ആലുവ: വൈ.എം.സി.എ സൗത്ത് വെസ്റ്റ് ഇന്ത്യാ റീജിയൻ ജീവികയുമായി സഹകരിച്ച് അതിഥി തൊഴിലാളികൾക്കായി സംസ്‌ഥാനതല സാംസ്കാരികോത്സവവും കുടുംബ സംഗമവും സംഘടിപ്പിച്ചു.
ഞായറാഴ്ച രാവിലെ 9 .00 മണി മുതൽ വൈകിട്ട് 4 വരെ വൈ.എം.സി.എ ക്യാമ്പ് സെൻ്ററിൽ സംഘടിപ്പിച്ച ഒരുമയുടെ ഉത്സവം പരിപാടിയിൽ 150-ഓളം അതിഥി തൊഴിലാളികളും അവരുടെ കുടുംബങ്ങളും പങ്കെടുത്തു. സംസ്ഥാനതല ഉദ്ഘാടനം അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് ശ്രീ ഹർദിക് മീണ നിർവഹിച്ചു, സംസ്ഥാന ചെയർമാൻ പ്രൊഫ. അലക്സ് തോമസ് അദ്ധ്യക്ഷത വഹിച്ചു, മുനിസിപ്പൽ ചെയർമാൻ എം.ഓ ജോൺ മുഖ്യാതിഥിയായിരുന്നു.
റീജിണൽ ട്രഷറർ അനിൽ ജോർജ്, വർഗീസ് ജോർജ് പള്ളിക്കര, ദേശീയ കമ്മിറ്റി മെമ്പർ വർഗീസ് അലക്സാണ്ടർ, മുൻ സംസ്ഥാന ചെയർമാൻ ജോസ് നെറ്റിക്കാടൻ, ചാരിറ്റി ബോർഡ് ചെയർമാൻ എ വി മാത്യു, ഫാ. ഇമ്മാനുവേൽ കോയൻ എസ് ജെ, എം കെ ഗോപി (ഹെൽത്ത് ഇൻസ്ട്രക്ടർ), തിരുവനന്തപുരം വൈഎംസിഎ മുൻ പ്രസിഡന്റ് ജെയിംസ് ജോസഫ്, ആലുവ വൈഎംസിഎ പ്രസിഡന്റ് ലെസ്ലി ജോസഫ്, ഇടത്തല വൈഎംസിഎ പ്രസിഡന്റ് റോയ് പാപ്പു റീജണൽ സെക്രട്ടറി റെജി വർഗീസ്, അസോസിയേറ്റ് റീജണൽ സെക്രട്ടറി സാംസൻ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.

