”ഭാവി തലമുറയ്ക്കു പ്രചോദനം ദേശീയ ഐക്യത്തിന്റെയും ദേശിയോദ്ഗ്രഥത്തിന്റെയും പ്രതീകം”. 2018 ഒക്‌ടോബർ 31 ന് ഗുജറാത്തിൽ സർദാർ സരോവർ രംഗകോട്ടിന് അഭിമുഖമായി നർമദിയിലെ നദീ ദ്വീപിൽ സർദാർ വല്ലഭായ് പട്ടേലിന്റെ പടുകൂറ്റൻ പ്രതിമ രാജ്യത്തിന് സമർപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമേദി പറഞ്ഞു. വദോദര നഗരത്തിന് 100 കി.മി തെക്ക് കിഴക്ക്; കേവാദിയ പട്ടണത്തിൽ നിന്ന് മൂന്നര കിലോമീറ്റർ മാത്രം അകലെ അഹമ്മദാബാദിൽ നിന്ന് 200 കി.മി അകലെ എന്നൊക്കെ വിനോദ സഞ്ചാരികൾക്ക് മാർഗ നിർദ്ദശമായി ഈ പ്രതി മയെ അഥവാ ശില്പത്തെക്കുറിച്ച് പറയാം.
ലോകത്തിലേറ്റവും ഉയരം കൂടിയ പ്രതിമയാണിത്. ന്യൂയോർക്കിലെ വിശ്വപ്രസിദ്ധമായ സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ (സ്വാതന്ത്യത്തിന്റെ പ്രതിമ) ഏതാണ്ട് ഇരട്ടി ഉയരം. ‘ചൈനയിലെ സ്രിണ്ട് ടെംപിൾ ബുദ്ധയെക്കാൾ മുപ്പതോളം മീറ്റർ ഉയരം കൂടുതൽ. 182 മീറ്റർ (597 അടി) ഉയരമാണ് നമ്മുടെ ‘ഐക്യത്തിന്റെ പ്രതിമയ്ക്ക്'(സ്റ്റാച്യു ഓഫ് യൂണിറ്റി) ഉള്ളത്. ചൈനയിലേത് 153 മീറ്റർ ഉയരത്തിൽ നിൽക്കുന്നു. ബ്രസീലിലെ ക്രൈസ്റ്റ് (പുനരുദ്ധാനം) പ്രതിമയുടെ നാലിരട്ടി.
റോഡ് മാർഗം പ്രവേശിക്കുമ്പോഴാണ് പട്ടേൽ പ്രതിമ 182 മീറ്ററിൽ ഉയർന്നു നിൽക്കുന്നത്. നദിമാർഗമായാൽ ഇത് 208.54 മീറ്റർ ഉയരരത്തിൽ വരും. അല്പം പിന്നിലേക്ക് നമുക്ക് സഞ്ചരിക്കാം. 2013 ഡിസംബർ 15 മൂന്നു ലക്ഷം കാലിപ്പെട്ടികളുമായി 1,69,000 ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു പ്രചാരണപരിപാടി അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്തു. പട്ടേൽ പ്രതിമ നിർമ്മിക്കുവാനുള്ള മണ്ണും പഴയ ഇരുമ്പും മറ്റും ശേഖരിക്കു കയായിരുന്നു ലക്ഷ്യം.
ഒടുവിൽ പട്ടേൽ പ്രതിമ പൂർത്തിയായപ്പോൾ അതിനായി ഉപയോഗിച്ചത് 2,10,000 ക്യുബിക് മീറ്റർ സിമന്റ് കോൺക്രീറ്റ്, 18,500 ടൺ പുനരാവിഷ്‌കരിച്ച ഉരുക്ക്, 6,500 ടൺ പ്രത്യേക ഉരുക്ക് (സ്ട്രക്ചർ സ്റ്റീൽ) 1,700 ടൺ വെങ്കലം, 1850 ടൺ വിശിഷ്ട(പുരാതന) വെങ്കലം.
മഹാരാഷ്ട്രയിലെ വിഖ്യാത ശില്പി റാം വാഞ്ചി സുന്ധാർ ആണ് പ്രതിമ രൂപകല്പന ചെയ്തത്. നാല് പതിറ്റാണ്ടിനിടയിൽ അൻപതോളം സ്മാരകങ്ങൾ നിർമ്മിച്ചു പേരെടുത്ത ശില്പിയാണ് അദ്ദേഹം. 2016 ൽ പത്മഭൂഷൻ നൽകി രാജ്യം ആദരിച്ച വ്യക്തി.
ശില്പം നർമദാനദിക്ക് ഒത്ത മദ്ധ്യത്തിൽ വരുന്നതിനാൽ കാറ്റും പ്രളയവും ഭൂമികുലു ക്കവും ഒക്കെ ഭീഷണി ഉയർത്തിയിരുന്നു. ഇതെല്ലാം മുന്നിൽ കണ്ടുള്ള എൻജിനീയറിങ്ങ് വൈദഗ്ദ്ധ്യമാണ് പ്രതിമയുടെ നിർമ്മാണത്തിൽ പ്രകടമാക്കിയത്.
റിക്ടർ സ്‌കെയിലിൽ 6.5 രേഖപ്പെടുത്തുന്ന ഭൂമികുലക്കം, 180 മീറ്റർ വരെയുള്ള കൊടുങ്കാറ്റ് എന്നിവയെ അതിജീവിക്കാൻ പ്രതിമയ്ക്ക് കഴിയും. ഭൂമി കുലുക്കമാകട്ടെ 10 കി.മീ ആഴത്തിലും 12 കി.മീ ചുറ്റളവിലും സംഭവിച്ചാലും പട്ടേൽ പ്രതിമ ