തിരുവനന്തപുരം: 2024 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെ ജൂറി ചെയർമാനായി നടനും സംവിധായകനുമായ പ്രകാശ് രാജിനെ തിരഞ്ഞെടുത്തു. രഞ്ജൻ പ്രമോദ്, ജിബു ജേക്കബ്, ഭാഗ്യലക്ഷ്മി, ഗായത്രി അശോകൻ, നിതിൻ ലൂക്കോസ്, സന്തോഷ് ഏച്ചിക്കാനം എന്നിവരാണ് ജൂറി അംഗങ്ങൾ. അവാർഡിനുള്ള ചിത്രങ്ങളുടെ പ്രദർശനം നാളെ ആരംഭിക്കും. 128 സിനിമകളാണ് ജൂറി പരിഗണിക്കുന്നത്.
രണ്ട് പ്രൈമറി ജൂറികളും തിരഞ്ഞെടുത്ത സിനിമകൾ അന്തിമ ജൂറിക്ക് മുമ്പാകെ പോകും. രഞ്ജൻ പ്രമോദും ജിബു ജേക്കബുമാണ് രണ്ട് പ്രൈമറി ജൂറികളുടെയും ചെയർപേഴ്‌സൺമാർ. രഞ്ജൻ പ്രമോദ് അധ്യക്ഷനായ പ്രാഥമിക ജഡ്ജിംഗ് കമ്മിറ്റിയിൽ എംസി രാജനാരായണൻ, സുബാൽ കെആർ, വിജയരാജമല്ലിക എന്നിവരും ജിബു ജേക്കബ് അധ്യക്ഷനായ കമ്മിറ്റിയിൽ വിസി അഭിലാഷ്, രാജേഷ് കെ, ഡോ. ഷംഷാദ് ഹുസൈൻ എന്നിവരും ഉൾപ്പെടുന്നു.
റൈറ്റിംഗ് കാറ്റഗറി ജൂറിയുടെ ചെയർമാൻ മധു ഇറവങ്കരയാണ്. ഈ ജൂറിയിലെ അംഗങ്ങൾ എ ചന്ദ്രശേഖർ, ഡോ. വിനീത വിജയൻ എന്നിവരാണ്. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് പ്രാഥമിക, അന്തിമ ജഡ്ജിംഗ് കമ്മിറ്റികളുടെയും റൈറ്റിംഗ് കാറ്റഗറി ജൂറിയുടെയും മെമ്പർ സെക്രട്ടറിയായിരിക്കും.
