രാശിഫലം (31-10-2025 വെള്ളി)

ചിങ്ങം: പങ്കാളിയിൽ നിന്നും നിങ്ങൾ ഉദ്ദേശിക്കുന്ന കാര്യങ്ങൾ കേട്ടെന്ന് വരില്ല. അതിനാൽ അമിതമായി ഒന്നും പ്രതീക്ഷിക്കാതിരിക്കുക. കച്ചവടക്കാർക്കും ബിസിനസുകാർക്കും ഇന്നത്തെ ദിവസം ശുഭമല്ല. സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടാം. പ്രധാനപ്പെട്ട രേഖകളിൽ ഒപ്പുവയ്‌ക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം.

കന്നി: നിങ്ങളുടെ മനസിന്ന് നല്ലനിലയിലായിരിക്കും. വലിയ ലക്ഷ്യങ്ങൾക്ക് പ്രേരിപ്പിക്കും. അതിരുകളെ മറികടക്കാൻ സഹായിക്കും. ഉച്ചയ്ക്ക്‌ ശേഷം സാമ്പത്തി കാര്യങ്ങളെപ്പറ്റി ഓർത്ത് ഉത്കണ്‌ഠാകുലനായിരിക്കും. നിസാരകാര്യങ്ങൾ മനസിനെ അസ്വസ്ഥമാക്കാൻ സാധ്യതയുള്ളതിനാൽ വൈകുന്നേരം ആധ്യാത്മിക കാര്യങ്ങളിൽ മുഴുകുന്നത് നന്നായിരിക്കും.

തുലാം: ഇന്ന് സർക്കാരുമായി ബന്ധപ്പെട്ട ജോലികൾ ഗുണകരമായിത്തീരും. കുട്ടികളുമായുള്ള ബന്ധം വളരെ മെച്ചപ്പെടും. വളരെ അടുത്ത സുഹൃത്തുക്കളുമായി സന്തോഷകരമായി സമയം ചെലവഴിക്കാൻ ഇന്ന് സാധിക്കും.

വൃശ്ചികം: ഈ ദിവസം പ്രിയപ്പെട്ടവരോടൊപ്പവും കുടുംബത്തോടൊപ്പവും നന്നായി ചെലവഴിക്കും. നിങ്ങളുടെ പ്രവൃത്തികൾ കുടുംബത്തിന് സഹായകമാകും. പുതിയ ജീവിതം ആരംഭിക്കാനായി കാത്തിരിക്കുന്നവർക്ക്‌ വൈകുന്നേരത്തോടുകൂടി വിവാഹ ആലോചനകൾ വരും.

ധനു: ഇന്നത്തെ ദിവസം നിങ്ങൾക്ക്‌ ഗുണകരമായതല്ല. എങ്കിലും ചില ശുഭവാർത്തകൾ തേടിയെത്തും. പാർട്ട്‌-ടൈം കോഴ്‌സിൽ ചേരാൻ സാധ്യതയുണ്ട്. അത്‌ നിങ്ങളുടെ ഇടം കണ്ടെത്താൻ നിങ്ങളെ സഹായിക്കും. ജീവിതാഭിലാഷങ്ങൾ ഒരിക്കലും കൈവിടരുത്‌.

മകരം: ഇന്നത്തെ ദിവസം നിങ്ങൾക്ക് മറ്റുള്ളവരോട് സ്നേഹം തോന്നാം. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായുള്ള നിമിഷങ്ങൾ സന്തോഷത്തോടെ പങ്കുവയ്‌ക്കും. ഔദ്യോഗിക ജീവിതത്തിൽ വലിയ നേട്ടങ്ങൾ വന്നുചേരും. എല്ലാംകൊണ്ടും ഇന്ന് നിങ്ങൾക്കൊരു നല്ല ദിവസമാകുന്നു.

കുംഭം: വളരെയധികം സാമ്പത്തിക ബുദ്ധിമുട്ട് ഇന്ന് അനുഭവിക്കാൻ സാധ്യത കാണുന്നു. ഇതൊരുപക്ഷെ കൈയിലുള്ള ക്രെഡിറ്റ് കാർഡ് മൂലമാകാം. ഇന്ന് മറ്റുള്ളവരുടെ ഉപദേശങ്ങൾ സ്വീകരിക്കുന്നതിൽ യാതൊരു ബുദ്ധിമുട്ടും വിചാരിക്കേണ്ടതില്ല.

മീനം: ആശങ്കകളുടെയും മനക്ലേശത്തിൻ്റെയും കാര്യമില്ല. ഇന്നുനിങ്ങൾ ഉദാരമനസ്ക്കനും ക്ഷമയുള്ളവനുമായിരിക്കുന്നതിനാൽ മറ്റുള്ളവരോട്‌ ക്ഷമിക്കുന്നതായിരിക്കും. എന്നാൽ മറ്റുള്ളവർക്ക് നിങ്ങളോടുള്ള സമീപനം നിരീക്ഷിക്കേണ്ടിയിരിക്കുന്നു.

മേടം: ജോലിയുടെ സമ്മർദം ഇന്ന് നിങ്ങളെ അലട്ടുന്നുണ്ടാകാം. എന്നാൽ മറ്റുള്ളവർക്ക് സഹായം ചെയ്യാൻ നിങ്ങൾക്ക് സാധിക്കും. മറ്റുള്ളവരെ ഉപദേശിക്കാനും നിങ്ങൾക്കിന്ന് താത്‌പര്യം ഉണ്ടാകുന്നതാണ്.

ഇടവം: ദിവസത്തിന്‍റെ ഏറിയപങ്കും തര്‍ക്കങ്ങള്‍ക്ക് ഏറെ സാധ്യതയുള്ളതാണ്. ഉച്ചസമയത്ത് നിങ്ങള്‍ സുഹൃത്തുക്കള്‍ക്കൊപ്പം ദീര്‍ഘനേരം ചര്‍ച്ചകളില്‍ ഏര്‍പ്പെടാം. വൈകുന്നേരത്തോടെ കാര്യങ്ങള്‍ നന്നാകും. ഇന്ന് നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട വ്യക്തിയിൽ നിന്ന് ശുഭ വാർത്തകൾ കടന്നുവരും.

മിഥുനം: മറ്റുള്ളവർ പറയുന്നത് കേൾക്കാനുള്ള മനസ് ഇന്ന് നിങ്ങൾക്കുണ്ടാവണം. ആ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായങ്ങൾ അവരുമായി പങ്കുവയ്‌ക്കുകയും വേണം. വൈകുന്നേരത്തോടെ ബൗദ്ധികപരമായ കാര്യങ്ങളിൽ ഏർപ്പെടുന്നതായിരിക്കും.

കര്‍ക്കടകം: ഇന്ന് എല്ലാവിധത്തിലും ഒരു വെല്ലുവിളി നിറഞ്ഞ ദിവസമാണ്. നിങ്ങൾക്ക് ആത്മവിശ്വാസം കുറഞ്ഞിരിക്കും. അല്ലെങ്കിൽ നിങ്ങൾ പരാജയപ്പെട്ടതുപോലെ തേന്നാം. അതുകൊണ്ട് ചില കാര്യങ്ങളിൽ നിശ്ചയദാർഢ്യത്തോടെ പെരുമാറേണ്ടിയിരിക്കുന്നു. ബന്ധങ്ങളിൽ നിന്ന് സന്തോഷം കണ്ടെത്താൻ സമയം ചെലവഴിച്ചേക്കാം.

Leave a Comment

More News