രാശിഫലം (14-10-2025 ചൊവ്വ)

ചിങ്ങം: പൊതുവെ ഇന്നൊരു മെച്ചപ്പട്ട ദിവസമാണെങ്കിലും വളരെ ശ്രദ്ധിച്ച് മാത്രം കാര്യങ്ങൾ കൈകാര്യം ചെയ്യുക. സംഭാഷണത്തിൽ വാക്ക് തർക്കങ്ങൾ ഉണ്ടാകാൻ സാധ്യത. ഉദ്ദേശിച്ച കാര്യങ്ങൾ അതേപടി നടക്കണമെന്നില്ല. ഇന്ന് നിങ്ങളുടെ സ്വാധീനത്താൽ നടക്കാൻ പോകുന്ന കാര്യത്തിന് പൂർണ ഫലമുണ്ടായെന്നു വരില്ല. ബിസിനസുകാർക്ക് ചില വലിയ ഇടപാടുകള്‍ നഷ്‌ടപ്പെടും.

കന്നി: നിങ്ങളുടെ സർഗാത്മകത ഇന്ന് പ്രയോഗിക്കപ്പെടും. അത് നിങ്ങൾക്കും, ചുറ്റുമുള്ളവർക്കും മാനസിക സംതൃപ്‌തി ഉണ്ടാക്കും. ഒഴിവുവേളകളിൽ വീടിന് അല്ലെങ്കിൽ താമസ്ഥലത്ത് പുതിയ മാറ്റങ്ങൾ കൊണ്ടുവരും. അനുയോജ്യമായ ഫർണിച്ചറുകൾ അല്ലെങ്കിൽ പുരാതന വസ്‌തുക്കൾ ഉപയോഗിച്ച് നിങ്ങളുടെ വീട് അലങ്കരിക്കും. അവ വിസ്‌മയകരമായി പൂർത്തീകരിക്കാൻ കഴിയും.

തുലാം: ഇന്ന് നിങ്ങള്‍ക്കനുകൂലമായ ഒരു ദിവസമാണ്. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും സമയം ചെലവഴിക്കുന്നത് നിങ്ങൾക്ക് സന്തോഷം നല്‍കും. വൈകുന്നേരങ്ങളിൽ നിങ്ങൾ പ്രിയപ്പെട്ട വ്യക്തികളുമായി ഒരു ചെറിയ യാത്ര പോയേക്കാം. ഇന്നത്തെ ദിവസം നിങ്ങൾക്ക് കൂടുതൽ മനോഹരമായി തോന്നിയേക്കാം.

വൃശ്ചികം: ബിസിനസുകാർക്ക് ഇന്ന് നല്ല ലാഭം പ്രതീക്ഷിക്കാവുന്ന ഒരു ദിവസമാണ്. മറ്റുള്ളവരുടെ ആശ്രയമില്ലാതെ സ്വന്തം ജോലികൾ തനിയെ പൂർത്തീകരിക്കാൻ കഴിയും. നിങ്ങളുടെ ചുറ്റുമുള്ള സുഹൃത്തുക്കളുടേയും കുടുംബാംഗങ്ങളുടേയും പുനഃസമാഗമത്തോടെ ആയിരിക്കും നിങ്ങളുടെ ഇന്നത്തെ ദിവസം അവസാനിക്കുന്നത്.

ധനു: ഇന്ന് നിങ്ങൾ ആഗ്രഹിച്ച കാര്യങ്ങൾ നടക്കാൻ സാധ്യതയുണ്ട്. ആസൂത്രണം ചെയ്‌ത ജോലികള്‍ നിങ്ങള്‍ ഏറ്റെടുത്തേക്കാം. നിങ്ങളുടെ കഴിവുകൾ ഉയർത്താനും പദ്ധതികൾ മറ്റുള്ളവരുമായി പങ്കുവയ്‌ക്കാനും അവസരം ലഭിക്കും. അത് വേണ്ടവിധം ഉപയോഗിക്കുന്നത് പിന്നീട് ഗുണം ചെയ്യും.

മകരം: കുടുംബത്തിൻ്റെ സഹായവും പ്രോത്സാഹനവും ഉപയോഗിച്ച്, നിങ്ങളുടെ വീട് പുനർനിർമ്മിക്കാനും മെച്ചപ്പെട്ട രീതിയിൽ മാറ്റങ്ങൾ കൊണ്ടുവരാനും നിങ്ങൾക്കിന്ന് കഴിയും. മാറ്റി വച്ച പദ്ദതിൾ ബന്ധുക്കളുടെ സഹായത്താൽ പൂർത്തീകരിക്കും.

