വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂൾ കായികമേള സമാപിച്ചു

ടാലന്റ് പബ്ലിക് സ്കൂൾ കായികമേള (സുമുദ് 25) മങ്കട പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ മനോജ് കുമാർ ഉദ്ഘാടനം ചെയ്യുന്നു.

വടക്കാങ്ങര : ടാലന്റ് പബ്ലിക് സ്കൂളിലെ ഈ വർഷത്തെ കായികമേള (സുമുദ് 25) മങ്കട പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഏതെങ്കിലും ഒരു കായിക ഇനത്തിൽ നിങ്ങളെല്ലാവരും മികച്ചു നിൽക്കണമെന്നും രാജ്യത്തിന്റെ ഭാവി ആരോഗ്യവും ആവേശവും നിറയുന്ന നിങ്ങളിലാണെന്നും അദ്ദേഹം കുട്ടികളോട് പറഞ്ഞു. നാല് ഗ്രൂപ്പുകളിലായി നടന്ന മാർച്ച്പാസ്റ്റിൽ അദ്ദേഹം കുട്ടികളുടെ സല്യൂട്ട് സ്വീകരിച്ചു.

കായിക മേളക്ക് തുടക്കം കുറിച്ച് സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദലി കൊടിഞ്ഞി പതാക ഉയർത്തി. സ്കൂൾ ലീഡർ മുഹമ്മദ്ഷാൻ നടത്തിയ കായിക പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി. ആറാം വാർഡ് അംഗം ഹബീബുള്ള പട്ടാക്കൽ,  പി.ടി.എ പ്രസിഡന്റ് ജൗഹറലി തങ്കയത്തിൽ, എന്നിവർ ആശംസകൾ നേർന്നു. വൈസ് പ്രിൻസിപ്പൽ റാഷിദ്, സി.സി.എ കൺവീനർ രജീഷ്, ചീഫ് അക്കാഡമിക് കോഡിനേറ്റർ സൗമ്യ, ഫിസിക്കൽ എജുക്കേഷൻ ചീഫ് അർജുൻ, തഹസീൻ, റഫീഖ് തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Comment

More News