രാശിഫലം (20-10-2025 തിങ്കൾ)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് കുറഞ്ഞ ഉൽപ്പാദനക്ഷമതയുള്ള ഒരു ദിവസമായാണ് കാണുന്നത്. ഒന്നിലും അമീത പ്രതീക്ഷ വക്കാതിരിക്കുക.

കന്നി: ഇന്ന് സമ്മിശ്ര അനുഭവങ്ങളുടെ ഒരു ദിവസമായിരിക്കും. നിങ്ങളുടെ ആശയങ്ങൾ പരിപോഷിപ്പിക്കപ്പെട്ടതായും നിങ്ങൾ നടത്തുന്ന ഉപയോഗപ്രദവും ആകർഷകവുമായ സംഭാഷണങ്ങളാൽ നിങ്ങൾ സമ്പന്നരാക്കപ്പെട്ടതായും തോന്നും. അവ നിങ്ങളെ സന്തോഷിപ്പിക്കുകയും മറ്റുള്ളവരെ നിങ്ങളിലേക്ക് ആകർഷിക്കുകയും ചെയ്യും. സാമ്പത്തികമായും, ഇന്നത്തെ ദിവസം മികച്ചതായിരിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിൻ്റെ ഫലം ഉടൻ ലഭിക്കും.

തുലാം: ഇന്നത്തെ ദിവസം ഏറ്റവും പ്രയോജനം ലഭിക്കുന്ന ഒരു ദിവസമാണ് – പ്രത്യേകിച്ച് ഒരു ഇൻ്റർവ്യൂവിൽ നിന്ന്. അതിനാൽ നിങ്ങൾ പ്രത്യാശ നഷ്‌ടപ്പെടുത്താതെ കഠിനമായി പ്രവർത്തിക്കൂ. ശ്രമം തുടരുക. നിങ്ങളുടെ പരിശ്രമം ഫലവത്തായിത്തീരും.

വൃശ്ചികം: ജീവിതം മികച്ച അധ്യാപകനാണ്, എന്ന് അറിവുള്ളവർ പറയാറുണ്ട്. ഇന്ന്, നിങ്ങൾക്കും ഇത് അനുഭവിക്കാൻ കഴിയും. കമ്പോളത്തിലെ കടുത്ത മത്സരം അതിജീവിക്കാൻ നിങ്ങൾ ഇന്ന് പഠിക്കും. ഇത് മൂലം പലർക്കും നിങ്ങളോട് അസൂയ ഉണ്ടാകും. പക്ഷേ ഇത്‌ നിങ്ങളെ ശല്യപ്പെടുത്തിക്കൊണ്ടേയിരിക്കും. എല്ലായ്‌പ്പോഴും ഓർക്കുക, ‘തെറ്റ് ചെയ്യുന്നത് മനുഷ്യ സഹജമാണ് ക്ഷമിക്കുന്നത് ദൈവികവും’. നിങ്ങൾ ചെയ്യുന്ന ചില തെറ്റുകൾ ഗുരുതര പിഴവുകൾ ആയിരിക്കില്ല.

ധനു: ആത്മവിശ്വാസവും സൗഹാര്‍ദമനോഭാവവും ഉള്ള ധനുരാശിക്കാര്‍ക്ക് ഇന്ന് സന്തോഷത്തിൻ്റെ ദിവസമാണ്. മാതാപിതാക്കളുടെ ഭാഗത്തുനിന്നും നിങ്ങൾക്ക് നേട്ടങ്ങളുണ്ടാകും. ജോലിസ്ഥലത്ത് മേലധികാരികളുടെ നല്ല അഭിപ്രായം നേടും. ഒരു വ്യവസായപ്രമുഖനുമായോ അല്ലെങ്കില്‍ ഒരു നിക്ഷേപകനുമായോ നടത്തുന്ന ബിസിനസ് സംബന്ധമായ കൂടിക്കാഴ്‌ച നിങ്ങൾക്ക് ഫലപ്രദമാകും.

