ചിങ്ങം: ഇന്ന് എല്ലാ കാര്യത്തിലും ക്ഷമ ഉണ്ടായിരിക്കണം. ഗുണദോഷസമ്മിശ്രമായ ഫലങ്ങളായതിനാല്‍ ഒന്നിലും അപ്രതീക്ഷിത മാറ്റം പ്രതീക്ഷിക്കേണ്ട. സംയമനം പാലിക്കുന്നത് പതിവ് ദൗത്യങ്ങളില്‍ സംഘര്‍ഷമോ പ്രതിസന്ധികളോ നേരിടാതിരിക്കാന്‍ സഹായിക്കും. തൊഴില്‍ രംഗത്തെ അനാവശ്യ സംഘര്‍ഷങ്ങള്‍ നിങ്ങളെ നിരാശനാക്കും. അമ്മയുടെ രോഗം നിങ്ങളെ അലട്ടും. ശാന്തനായി കാര്യങ്ങളെ ആത്മവിശ്വാസത്തോടെ നേരിടുക.
കന്നി: അപ്രതീക്ഷിത ചെലവുകൾ വന്നുചേരും. ദഹനേന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട ചില അസുഖങ്ങള്‍ക്ക് സാധ്യതകാണുന്നു. ആത്മ നിയന്ത്രണം പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വാദപ്രതിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും വഴിവച്ചേക്കാവുന്ന ചര്‍ച്ചകള്‍ മാറ്റിവയ്ക്കുക. വിദ്യാര്‍ഥികള്‍ക്ക് ഉദ്ദിഷ്ടഫലം ഉണ്ടായെന്ന് വരില്ല. ഉറ്റ ചങ്ങാതിയേയോ പ്രിയപ്പെട്ടവരെയോ യാദൃശ്ചികമായി കണ്ടുമുട്ടാനിടയുണ്ട്.
തുലാം: ഇന്ന് വളരെയധികം മാനസിക സംഘർഷങ്ങൾ നിങ്ങൾ നേരിടുന്നതാണ്. പ്രതികൂലചിന്തകള്‍ നിങ്ങളെ നിരാശനാക്കാം. പ്രിയപ്പെട്ടവരുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉത്കണ്ഠയുളവാക്കും. യാത്രക്ക് ശുഭകരമായ ദിവസമല്ല. കുളങ്ങള്‍, കിണറുകള്‍, നദികള്‍ എന്നിവയില്‍നിന്ന് അകന്ന് നില്ക്കുക. ഉറക്കമില്ലായ്മകൊണ്ട് ക്ഷീണവും മടുപ്പും തോന്നാം. കുടുംബത്തെ സംബന്ധിച്ചും വസ്തു തര്‍ക്കങ്ങളില്‍നിന്നും അകന്നുനില്ക്കുക.
വൃശ്ചികം: ഇന്ന് നിങ്ങള്‍ വളരെ സന്തുഷ്ടനും ഉല്ലാസവാനുമായിരിക്കും. നിങ്ങള്‍ക്ക് ഭാഗ്യദിനമാണ് വന്നിരിക്കുന്നത്. ചുറ്റും നടക്കുന്ന ചർച്ചകളിലും പരിപാടികളിലും നിങ്ങളും പങ്കാളികളാകും. അകന്നു പോയ സുഹൃദ്ബന്ധങ്ങൾ വീണ്ടും കൂട്ടിച്ചേർക്കും. ഭൗതിക നേട്ടങ്ങള്‍ കൈവരുന്നതാണ്. തൊഴിൽ രംഗത്ത് നേട്ടം കാണുന്നു. ഒരു വിനോദ യാത്ര പോകാൻ സാധ്യതയുണ്ട്.
ധനു: മറ്റുള്ളവരുമായുള്ള അമിത സമ്പർക്കം ഇന്ന് കഴിയുന്നതും ഒഴിവാക്കുക. ഇന്ന് ചെയ്യുന്ന എല്ലാ പ്രവൃത്തിയുടെയും ഫലം ഇന്ന് കണ്ടെന്ന് വരില്ല. കോപം നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ മാനസികാവസ്ഥമൂലം ഉറച്ച നിലപാടോ തീരുമാനമോ എടുക്കാന്‍ ഇന്ന് നിങ്ങൾക്ക് കഴിയുകയില്ല. അതിനാൽ ഇന്ന് തീരുമാനങ്ങള്‍ എടുക്കുന്നത് മാറ്റിവയ്ക്കുക. അതില്‍ വേവലാതിപ്പെടേണ്ടതില്ല.
മകരം: മതപരമായ കാര്യങ്ങൾക്ക് കൂടുതൽ സമയം മാറ്റിവയ്ക്കുന്നതാണ്. തൊഴിലിലും ബിസിനസിലും അനുകൂല മാറ്റങ്ങളുണ്ടാകും. എല്ലാ ശ്രമങ്ങളും ദൗത്യങ്ങളും നല്ല ഫലമുണ്ടാക്കും. അന്തസും പ്രശസ്തിയും വര്‍ധിക്കും. തൊഴിലില്‍ പ്രൊമോഷനും ഉയര്‍ച്ചയും ഉണ്ടാകാം. സുഹൃത്തുക്കളേയും ബന്ധുക്കളേയും കണ്ടുമുട്ടുന്നത് സന്തോഷം നല്‍കും. ഗൃഹാന്തരീക്ഷം സന്തോഷപ്രദമായിരിക്കും. ഒരു ചെറിയ അപകടത്തിന് സാധ്യതയുള്ളതിനാല്‍ സൂക്ഷിക്കുക. ആരോഗ്യപ്രശ്നങ്ങളൊന്നുമുണ്ടാകില്ല.
