ചിങ്ങം: നിങ്ങളുടെ ദൃഢനിശ്ചയവും ആത്മവിശ്വാസവും വളരെ മെച്ചപ്പെട്ടതായതിനാൽ ഇന്ന് പല അത്ഭുതങ്ങളും സംഭവിക്കും. ഏറ്റെടുത്ത ജോലികളെല്ലാം കൃത്യസമയത്ത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ നിങ്ങൾക്ക് സാധിക്കും. നിങ്ങളുടെ ഭാഗ്യനക്ഷത്രം ഒരു സ്ഥാനക്കയറ്റം കൊണ്ടോ അഭിനന്ദനം കൊണ്ടോ നിങ്ങളുടെ ജോലിയില്‍ മാറ്റം വരുത്തും.
സ്വത്ത് കൈവരാൻ സാധ്യതയുണ്ട്. കലാകായിക സാഹിത്യ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവരുടെ പ്രതിഭ പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കുകയും അതുവഴി അംഗീകാരങ്ങള്‍ ലഭിക്കുകയും ചെയ്യും. സാമ്പത്തിക നേട്ടത്തിനും സര്‍ക്കാര്‍ ആവശ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കും ഈ ദിവസം ഉത്തമമാണ്.
കന്നി: മതപരമായ ആചാരങ്ങൾ, ക്ഷേത്ര സന്ദര്‍ശനം എന്നിവയോടെയാകും നിങ്ങളുടെ ദിവസം ആരംഭിക്കുക. സുഹൃത്തുക്കളെ കണ്ടുമുട്ടുകയും അവരുമായി സമയം ചെലവഴിക്കുകയും ചെയ്യുന്നതാണ്. സഹോദരങ്ങളുമായി ഇന്ന് സന്തോഷത്തിലായിരിക്കും. വിദേശത്ത് പോകാൻ കാത്തിരിക്കുന്നവർക്ക് അനുകൂല അറിയിപ്പുകൾ ഉണ്ടാകും. വിദൂരസ്ഥലങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ നിങ്ങൾക്കിന്ന് സംതൃപ്‌തി പകരും. എന്തുകൊണ്ടും വളരെ ഉല്ലാസകരമായ ദിവസമാണിന്ന്.
തുലാം: മുൻകോപത്തിന് പ്രശ്‌നങ്ങൾ പരിപരിക്കാൻ കഴിയില്ലെന്നത് നിങ്ങൾ ഓർത്തിരിക്കണം. വാക്കുകൾ കൊണ്ട് മറ്റുള്ളവരെ വേദനിപ്പിക്കാതിരിക്കുക. പ്രാർഥനക്കും ആത്മീയ യാത്രകൾക്കും സമയം കണ്ടെത്തുന്നത് ആശ്വാസം നൽകും. നിയമവിരുദ്ധമോ അധാര്‍മികമോ ആയ പ്രവൃത്തികളില്‍നിന്ന് അകന്ന് നില്‍ക്കുക. അവ നിങ്ങളുടെ പ്രശ്‌നങ്ങള്‍ വര്‍ധിപ്പിക്കുകയേ ഉള്ളൂ. പുതിയ ബന്ധങ്ങൾ തുടങ്ങിവക്കുന്നിന് നല്ല ദിവമല്ല ഇന്ന്. സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാമെന്നതുകൊണ്ട് ശ്രദ്ധയും അത്യാവശ്യമാണ്.
വൃശ്ചികം: ഇന്ന് സമൂഹികമായ അംഗീകാരത്തിന്‍റെയും അഭിനന്ദനങ്ങളുടേയും കൂടി ദിവസമാണ്. ദിവസം മുഴുവൻ നിങ്ങളെ ഉല്ലാസവാനായി കാണപ്പെടും. സുഹൃത്തുക്കളുമായി പുറത്തുപോകുകയും സമയം ചെലവഴിക്കുകയും ചെയ്യുന്നതാണ്.
ധനു: ഭാഗ്യവും അവസരങ്ങളും ഇന്ന് തേടിയെത്തും. ശാരീരികവും മാനസികവുമായ ആരോഗ്യം നല്ലരീതിയിലായതിനാൽ ഇന്നത്തെ ദിവസം പൂർണമായും ആസ്വാദ്യകരമാകും. കുടുംബത്തിലും ജോലിസ്ഥലത്തും സമാധാനപരമായ അന്തരീക്ഷം നിലനില്‍ക്കും. മാതൃഭവനത്തില്‍ നിന്നുള്ള ശുഭവാര്‍ത്ത നിങ്ങള്‍ക്ക് കൂടുതല്‍ സന്തോഷം നല്‍കും. നേട്ടങ്ങളും കൈവരിക്കുന്നതാണ്.
