പ്രവാസി വെല്‍ഫെയര്‍, വയനാട് ജില്ലാ കമ്മറ്റിക്ക് പുതിയ നേതൃത്വം

പ്രവാസി വെല്‍ഫെയര്‍ വയനാട് ജില്ലാ പ്രസിഡണ്ടായി ലത കൃഷ്ണയെയും ജനറൽ സെക്രട്ടറിയായി ഹാരിസ് ബത്തേരിയെയും തെരഞ്ഞെടുത്തു. വയനാട ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷനില്‍ വെച്ചാണ്‌ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഫരീദ, ജെയിംസ് പാപ്പച്ചൻ എന്നിവരെ വൈസ് പ്രസിഡണ്ടുമാരായും ആനി, രജിഷ, നഈം, ഷാഹിദ് എന്നിവരെ സെക്രട്ടറിമാരായും ഷാഫി വയനാടിനെ ട്രഷററായും തെരഞ്ഞെടുത്തു.

പ്രവര്‍ത്തക കണ്‍വന്‍ഷന്‍ പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് അനീസ് റഹ്മാന്‍ മാള മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡണ്ട് മജീദ് അലി തെരഞ്ഞെടുപ്പിന്‌ നേതൃത്വം നല്‍കി. ലത കൃഷ്ണ, ഹാരിസ് ബത്തേരി, ജെയിംസ് പാപ്പച്ചൻ തുടങ്ങിയവര്‍ സംസാരിച്ചു.

കണ്‍വന്‍ഷനോടനുബന്ധിച്ച ഓണാഘോഷപരിപാടികളും ഓണ സദ്യയും ഒരുക്കിയിരുന്നു.

Video link https://we.tl/t-B7UWyh9PQy

Leave a Comment

More News