുരക്ഷിത്വവും, കാര്യക്ഷമതയെയും പറ്റി കൂടുതൽ ഗവേഷണങ്ങൾ ആവശ്യമാണ്. ഇതിനുവേണ്ടിയാണ് ആഗോള വാക്‌സിൻ സമ്മിറ്റ് 2026 അമേരിക്കയിൽ സംഘടിപ്പിക്കുന്നത്.

എല്ലാ ലോക രാഷ്ട്രങ്ങളിലെയും ഡോക്ടർമാരും, ശാസ്ത്രജ്ഞരും പങ്കെടുക്കും. അമേരിക്കൻ ഹെൽത്ത് സെക്രട്ടറി ഉദ്ഘാടനം ചെയ്യും. ക്യാൻസർ, വാക്‌സിൻ ഗവേഷണ മേഖലകളിൽ നിരവധി പേറ്റന്റുകൾ ഡോ. സൈനുദീൻ പട്ടാഴി നേടിയിട്ടുണ്ട്.

https://vaccine-summit.com/planning-committee/

Leave a Comment

More News