2026 ജൂലൈ 22 മുതൽ 24 വരെ ഫിൻലാൻ്റിൽ വെച്ച് നടക്കുന്ന ആഗോള ജീൻ കൺവെൻഷനിൽ ശാസ്ത്ര ഉപദേശക സമിതി അംഗമായി ശാസ്ത്രജ്ഞനായ ഡോ. സൈനുദീൻ പട്ടാഴി യെ തെരഞ്ഞെടുത്തു. ഇന്ത്യയിൽ നിന്ന് ഒരാളെ മാത്രമാണ് ഉൾപ്പെടുത്തിയത്. നോബേല്‍ സമ്മാന ജേതാക്കൾ ഉൾപ്പെടെയുള്ള നിരവധി ലോക ശാസ്ത്രജ്ഞന്മാർ പങ്കെടുക്കും.
ക്രിസ്പർ ( CRISPR ) സാങ്കേതിക വിദ്യ ഉപയോഗിച്ച് ജീൻ എഡിറ്റ് ചെയ്ത് ക്യാൻസർ ചികിത്സിക്കാമെന്ന ലോകശ്രദ്ധ നേടിയ ഗവേഷണത്തിന് പേറ്റൻ്റ് ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഒരു ഇന്ത്യാക്കാരനെ ശാസ്ത്ര ഉപദേശക സമിതിയിൽ ഉൾപ്പെടുത്തിയത്. https://www.bitcongress.com/wgc2026/ProgramCommittee.asp

