ഡോ. മുരളി തുമ്മാരുകുടിയുടെ മോട്ടിവേഷണല്‍ പ്രഭാഷണം ഒക്ടോബർ 11 ശനിയാഴ്ച രാവിലെ10 മണിക്ക്

ന്യൂയോര്‍ക്ക്: കോതമംഗലം മാർ അത്തനേഷ്യസ് ആർട്സ് & സയൻസ് അലുമ്നി യൂ എസ് എ സംഘടിപ്പിക്കുന്ന മോട്ടിവേഷണൽ പ്രഭാഷണം ഒക്ടോബർ 11ന് ശനിയാഴ്‌ച രാവിലെ 10 മണിക്ക് നടത്തുന്നു. വിശ്വവിഖ്യാതനായ മോട്ടിവേഷണൽ സ്പീക്കർ ഡോ. മുരളി തുമ്മാരുകുടി സൂമില്‍ നടത്തുന്ന ഈ പ്രഭാഷണത്തിൽ പങ്കെടുക്കുന്നതിനുള്ള മീറ്റിംഗ് ഐഡി, പാസ് കോഡ് എന്നിവ ഫ്ലയറിലും താഴെയും ചേർത്തിട്ടുണ്ട്. “കേരളത്തിൻറെ വികസനത്തിന് പ്രവാസി മലയാളികൾക്ക് എന്ത് സംഭാവന ചെയ്യാൻ കഴിയും” (How can Malayalee Diaspora contribute to the Development of Kerala) എന്ന വിഷയത്തെ ആസ്പദമാക്കിയായിരിക്കും പ്രഭാഷണം നടത്തുക. കണ്ടുപിടുത്തങ്ങളിലൂടെയും, നിക്ഷേപങ്ങളിലൂടെയും, സാംസ്കാരിക നേതൃത്ത്വത്തിലൂടെയുമെല്ലാം പ്രവാസികൾക്ക് എങ്ങനെ പുരോഗതിയിലേക്കുയരാം എന്നത് പ്രതിവാദ്യ വിഷയമാകും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രഭാഷണങ്ങൾ നടത്തുന്ന ഡോ. തുമ്മാരുകുടിക്ക് എവിടെയും നിറഞ്ഞ സദസ്സാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഡോ. തുമ്മാരുകുടി മാർ അത്തനേഷ്യസ് കോളേജിൻറെ ഒരു പൂർവ വിദ്യാർഥിയാണെന്നത് ഈ സംഗമത്തിൻറെ മാറ്റ് കൂട്ടുന്നു. അന്തർദേശീയ തലത്തിൽ ഉന്നതമായ പല മേഖലകളിലും പ്രവർത്തിച്ച അദ്ദേഹത്തിൻ്റെ ലോകപരിചയവും കേരളവുമായുള്ള ആഴമേറിയ ബന്ധങ്ങളും ഇടപെടലുകളും ഈ പ്രഭാഷണത്തിൽ പ്രതിഫലിക്കും. ഡോ. തുമ്മാരുകുടി ഐക്കരാഷ്ട്ര സഭയുടെ കൺവെന്ഷൻ ടു കോംബാറ്റ് ഡിസർട്ടിഫിക്കേഷൻ ഡയറക്ടർ ആണ്. കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്നും ബിരുദവും ഐ ഐ ടി യിൽ നിന്നും ബിരുദാന്തര ബിരുദവും എൻജിനീയറിങ്ങിൽ ഡോക്ടറേറ്റും നേടിയിട്ടുള്ള ഡോ. തുമ്മാരുകുടി ദുരന്ത നിവാരണ മേഖലയിൽ നേതൃത്വം നൽകുന്ന ലോകത്തെ തന്നെ ഉന്നത നേതാക്കളിൽ ഒരാളാണ്. ലോകത്തെ പിടിച്ചുലച്ച സുനാമി മുതൽ നിരവധി ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃതം നല്കിയിട്ടുണ്ട്.

സമകാലിക വിഷയങ്ങൾക്ക് ഊന്നൽ കൊടുത്തുകൊണ്ടുള്ള ഈ പ്രഭാഷണത്തിൽ പങ്കെടുത്തു ഈ അസുലഭ സന്ദർഭം പരമാവധി പ്രയോജനപ്പെടുത്തുവാൻ ഏവരെയും ക്ഷണിക്കുന്നതായി എം എ കോളേജ് അലുംനി യു എസ് എ യുടെ ഭാരവാഹികൾ അറിയിക്കുന്നു

Meeting ID: 308 354 4094
Passcode: 1234

കൂടുതൽ വിവരങ്ങൾക്ക്:
സാബു സ്കറിയ (പ്രസിഡൻറ്) (267) 980-7923
ജോബി മാത്യു (സെക്രട്ടറി ) (301) 624-9539
ജോർജ്ജ് വർഗീസ് (ട്രഷറർ ) (954) 655-4500

Leave a Comment

More News