ടാമ്പാ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രഥമ പരിശുദ്ധനായ പരുമല തിരുമേനിയുടെ 123-ാമത് ഓര്‍മ്മപ്പെരുന്നാള്‍, ടാമ്പാ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ നവംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ നടത്തപ്പെടും.
ഒക്ടോബര്‍ 26-നു ഞായറാഴ്ച വിശുദ്ധ കുര്‍ബാനാനന്തരം പള്ളിയങ്കണത്തില്‍ കുരിശിന്തൊട്ടിയുടെ സമീപത്തായി സ്ഥാപിതമായ പുതിയ രമിറഹല മെേിറ-ന്റെ കൂദാശ സമര്‍പ്പണത്തിനു ശേഷം, പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട്, ഇടവക വികാരി വെരി. റവ. ജോര്‍ജ് പൗലോസ് കോര്‍-എപ്പിസ്കോപ്പാ കൊടിയേറ്റു കര്‍മ്മം നിര്‍വഹിച്ചു.
വെരി. റവ. തോമസ് പോള്‍ റമ്പാച്ചനാണ് ഈ വര്‍ഷത്തെ പെരുന്നാള്‍ ശുശ്രൂഷകളിലെ മുഖ്യ കാര്മ്മികന്.
വെരി. റവ. വി.സി. വര്‍ഗീസ് കോര്‍-എപ്പിസ്ക്കോപ്പാ, വെരി. റവ. ഇട്ടന്പിള്ള കോര്‍ എപ്പിസ്കോപ്പാ, വെരി. റവ. ജോര്‍ജ് പൗലോസ് കോര്‍ എപ്പിസ്കോപ്പാ എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും.
വിശ്വാസികളായ എല്ലാവരും പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ ശുശ്രൂഷകളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് ഇടവക വികാരി റവ. ജോര്‍ജ് പൗലോസ് കോര്‍-എപ്പിസ്കോപ്പാ ആഹ്വാനം ചെയ്തു.


