ചിങ്ങം: ഇന്ന് നിങ്ങൾക്ക് വളരെ സന്തോഷകരമായ ദിവസമായിരിക്കും. സർഗാത്മകത മെച്ചപ്പെടുത്താൻ അവസരം ലഭിക്കുന്ന ദിവസം കൂടിയാണ് ഈ രാശിക്കാർക്ക്. നിങ്ങളുടെ മക്കളുടെ അഭിവൃദ്ധിയെക്കുറിച്ചുള്ള വാര്‍ത്തകൾ വരാനും സാധ്യത. വിദ്യാര്‍ഥികള്‍ പഠിത്തത്തില്‍ മികവ് കാണിക്കും. പ്രിയമുള്ളവരുമായുള്ള കൂടിക്കാഴ്‌ച ഗുണകരവും സന്തോഷകരവുമായിരിക്കും. സുഹൃത്തുക്കളെയും സ്നേഹിതൻമാരെയും ഇന്ന് കാണുന്നത് വഴി ജീവിതത്തിൽ നേട്ടമുണ്ടാകും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്‍.
കന്നി: ഇന്ന് നിങ്ങൾക്ക് ഒരു നല്ല ദിവസമായിരിക്കില്ല. മാനസികവും ശാരീരികവുമായ സമ്മര്‍ദം ബുദ്ധിമുട്ടുണ്ടാക്കും. പ്രിയപ്പെട്ടവരുമായി കലഹത്തിന് സാധ്യത. നിങ്ങളുടെ അമ്മയുടെ ശാരീരികപ്രശ്‌നങ്ങള്‍ മനസിനെ അലട്ടിയേക്കാം. വസ്‌തുവകകളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഭദ്രമായി സൂക്ഷിക്കുക. ഹൈഡ്രോഫോബിയ (വെള്ളത്തിനെ പേടി) നിങ്ങള്‍ക്ക് ഇന്ന് അനുഭവിക്കേണ്ട സാഹചര്യം ഉണ്ടാകും. ആക്ഷേപിക്കപ്പെടാൻ സാധ്യതയുള്ള ചുറ്റുപാടുകള്‍ ഒഴിവാക്കുക. അധിക പണച്ചെലവിന് സാധ്യത.
തുലാം: സാമ്പത്തിക നേട്ടമുണ്ടാകാം. സഹോദരന്മാരുമായുള്ള ബന്ധം ഇന്ന് നല്ലനിലയിലായിരിക്കും. അവര്‍ നിങ്ങളുമായി കൂടിയാലോചിച്ച് തീരുമാനങ്ങളെടുക്കാം. ഒരു തീര്‍ഥാടനത്തിന് പോകാൻ സാധ്യത. ഒരു വിദേശരാജ്യത്തുനിന്ന് നല്ല വാര്‍ത്ത വന്നുചേരും. വിവിധ സാമൂഹ്യ പരിപാടികള്‍ക്കായി അന്യസ്ഥലങ്ങളില്‍ പോകേണ്ടിവരും. പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ അനുയോജ്യമായ ദിവസം. നിക്ഷേപകര്‍ക്ക് ഇന്ന് നല്ല ദിവസം. മാനസികമായും ശാരീരികമായും ശാന്തത കൈവരും.
വൃശ്ചികം: ഇന്ന് ദിവസം മുഴുവന്‍ നിങ്ങള്‍ക്ക് കാര്യ തടസങ്ങളുണ്ടാകും. അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കണം. കുടുംബത്തിൽ അസുഖകരമായ സാഹചര്യമുണ്ടാകാം. ജാഗ്രത പാലിക്കുക. ശാരീരിക പ്രശ്‍നങ്ങള്‍ക്ക് പുറമെ വിഷാദവും ഇന്ന് നിങ്ങളെ ബാധിക്കും. പ്രതികൂലചിന്തകള്‍ ഒഴിവാക്കുകയും അധാര്‍മ്മിക പ്രവർത്തികളില്‍നിന്ന് അകന്നുനില്‍ക്കുകയും ചെയ്യുക. വിദ്യാര്‍ഥികള്‍ക്ക് ഇന്ന് പഠന കാര്യങ്ങളിൽ ബുദ്ധിമുട്ടുണ്ടാകും.