മകരം: ആരോഗ്യം മോശമായതിനാൽ നിങ്ങളിന്ന് ഉന്മേഷരഹിതനും ഉദാസീനനുമായേക്കാം. പലകാരണങ്ങളെക്കൊണ്ടും അസ്വസ്ഥനാകാന്‍ സാധ്യതയുണ്ട്. ഒന്നുകില്‍ മാനസിക പ്രശ്‌നവും തീരുമാനമെടുക്കാൻ സാധിക്കാത്ത അവസ്ഥയും. അല്ലെങ്കില്‍ കഠിനാധ്വാനം കൊണ്ടുള്ള അവശതയും നിങ്ങളെ അസ്വസ്ഥനാക്കും. ഇന്നത്തെ പ്രവൃത്തികൾ ജോലിസ്ഥലത്ത് മേലധികാരികളുടെ അതൃപ്‌തിക്കും കാരണമായേക്കും. കുട്ടികളുടെ ആരോഗ്യത്തില്‍ ശ്രദ്ധിക്കുക.
കുംഭം: കോപവും കടുംപിടുത്തവും അമിത ചിന്തകളും നിയന്ത്രിക്കുക. ഇല്ലെങ്കില്‍ അത് അരോഗ്യത്തിനേയും കുടുംബ ജീവിതത്തേയും ബാധിച്ചേക്കാം. സമൂഹത്തിലെ പ്രശ്‌നങ്ങളിൽ ഉള്‍പ്പെടാതിരിക്കുക. വീടിനെയോ സ്വത്തിനെയോ സംബന്ധിച്ച എന്ത് തീരുമാനമെടുക്കുമ്പോഴും ശ്രദ്ധിക്കുക. വിദ്യാര്‍ഥികള്‍ക്ക് പഠനത്തെ സംബന്ധിച്ചിടത്തോളം ഇന്ന് നല്ല ദിവസമാകുന്നു. സാമ്പത്തിക ഇടപാടുകളെ തന്ത്രപൂര്‍വം കൈകാര്യം ചെയ്യുന്നതില്‍ നിങ്ങള്‍ വിജയിക്കും. അമ്മയില്‍നിന്ന് നേട്ടങ്ങൾ വന്നുചേരും.
മീനം: നിങ്ങളുടെ ക്രിയാത്മകതയും നൂതന ആശയങ്ങള്‍ കണ്ടെത്താനുള്ള കഴിവും ഇന്ന് കൂടുതല്‍ പ്രകടമാകുന്ന ദിവസമാണ്. അതുകൊണ്ട് നിങ്ങള്‍ ഇന്നെടുക്കുന്ന തീരുമാനങ്ങൾ താമസിയാതെ യാഥാര്‍ഥ്യമാകും. അനുകൂല മനോഭാവവും നിശ്ചയദാര്‍ഢ്യവും ശ്രദ്ധകേന്ദ്രീകരിക്കാനുള്ള കഴിവും നിങ്ങളുടെ ദൗത്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് സഹായിക്കും. സുഹൃത്തുക്കളോടോ സഹോദരങ്ങളോടോ ഒപ്പം യാത്ര അസൂത്രണം ചെയ്യും. സാമൂഹിക അംഗീകാരവും ലഭിക്കാനിടയുണ്ട്.
മേടം: ഇന്ന് പ്രശ്‌നങ്ങളോട് അയവുള്ള സമീപനം സ്വീകരിക്കുക. പല സാഹചര്യത്തിലും നിങ്ങളുടെ ഉത്തരവാദിത്തം കാണിക്കേണ്ടിവരും. കുടുംബത്തിന്‍റെ ആവശ്യങ്ങള്‍ക്കായിരിക്കും ഇന്ന് മുന്‍ഗണന. പറയുന്ന വാക്കുകളും കോപവും നന്നായി നിയന്ത്രിക്കുക. അനാവശ്യച്ചെലവുകള്‍ ഒഴിവാക്കുക.
ഇടവം: ധനപരമായ നേട്ടങ്ങള്‍ വന്നുചേരും. പുതിയ വരുമാനത്തെക്കുറിച്ച് ചിന്തിക്കും. അനുഭവിക്കുന്ന സന്തോഷം ഏറ്റെടുത്ത എല്ലാ ദൗത്യങ്ങളും വിജയകരമായി പൂര്‍ത്തിയാക്കാന്‍ സഹായിക്കും. വിനോദത്തിനും ഉല്ലാസത്തിനും വേണ്ടി പണം ചെലവാക്കേണ്ടി വരും. വീട്ടില്‍ സമാധാനപൂര്‍ണമായ അന്തരീക്ഷം ഉണ്ടാകും.
മിഥുനം: പൊതുസമൂഹം നിങ്ങളെ വിലമതിക്കുന്നുവെന്ന് നിങ്ങൾ തിരിച്ചറിയും. ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങളിൽ എപ്പോഴും ശ്രദ്ധ ഉണ്ടായിരിക്കണം. ദീർഘകാലമായി നീണ്ടുനിൽക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിയും.
കര്‍ക്കിടകം: വിജയം കൈവരിക്കാൻ പറ്റിയ ദിവസമാണിന്ന്. നിങ്ങളുടെ കുട്ടികൾ ഇന്ന് ശുഭവാർത്ത കൊണ്ടുവരും. അവർക്കിന്ന് സുവർണാവസരങ്ങൾ കൺമുൻപിൽ വന്നുചേരും. ഉദ്ദേശിക്കുന്ന കാര്യങ്ങൾ കാലതാമസമില്ലാത്ത നടക്കുന്നതാണ്.