കുംഭം: ഇന്ന് നിങ്ങൾക്ക് വളരെ സന്തോഷകരമായ ദിവസമായിരിക്കും. കുടുംബാന്തരീക്ഷം സമാധാനപരവും ഉല്ലാസപ്രദവുമായിരിക്കും. കുറച്ച് നല്ല സന്തോഷഭരിതമായ നിമിഷങ്ങള്‍ ഇന്ന് പ്രതീക്ഷിക്കാം. നിങ്ങൾക്ക് ലഭിക്കുന്ന എല്ലാ ശ്രദ്ധയും പ്രശംസയും നിങ്ങൾക്കിന്ന് നന്നായി ജോലി ചെയ്യാൻ പ്രോത്സാഹനമാകും. പ്രശംസ നേടുക. സ്ഥാനമാനങ്ങൾ തേടാതിരിക്കുക.

മീനം: ഇന്ന് നിങ്ങൾക്ക് ഉത്സാഹവും ഊർജ്ജവും നിറഞ്ഞ ഒരു ദിവസമായിരിക്കും. നിങ്ങൾക്ക് ദൂരെ നിന്ന് നല്ല വാർത്തകൾ ലഭിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി അത് പങ്കിടാൻ നിങ്ങൾ ആഗ്രഹിക്കുകയും ചെയ്യും. പ്രൊഫഷണൽ /തൊഴിൽ രംഗത്ത് ഇന്ന് നിങ്ങളുടെ നീണ്ട ഒരു കരാർ ലംഘിക്കാനുള്ള സാധ്യത കൂടുതലാണ്. ഇന്ന് നിങ്ങൾക്ക് ബിസിനസിനായി ഒരു യാത്ര ആസൂത്രണം ചെയ്യേണ്ടി വന്നേക്കാം.

മേടം: നിങ്ങളെ ഇന്ന് കാത്തിരിക്കുന്നത് ഐശ്വര്യപൂർണവും സൗഭാഗ്യപൂർണവുമായ ഒരു ദിവസമാണ്. പുതിയ ജോലികൾ ആരംഭിക്കുന്നതിനുള്ള ഏറ്റവും നല്ല സമയമാണ് ഇന്ന്. ബിസിനസുകാരും പ്രൊഫഷണലുകളും അവരുടെ പ്രയത്നങ്ങളിൽ വളരെ സന്തുഷ്‌ടരായിരിക്കും. ജോലിയിലെ ഒരു നല്ല കാലയളവ് നിങ്ങള്‍ നന്നായി ആസ്വദിക്കും. മുടങ്ങി കിടക്കുന്ന ആനുകൂല്യങ്ങൾ ഇന്ന് നിങ്ങള്‍ക്ക് ലഭിക്കാൻ സാധ്യത.

ഇടവം: നിങ്ങള്‍ക്കിന്ന് സമ്മിശ്രഫലങ്ങളുടെ ഒരു ദിവസമായിരിക്കും. നിങ്ങളുടെ സുഹൃത്തുക്കളുമൊത്ത് സമയം ചെലവഴിക്കുന്നത് സന്തോഷമുണ്ടാക്കുന്നു. വലിയ സാമ്പത്തിക ചെലവുണ്ടാകും. പണം സൂക്ഷിച്ച് കൈകാര്യം ചെയ്യുക.

മിഥുനം: ഇന്ന് നിങ്ങൾക്ക് വളരെ സന്തോഷകരമായ ദിവസമായിരിക്കും. പലതരം ആളുകളെ ഇന്ന് കണ്ടുമുട്ടാന്‍ ഇടവരും. സുഹൃത്തുക്കളും കുടുംബവുമായി സമയം ചെലവഴിക്കുന്നത് നല്ല ഓർമകൾ ഉണ്ടാക്കുന്നു. പഴയ ചങ്ങാതിമാരെ കണ്ടുമുട്ടുകയും പുതിയ ചങ്ങാത്തങ്ങള്‍ സൃഷ്‌ടിക്കുകയും ചെയ്യും.

കര്‍ക്കിടകം: ഇന്ന് നിങ്ങളുടെ ജോലിയും സൗഹാർദ അന്തരീക്ഷവും നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ സാധ്യതയുണ്ട്. നിങ്ങളുടെ വ്യക്തിത്വം അല്ലെങ്കിൽ കഴിവുകൾ വികസിപ്പിക്കാനും സാധിക്കുന്ന ഒരു ദിവസമായിരിക്കും.

Leave a Comment

More News