ധനു: ഒരു ചെറിയ തീര്‍ഥയാത്രയ്ക്ക് നിങ്ങള്‍ ഇന്ന് തയ്യാറെടുക്കും. ഇന്ന് ഉദ്ദേശിച്ച കാര്യങ്ങളെല്ലാം തന്നെ നിങ്ങള്‍ക്ക് കൈവരിക്കാന്‍ കഴിയും. ആത്മവിശ്വാസവും ഉന്മേഷവും വര്‍ധിക്കും. നിങ്ങളുടെ കുടുംബത്തില്‍ ഇന്ന് ഒരു സന്തോഷ വാർത്ത ഉണ്ടാകാനിടയുണ്ട്. പ്രിയപ്പെട്ടവരുമായി ഒത്തുചേരാന്‍ കഴിയുന്നത് കൂടുതല്‍ സന്തോഷം പകരും. സമൂഹത്തില്‍ നിങ്ങളുടെ അന്തസ് ഉയരും.
മകരം: ജീവിതത്തിന്‍റെ മതപരവും ആത്മീയവുമായ കാര്യങ്ങളിലാണ് ഇന്ന് നിങ്ങള്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. ഈ കാര്യത്തിനു വേണ്ടി കുറച്ച് പണവും ചെലവഴിച്ചേക്കാം. നിയമ പ്രശ്‌നങ്ങളിൽ നിങ്ങള്‍ക്ക് ഇന്ന് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതായി വരും. ഇന്ന് പൊതുവെ എല്ലാത്തിനോടും അലസ സ്വഭാവമായിരിക്കും.
കുംഭം: ഇന്ന് നിങ്ങള്‍ക്കനുകൂലമായ ഒരു ദിവസമാണ്. ബിസിനസുകാര്‍ക്ക് ഇന്ന് ഏറ്റവും നല്ല ഗുണാനുഭവങ്ങളുണ്ടാകും. പഴയ ചങ്ങാതിമാരെ കണ്ടുമുട്ടുകയും പുതിയ ചങ്ങാത്തങ്ങള്‍ സൃഷ്‌ടിക്കുകയും ചെയ്യും. സുഹൃത്തുക്കളോടൊപ്പം ഒരു ഹ്രസ്വ വിനോദയാത്രക്ക് സാധ്യത. പുതിയ പദ്ധതികള്‍ തുടങ്ങാന്‍ ഇന്ന് വളരെ നല്ല ദിവസമാണ്. നിങ്ങള്‍ വിവാഹം കഴിക്കാനോ പ്രണയം വെളിപ്പെടുത്താനോ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇന്ന് അനുയോജ്യ ദിവസമാണ്.
മീനം: ബിസിനസുകാര്‍ക്ക് ഇന്ന് വളരെ നല്ല ദിവസമാണ്. നിങ്ങള്‍ ഒരു തൊഴിലാളിയാണെങ്കില്‍, നിങ്ങളുടെ ജോലിയും കഴിവും മേലധികാരികളില്‍ മതിപ്പുളവാക്കും. പ്രൊമോഷന് സാധ്യത കാണുന്നു. ഒരു വ്യവസായ സംരംഭകനെന്ന നിലയില്‍ വലിയ നേട്ടമുണ്ടാക്കുമ്പോള്‍ തന്നെ, പിതാവില്‍ നിന്നും നിങ്ങള്‍ക്ക് നേട്ടം വന്ന് ചേരുന്നു. കുടുംബത്തിലെ സൗഹൃദാന്തരീക്ഷം നിങ്ങളെ സന്തോഷിപ്പിക്കും.