ഒരു വാണിജ്യ സംരംഭത്തിന് ആവശ്യമയ ഫണ്ട് സ്വരൂപിക്കാനും നിങ്ങൾക്ക് കഴിഞ്ഞേക്കാം. മറ്റുള്ളവരോട് നിങ്ങൾ അധിക സഹായമനോഭാവം കാണിക്കുമെന്നതിനാല്‍ അവരില്‍നിന്നും നിങ്ങള്‍ പ്രശംസ നേടും. എല്ലാജോലിയും കൃത്യസമയത്ത് പൂര്‍ത്തിയാക്കുന്നതിനാല്‍ നിങ്ങള്‍ക്ക് ഉല്ലാസത്തിനും വിനോദത്തിനും ഇഷടം പോലെ സമയം ലഭിക്കും. ഓഫീസ് വിട്ടാല്‍ ഉടനെ നിങ്ങൾ വീട്ടിലെത്തും. നിങ്ങളുടെ ജീവിതപങ്കാളി നിങ്ങളെ ആകാംക്ഷയോടെ കാത്തിരിക്കുന്നുണ്ടാകും. ഇന്ന് സമൂഹത്തിലെ നിങ്ങളുടെ നില ഉയരുകയും നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ചെയ്യും.

മകരം: അവിവാഹിതരായവർക്ക്, ഇന്ന് ഭാവനയിൽ നിന്ന് എന്തെങ്കിലും കണ്ടെത്താനും ഭാവിയെക്കുറിച്ച് ചിന്തിക്കാനും കഴിയും. നിങ്ങളുടെ പ്രിയപ്പെട്ടവരെ കണ്ടുമുട്ടുമ്പോൾ നിങ്ങളുടെ ഹൃദയം തുറന്നുകൊടുക്കാനുള്ള അവസരം ലഭിക്കും.

കുംഭം: ഇന്ന് ഏതെങ്കിലും തരത്തിലുള്ള നീചമായ അല്ലെങ്കില്‍ അധാർമികമായ പദ്ധതികളിൽ നിന്നോ ചിന്തകളിൽ നിന്നോ നിങ്ങള്‍ മാറിനില്‍ക്കണം. നിങ്ങളുടെ സംസാരവും കോപവും നിയന്ത്രിക്കുക. കുടുംബാംഗങ്ങളുമായുള്ള സംഘർഷം കഴിയുന്നിടത്തോളം ഒഴിവാക്കുക.

നിങ്ങൾ ഇന്ന് അമിതമായി പ്രതികരിക്കുന്നവരായേക്കാം. മാത്രമല്ല, നിഷേധപരമായ, അല്ലെങ്കില്‍ കപട ചിന്തകൾ, അശുഭാപ്‌തിവിശ്വാസം എന്നിവയ്ക്ക് അടിമപ്പെട്ടേക്കാം. നിങ്ങളുടെ ചിന്തകൾ നേരായ ദിശയിലേക്ക് തിരികെയെത്തിക്കുക!

മീനം: നിങ്ങളുടെ പതിവ് ദിനചര്യകൾ ഒഴിവാക്കുക. ഒരുപക്ഷേ, നിങ്ങൾക്ക് ഇന്ന് ജോലിയിൽ പ്രവേശിക്കേണ്ടിവന്നേക്കാം. വിനോദത്തിനായി കുറച്ച് സമയം ചെലവഴിക്കുമെന്ന കാര്യം ഉറപ്പാക്കുക. ഇന്ന് നിങ്ങളുടെ എല്ലാ രസകരവും ഭോഗാസക്തവുമായ പരിശ്രമങ്ങള്‍ക്ക് അനുകൂല ദിവസമാണ്. സുഹൃത്തുക്കളുമായോ, കുടുംബവുമായോ ഉള്ള എല്ലാ യാത്രകളും, വിനോദങ്ങളും, ഉല്ലാസങ്ങളും, വിരുന്നുകളും കഴിയുന്നത്ര ആസ്വദിക്കാന്‍ പരിശ്രമിക്കുക.

