ജോ ബൈഡൻ ഭരണത്തിൽ വധശിക്ഷയിൽ ഇളവ് ലഭിച്ച തടവുകാരെ ‘സൂപ്പർമാക്സ്’ ജയിലുകളിലേക്ക് മാറ്റുമെന്ന് പാം ബോണ്ടി

ന്യൂയോർക് :മുൻ പ്രസിഡന്റ് ജോ ബൈഡൻ്റെ ഭരണകാലത്ത് വധശിക്ഷയിൽ ഇളവ് ലഭിച്ച തടവുകാരെ ‘സൂപ്പർമാക്സ്’ ജയിലുകളിലേക്ക് മാറ്റുമെന്ന് അറ്റോർണി ജനറൽ പാം ബോണ്ടി അറിയിച്ചു. വധശിക്ഷ ജീവപര്യന്തമായി കുറച്ച 37 തടവുകാരെയാണ് മാറ്റുന്നത്. ബൈഡൻ ഭരണകാലത്ത് ഫെഡറൽ തലത്തിൽ വധശിക്ഷ നിർത്തലാക്കണമെന്ന് ആവശ്യമുയർന്നിരുന്നു. ഇതിന്റെ ഭാഗമായാണ് ബൈഡൻ ശിക്ഷയിൽ ഇളവ് നൽകിയത്.

വധശിക്ഷകൾക്ക് നിയമസാധുത നൽകുന്ന ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചതിന് പിന്നാലെയാണ് ബോണ്ടിയുടെ പ്രഖ്യാപനം. വാഷിംഗ്ടൺ ഡി.സി.യിൽ ഇനി കൊലപാതകങ്ങൾ നടത്തുന്നവർക്ക്, പ്രത്യേകിച്ചും പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയാൽ വധശിക്ഷ നൽകുമെന്ന് ട്രംപ് പറഞ്ഞു.

Leave a Comment

More News