മേടം: നിങ്ങള്‍ക്കിന്ന് സമ്മിശ്രഫലങ്ങളുടെ ഒരു ദിവസമായിരിക്കും. ശാരീരികമായ അനാരോഗ്യവും ഉത്‌കണ്‌ഠയും ഉണ്ടാകും. അസ്വസ്ഥതയും ക്ഷീണവും ഇന്ന് നിങ്ങളെ വിഷമിപ്പിക്കും. ആസൂത്രണം ചെയ്‌ത ജോലികള്‍ നിങ്ങള്‍ ഏറ്റെടുത്തേക്കാം. തീര്‍ഥാടനത്തിനും സാധ്യത കാണുന്നു. ഇന്ന് എന്ത് ചെയ്യുന്നതിലും നിങ്ങള്‍ മറ്റുള്ളവരകുടെ അഭിപ്രായം നോക്കില്ല.
ഇടവം: പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കുന്നത് ഇന്ന് ഒഴിവാക്കുക. നിങ്ങളുടെ ആരോഗ്യം ഇന്ന് തൃപ്‌തികരമാവില്ല. ആരോഗ്യപ്രദമായ ഭക്ഷണം കഴിക്കുക. ഉത്‌കണ്‌ഠയും ശാരീരികമായ ക്ഷീണവും നിങ്ങളെ അലട്ടിയേക്കും. ഓഫിസ് ജോലി നിങ്ങളെ ക്ഷീണിതനാക്കും. യാത്രകൾ ഫലപ്രദമാകും. ഇന്ന് കഴിയുന്നത്ര സമയം ആത്മീയ കാര്യങ്ങള്‍ക്കായി ചെലവഴിക്കുക.
മിഥുനം: വിഷയസുഖവും സന്തോഷവും നിങ്ങള്‍ക്ക് ഇന്ന് അനുഭവിക്കാനിടവരും. പലതരം ആളുകളെ ഇന്ന് കണ്ടുമുട്ടാന്‍ ഇടവരും. സുഹൃത്തുക്കളും കുടുംബവുമായി ഒരു ഉല്ലാസയാത്രക്ക് സാധ്യത. പുതിയ വസ്ത്രങ്ങള്‍ വങ്ങാനായി ഷോപ്പിങ് നടത്തും. പ്രണയാനുഭങ്ങള്‍ക്ക് അനുയോജ്യമായ സമയം. നിങ്ങളുടെ ശരീരക്ഷമത, സാമൂഹ്യ അന്തസ്, പ്രശസ്‌തി എന്നിവയില്‍ ഇന്ന് വലിയ മുന്നേറ്റമുണ്ടാകും. ദിവസം ഉടനീളം അനുഗ്രഹമുണ്ടാകും.
കര്‍ക്കടകം: ഇന്ന് നിങ്ങൾക്ക് വളരെ സന്തോഷകരമായ ദിവസമായിരിക്കും. കുടുംബാന്തരീക്ഷം സമാധാനപരവും ഉല്ലാസപ്രദവുമായിരിക്കും. കുറച്ച് നല്ല സന്തോഷഭരിതമായ നിമിഷങ്ങള്‍ ഇന്ന് പ്രതീക്ഷിക്കാം. ഇന്ന് ഉള്‍പ്പെടുന്ന കാര്യങ്ങളില്‍ നിന്നെല്ലാം നിങ്ങള്‍ക്ക് പ്രശസ്‌തി ലഭിക്കും. ഇന്ന് നിങ്ങളുടെ ശാരീരിക നില തൃപ്‌തികരമായിരിക്കും. ഉദോഗസ്ഥര്‍ക്ക് ഇന്ന് ഗുണകരമായ ദിനമായിരിക്കും. കീഴുദ്യോഗസ്ഥരെക്കൊണ്ട് പ്രയോജനമുണ്ടാകും. സ്നേഹിതമാരുമായുള്ള കൂടിക്കാഴ്‌ച സന്തോഷം നല്‍കും. എതിരാളികള്‍ ഇന്ന് നിങ്ങളുടെ മുന്നില്‍ പരാജയപ്പെടും.
