
കോട്ടയം: തിരുവല്ല കെ.എം. മാത്യു രചിച്ച പരിശുദ്ധ പരുമല കൊച്ചു തിരുമേനി എന്ന ഗ്രന്ഥം പരിശുദ്ധ കാതോലിക്കാ ബാവാ മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മന് നൽകി പ്രകാശനം ചെയ്തു. ഫാ. കെ.സി. സ്കറിയാ, ഡോ. ജേക്കബ് മണ്ണുംമൂട്, മത്തായി ടി വർഗീസ് ജോസ് പന്നിക്കോട്ട് എന്നിവർ പ്രസംഗിച്ചു.
പി. ജെ. കെ. പന്നിക്കോട്ട് മെമോറിയൽ ഗുഡ് സമരിറ്റൻ ട്രസ്റ്റാണ് ഗ്രന്ഥം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
