സാഹോദര്യത്തിൻ്റെ പുതിയ പാഠങ്ങളുമായി നടുമുറ്റം ഓണോത്സവം

ദോഹ: സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും സന്ദേശമുയർത്തി നടുമുറ്റം ഓണോത്സവത്തിന്‌ പ്രൗഢോജ്വല സമാപനം.  ‘സാഹോദര്യം’ എന്ന ആശയത്തിൽ ഐഡിയൽ ഇന്ത്യന്‍ സ്കൂളിൽ സംഘടിപ്പിച്ച റിയാദ മെഡിക്കൽ സെൻ്റർ ഓണോത്സവത്തിൽ ഖത്തറിലെ സാമൂഹിക  സാംസ്കാരിക  മേഖലകളിലെ നിരവധി പ്രമുഖർ പങ്കെടുത്തു.
ഐ.എസ്.സി പ്രസിഡന്റ് ഇ.പി അബ്ദുറഹ്മാൻ,  ഐ.സി.ബി.എഫ്  വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ്, ഐ.എസ്.സി ജനറൽ സെക്രട്ടറി ഹംസ യൂസഫ്, ഐ.സി.സി മാനേജിംഗ് കമ്മറ്റിയംഗം നന്ദിനി അബ്ബഗൗണി, ഐ.സി.സി വുമൺസ് ഫോറം പ്രസിഡന്റ് അഞ്ജന മേനോൻ, വൈസ് പ്രസിഡന്റ് ആബിദ അബ്ദുള്ള, പ്രവാസി വെൽഫെയർ പ്രസിഡന്റ് ചന്ദ്രമോഹൻ, റിയാദ മെഡിക്കൽ സെൻ്റർ മാനേജിംഗ് ഡയറക്ടർ ജംഷീർ ഹംസ, കെ.എം.സി.സി വുമൺസ് ഫോറം പ്രസിഡന്റ് സമീറ അബ്ദുൽനാസർ, ഇൻകാസ് ലേഡീസ് വിങ് പ്രസിഡന്റ് സിനിൽ ജോർജ്, തെലുങ്കാന ജാഗൃതി പ്രസിഡന്റ് പ്രവീണ ലക്ഷ്മി, ജനറൽ സെക്രട്ടറി ആദർശ് റെഡ്ഡി, യു.പി നവരംഗ സംസ്കൃതിക് മണ്ഡൽ പ്രസിഡന്റ് നീത മിശ്ര,  തുടങ്ങിയവർ ആശംസകൾ നേര്‍ന്നു. നടുമുറ്റം പ്രസിഡന്റ് സന നസീം അധ്യക്ഷത വഹിച്ചു. നടുമുറ്റം വൈസ് പ്രസിഡൻ്റ് ലത കൃഷ്ണ സ്വാഗതം പറഞ്ഞു.
നടുമുറ്റം അംഗങ്ങള്‍ ഒരുക്കിയ, സഹോദര്യവും ഓണാഘോഷത്തിന്റെ പാരമ്പര്യവും വിളിച്ചോതുന്ന കലാപരിപാടികളും ഓണക്കളികളും അരങ്ങേറി. ഓണാഘോഷത്തോടനുബന്ധിച്ച് വിപുലമായ ഓണസദ്യയും ഒരുക്കിയിരുന്നു. നടുമുറ്റം വൈസ് പ്രസിഡണ്ട് നജ്‌ല നജീബ്, ജനറൽ സെക്രട്ടറി ഫാത്വിമ തസ്നീം, കൺവീനർമാരായ ഹുദ എസ്.കെ, സുമയ്യ താസീൻ, ട്രഷറർ റഹീന സമദ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ നിത്യ സുബീഷ്, രജിഷ പ്രദീപ്, ജോളി തോമസ്, നുഫൈസ എം. ആര്‍, സജ്ന സാക്കി, അജീന അസീം, വാഹിദ നസീർ, ജുമാന റാഫി, അഹ്സന കരിയാടൻ, ജമീല മമ്മു, സുഫൈറ ബാനു, നിജാന പി പി, ആയിഷ മുഹമ്മദ്, സനിയ്യ കെ. സി, ഹനാന്‍, ഫരീദ, മുബശിറ, ഹുമൈറ അബ്ദുള്‍ വാഹിദ് തുടങ്ങിയവർ നേതൃത്വം കൊടുത്തു. സഫ, മുഹ്സിന എന്നിവര്‍ ചേര്‍ന്ന് പരിപാടി നിയന്ത്രിച്ചു.

Leave a Comment

More News