മേടം: മതിയായ കാരണമില്ലാതെ നിങ്ങൾ ഇന്ന് എല്ലാത്തിൽ നിന്നും ഉള്‍വലിയും. സമപ്രായക്കാരോട് നിങ്ങളുടെ വിജ്ഞാനം പങ്കുവയ്‌ക്കേണ്ടതുണ്ട്. അതുകൂടാതെ, നിങ്ങള്‍ ഇന്ന് ചിലവുകളും കുറക്കേണ്ടിവരും.

ഇടവം: നിങ്ങൾ ഇന്ന് ദിവസം മുഴുവൻ നക്ഷത്രനിരീക്ഷണത്തിലായിരിക്കും. ജോലിസ്ഥലത്തെ നവീകരണത്തോടുള്ള നിങ്ങളുടെ അഭിനിവേശത്തെ ആശ്രയിച്ച് സഹപ്രവര്‍ത്തകര്‍ക്കൊപ്പം കൂടുതല്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചേക്കാം.

മിഥുനം: ചഞ്ചലവും സന്നിഗ്‌ധവുമായ ഒരു മാനസിക അവസ്ഥയിലായിലായിരിക്കും ഇന്ന് നിങ്ങള്‍. ഒരു പക്ഷേ ധ്രുവാന്തരമുള്ള രണ്ട് കാര്യങ്ങള്‍ക്കിടയില്‍ ഒന്ന് തിരഞ്ഞെടുക്കേണ്ട അവസ്ഥയിലാകും നിങ്ങള്‍. ഇക്കാര്യത്തില്‍ ഒരു വൈകാകരിക ബന്ധവും കാണിക്കരുത്. അമ്മയുടെ സാമീപ്യം ഇന്ന് നിങ്ങള്‍ക്ക് ആശ്വാസം പകരും.

ആത്മീയമോ ബൗദ്ധികമോ ആയ ചര്‍ച്ചകളില്‍ പങ്കെടുക്കുകയാണെങ്കില്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കണം. കുടുംബത്തിലെ മുതിര്‍ന്നവരുമായി സ്ഥാവര-ജംഗമസ്വത്തുക്കളേയോ പൈതൃക സ്വത്തിനെയോ സംബന്ധിച്ചോ ഇന്ന് ചര്‍ച്ച ചെയ്യാതിരിക്കുക. അല്ലാത്ത പക്ഷം വേദനാജനകമായ അനുഭവങ്ങള്‍ ഉണ്ടാകും. ജോലി സംബന്ധമായ യാത്രക്ക് സാധ്യത. എന്നാല്‍ അത് കഴിയുന്നതും ഒഴിവാക്കണം.

കര്‍ക്കിടകം: നിങ്ങൾ ഒരു പുതിയ സംരംഭം ആരംഭിക്കാൻ പദ്ധതിയിടുകയാണെങ്കിൽ ഇതൊരു വിശിഷ്‌ടമായ ദിവസമായിരിക്കും. നിങ്ങൾ ഏറ്റെടുക്കുന്ന ഏതൊരു പദ്ധതിക്കും ഇന്ന് വിജയം സുനിശ്ചിതമായിരിക്കും. അതു നിങ്ങൾ‌ക്കായി ഒരു വിജയ സാഹചര്യം സൃഷ്‌ടിക്കുമ്പോള്‍, കച്ചവടക്കാരെയും അതു സഹായിക്കും. സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും കണ്ടുമുട്ടുക. അവരോടൊപ്പം ഒരു ചെറിയ വിനോദയാത്ര സംഘടിപ്പിക്കുക, സന്തോഷിക്കുക തുടങ്ങിയവക്കുള്ള സാധ്യതകളും കാണുന്നു.

Leave a Comment

More News