ഹൂസ്റ്റൺ: ഒന്നര പതിറ്റാണ്ടിലേറെയായി ഹൂസ്റ്റണിൽ ശക്തമായി പ്രവർത്തിക്കുന്ന ഹൂസ്റ്റൺ റാന്നി അസോസിയേഷൻ്റെ (HRA) കേരളപ്പിറവി ആഘോഷവും കുടുംബ സംഗമവും നവംബർ രണ്ടാം തീയതി ഞായറാഴ്ച്ച വൈകുന്നേരം നാല് മണി മുതൽ കേരള ഹൗസിൽ (MAGH) ഹാളിൽ കേരളത്തനിമയോതുന്ന വിവിധ കലാപരിപാടികളൊടെ നടത്തുവാൻ തീരുമാനിച്ചു.
HRA പ്രസിഡൻ്റ് ബിജു സഖറിയാ അദ്ധ്യക്ഷത വഹിച്ച എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ജനറൽ സെകട്ടറി വിനോദ് ചെറിയാൻ സ്വാഗതം പറഞ്ഞു.
ഉപ രക്ഷാധികാരി ജിമോൻ റാന്നി, വൈസ് പ്രസിഡൻ്റുമാരായ ജിൻസ് മാത്യു കിഴക്കേതിൽ, മാത്യുസ് ചാണ്ടപ്പിള്ള ജോയിന്റ് ട്രഷറർ സ്റ്റീഫൻ ഏബ്രഹാം, സജി ഇലഞ്ഞിക്കൽ എന്നിവർ പ്രസംഗിച്ചു. ട്രഷറർ ബിനു സഖറിയാ നന്ദി രേഖപ്പെടുത്തി.


