അയ്യമ്പിള്ളി പബ്ലിക് ഹെൽത്ത് സെന്റർ ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കുഴുപ്പിള്ളി ഗ്രാമപഞ്ചായത്തിലെ അയ്യമ്പിള്ളി പബ്ലിക് ഹെൽത്ത് സെന്റർ ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു. എൻഎച്ച്എം ഫണ്ടിൽ നിന്ന് അനുവദിച്ച 67 ലക്ഷം രൂപ ഉപയോഗിച്ചാണ് അയ്യമ്പിള്ളി പബ്ലിക് ഹെൽത്ത് സെന്ററിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. 1550 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഇരുനില കെട്ടിടത്തിൽ വാക്സിനേഷൻ റൂം, കാത്തിരിപ്പ് സ്ഥലം, സ്റ്റോർ/ലാബ് സൗകര്യങ്ങൾ, രോഗി സൗഹൃദ വിശ്രമ മുറികൾ, മുലയൂട്ടൽ മുറി, ഓഫീസ് കം ക്ലിനിക് എന്നിവയുൾപ്പെടെയുള്ള സൗകര്യങ്ങളുണ്ട്.

ചടങ്ങിൽ കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ അധ്യക്ഷനായി.മെഡിക്കൽ ഓഫീസർ ഡോ.സൗമ്യ വാസുദേവ് റിപ്പോർട്ട് അവതരിപ്പിച്ചു, കുഴുപ്പിളളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ എസ് നിബിൻ, ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. എം ബി ഷൈനി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് തുളസി സോമൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സിനി ജയ്സൺ, വാർഡ് അംഗങ്ങളായ എം പി രാധാകൃഷ്ണൻ, ഷൈബി ഗോപാലകൃഷ്ണൻ, എം എം പ്രമുഖൻ, തീരദേശ പരിപാലന അതോറിറ്റി അംഗം എ പി പ്രിനിൽ, കുഴുപ്പിള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് സി കെ അനന്തകൃഷ്ണൻ, സിഡിഎസ് ചെയർപേഴ്സൺ ലളിത രമേശൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എൻ എം ഷാജിമോൻ എന്നിവർ പങ്കെടുത്തു.

പിആര്‍ഡി, കേരള സര്‍ക്കാര്‍

Leave a Comment

More News