കുംഭം: ആരോഗ്യം, പോഷണം, ഫിറ്റ്നസ് എന്നിവയില്‍ ശ്രദ്ധിക്കേണ്ട സമയമാണ്. കഠിനാധ്വാനത്തിനൊപ്പം വിശ്രമത്തിനും സമയം കണ്ടെത്തേണ്ടതുണ്ട്. മറ്റുള്ളവരോട് ഇന്ന് ദേഷ്യപ്പെടാതെയും സൗമ്യമായും ഇടപഴകാൻ ശ്രമിക്കണം. നിങ്ങളുടെ പ്രവൃത്തിയിൽ പ്രിയപ്പെട്ടവര്‍തന്നെ നിങ്ങളെ എതിർത്തേക്കാം. അതിനെ വൈകാരികമായി സമീപിക്കാതെ, അവരുടെ വീക്ഷണ കോണില്‍ക്കൂടി കാര്യങ്ങള്‍ വിലയിരുത്തുക. ഒരു പക്ഷേ നിങ്ങള്‍ക്ക് തെറ്റുപറ്റിയിരിക്കാം.
മീനം: പ്രണയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ജീവിതപങ്കാളിയെ തേടുന്നവര്‍ക്കും ഇന്ന് നല്ല ദിവസം. അവിവാഹിതര്‍ക്ക് പങ്കാളിയെ കണ്ടെത്താന്‍ ഏറ്റവും അനുയോജ്യമായ സമയം. ഒരു ഉല്ലാസയാത്രക്ക് സാധ്യത കാണുന്നു. ദാനം നൽകുന്ന പ്രവൃത്തിയിൽ നിങ്ങളും പങ്കാളിയാകും. മൊത്തത്തിൽ ഇന്നത്തെ ദിവസം എന്തുകൊണ്ടും ഉത്തമമായിരിക്കും.
മേടം: ജീവിതത്തിന്റെ പ്രധാനകാര്യങ്ങളുമായി ബന്ധപ്പെട്ട മേഖലകളിലെല്ലാം ഫലമുളവാക്കുന്ന ദിവസമാണിന്ന്. കുടുംബകാര്യങ്ങളെല്ലാം ശാന്തമായിരിക്കും. വീട് മോടികൂട്ടുന്നതിനെക്കുറിച്ചായിരിക്കും നിങ്ങളുടെ ഇന്നത്തെ ചര്‍ച്ചകള്‍. സ്വകാര്യ ജീവിതം മെച്ചപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നു. അമ്മയുടെ ഭാഗത്തുനിന്ന് നേട്ടങ്ങൾ വന്നു ചേരും. ഓഫിസിലെ ജോലിഭാരം കൂടുതലാണെങ്കിലും മേലധികാരികളുമായുള്ള കൂടിക്കാഴ്ചകൾ നിങ്ങള്‍ക്ക് ഉത്സാഹം പകരും. ജോലിയുമായി ബന്ധപ്പെട്ട് യാത്രകള്‍ വേണ്ടിവരും. അത് ഫലപ്രദമാകും. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധിക്കുക.
ഇടവം: ഇന്ന് യാത്രകള്‍ക്ക് അനുകൂലമായ ദിവസമാണ്. വിനോദയാത്രകൾക്കോ വിദേശത്തേക്കോ തീർഥാടന കേന്ദ്രങ്ങളിലേക്കോ സഞ്ചരിക്കാന്‍ അനുകൂലമാണ് ഈ ദിവസം. നിങ്ങൾക്കിഷ്ടമുള്ള സ്ഥലത്തേക്ക് പോകാൻ നിങ്ങൾ തയ്യാറാകുന്നതാണ്. പുതിയതായി ആരംഭിക്കുന്ന എല്ലാ സംരംഭങ്ങളില്‍ നിന്നും നേട്ടങ്ങള്‍ കൈവരും. പുതിയൊരു സംരംഭം ആരംഭിക്കാനുളള പ്രചോദനം ലഭിക്കും. വിദേശത്തുള്ള പ്രിയപ്പെട്ടവരില്‍ നിന്നും നല്ലവാര്‍ത്തകള്‍ ലഭിക്കും. ചെറിയ തലവേദനയോ ജലദോഷമോ നിങ്ങളെ അലോസരപ്പെടുത്തിയേക്കും.
മിഥുനം: ഇന്ന് ആഗ്രഹിക്കുന്ന കാര്യങ്ങൾ എല്ലാം നേടിയെടുക്കാൻ സാധിക്കുന്നതാണ്. ശുഭാപ്തി വിശ്വാസം പുലര്‍ത്തുക. മാനസികമായി തളർത്തുന്ന പ്രവൃത്തികൾ ചുറ്റിലും ഉണ്ടാകും. എന്നാൽ അതിനെ കാര്യമാക്കേണ്ടതില്ല. വൈദ്യപരിശോധനകൾ നടത്തുവാൻ പറ്റിയ ദിവസമായിരിക്കില്ല ഇന്ന്. അതിനാലത് മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്ക്കുക.
കര്‍ക്കടകം: വളരെ നല്ല ദിവസമായിരിക്കും ഇന്ന്. അധികമായ പണച്ചെലവിന് സാധ്യത കാണുന്നു. വിനോദയാത്രക്ക് പോകാനുള്ള താത്പര്യം ഉണ്ടായിരിക്കും. പ്രേമബന്ധത്തിൽ സന്തോഷകരമായ വാർത്തകൾ വന്നുചേരും. ആരോഗ്യവും ആത്മസംതൃപ്തിയും ഇന്ന് വർധിക്കും. സമൂഹത്തിൽ പ്രശസ്തി വന്നുചേരും.
