പ്രവാസി വെൽഫെയർ കണ്ണൂര്‍ എ.ഐ ശില്പശാല സംഘടിപ്പിച്ചു

പ്രവാസി വെൽഫെയർ കണ്ണൂര്‍ ജില്ലാക്കമ്മറ്റി സംഘടിപ്പിച്ച എ.ഐ ശില്പശാലയില്‍ ട്രൈനര്‍ ആര്‍ക്കിടെക്റ്റ് ഫായിസ് ഹുസൈന്‌ ഉപഹാരം നല്‍കുന്നു

പ്രവാസി വെൽഫെയർ എച്ച്.ആര്‍.ഡി & കരിയർ ഡസ്ക് വിംഗിന്റെ കീഴിൽ നടക്കുന്ന അപ്സ്‌കിലിങ് പ്രോഗ്രാമിന്റെ ഭാഗമായി ‘എംപവറിംഗ് പ്രൊഫഷണല്‍സ് വിത് എ.ഐ’ എന്ന എന്ന ശീര്‍ഷകത്തില്‍ കണ്ണൂർ ജില്ലാക്കമ്മറ്റി ശില്പശാല സംഘടിപ്പിച്ചു. എ.ഐ ആർക്കിടെക്റ്റും ഐ-നെറ്റ് ക്യാമ്പസിന്റെ സ്ഥാപകനുമായ ഫായിസ് ഹുസൈൻ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി. നിര്‍മ്മിത ബുദ്ധിയുടെ അനന്ത സാദ്ധ്യതകളും അതുപയോഗിച്ച് എങ്ങിനെ തൊഴിലിടങ്ങളില്‍ മികവ് കൈവരിക്കാം എന്നതിലും പരിശീലനം നല്‍കി.

പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡന്റ്‌ ആര്‍. ചന്ദ്രമോഹൻ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രവാസി വെൽഫയർ കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ മൻസൂർ ഇ.കെ പരിശീലകനുള്ള ഉപഹാരം കൈമാറി. ജില്ലാ ജനറൽ സെക്രട്ടറി ഫായിസ് ടി സ്വാഗതവും, എച്ച്.ആര്‍.ഡി വിംഗ് കണ്‍വീനര്‍ അഫീഫ ഹുസ്ന നന്ദിയും പറഞ്ഞു. പ്രവാസി വെൽഫെയർ സംസ്ഥാന വൈസ് പ്രസിഡന്റ്‌ നജ്‌ല നജീബ്, സംസ്ഥാന കമ്മറ്റിയംഗങ്ങളായ എ.സി മുനീഷ്, ഷുഐബ് അബ്ദുറഹ്മാന്‍ എന്നിവര്‍ സംബന്ധിച്ചു.

പ്രവാസി വെൽഫെയർ കണ്ണൂര്‍ ജില്ലാക്കമ്മറ്റി സംഘടിപ്പിച്ച എ.ഐ ശില്പശാല

video clip https://we.tl/t-9HIQCK9XhN

Leave a Comment

More News