എടത്വ: ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ സാമൂഹിക പ്രതിബദ്ധത മാതൃകപരമെന്ന് തോമസ് കെ തോമസ് എംഎൽഎ പ്രസ്താവിച്ചു. ലയൺസ് ക്ളബ് ഓഫ് എടത്വ ടൗണിന്റെ നേത്യത്വത്തില്‍ തിരുവല്ല പുഷ്പഗിരി ഡന്റ്ൽ കോളജിന്റെയും, എടത്വ ജോർജിയൻ സംഘത്തിന്റെയും സഹകരണത്തോടെ നടത്തുന്ന സൗജന്യ ദന്ത ചികിത്സ ക്യാമ്പുകളുടെ താലൂക്ക് തല ഉദ്ഘാടനം നിർവഹിച്ചു നംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ളബ് പ്രസിഡന്റ് ഡോ.ജോൺസൺ വി. ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു.
ലയൺസ് ക്ലബ്സ് ഡിസ്ട്രിക്ട് 318ബി യുടെ പുഞ്ചിരി പ്രോജക്ടിന്റെ ഭാഗമായി ലയൺസ് ക്ളബ് ഓഫ് എടത്വ ടൗണിന്റെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിലും, സ്കൂളുകളിലും നടപ്പിലാക്കുന്ന മൊബൈല്‍ ഓപ്പൺ ഡെന്റൽ കെയർ ക്ലിനിക്ക് പദ്ധതി റീജിയൺ ചെയർമാൻ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.
ആധുനിക സംവിധാനങ്ങള്‍ ഉൾകൊള്ളിച്ച് ദന്തൽ കൗൺസിൽ ഓഫ് ഇന്ത്യയുടെയും കേരള ഹെൽത്ത് യൂണിവേഴ്സിറ്റിയുടെയും മാനദണ്ഡങ്ങൾ പാലിച്ച് നിർമ്മിച്ച മൊബൈൽ ഡെന്റൽ ക്ലിനിക്കിൽ ഓട്ടോക്ളേവ്, സെൻട്രലൈസ്ഡ് സക്ഷൻ, പോർടേബിൾ എക്സ്റേ യൂണിറ്റ് പൂർണ്ണമായി ശീതികരിച്ച ക്യാബിനിൽ രണ്ട് ഓട്ടോമാറ്റിക് ഇലക്ട്രിക് ഡെന്റൽ ചെയറുകൾ എന്നിവ ഉണ്ട്. സേവനം സൗജന്യമാണ്.
ദന്ത ആരോഗ്യ സംരക്ഷണ ബോധവത്കരണ ലഘുലേഖയുടെ പ്രകാശനം സോൺ ചെയർമാൻ ജൂണി തോമസ് കുതിരവട്ടം നിർവഹിച്ചു. ‘ദന്താരോഗ്യവും സംരംക്ഷണവും ‘എന്ന വിഷയത്തിൽ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത് ആന്റ് കമ്മ്യൂണിറ്റി ലെക്ച്ചറർ ഡോ. റൂബി മേരി ഫിലിപ്പ്, ഡോ. ദിയ എൽസ എന്നിവർ സെമിനാറിന് നേതൃത്വം നല്കി. ഡോ. അഗ്ന ഡോണാറ്റസ്, ഡോ. ആശ്ലിൻ സാവ് യോ, ഡോ. റിയാ എൽസ ബിനോയി എന്നിവരുടെ നേതൃത്വത്തില്‍ ക്യാമ്പിലെത്തിയ രോഗികൾക്ക് സൗജന്യ ദന്ത ചികിത്സയും നല്കി.
ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ സെക്രട്ടറി ബിൽബി മാത്യൂ കണ്ടത്തിൽ, ട്രഷറാർ ബിനോയി കളത്തൂർ, വൈസ് പ്രസിഡന്റ് കെ ജയചന്ദ്രൻ, സോഷ്യൽ സർവീസ് ചെയർപേഴ്സൺ വിൻസൻ ജോസഫ് കടുമത്തിൽ, സുജിത്ത് പുഴയോരത്ത്, ജോർജിയൻ സംഘം പ്രസിഡന്റ് ബിനോയി ജോസഫ്, സെക്രട്ടറി കെ തങ്കച്ചൻ, മോബിൻ ജേക്കബ്, ജോഷി കുളപ്പുരയ്ക്കല് എന്നിവർ പ്രസംഗിച്ചു.


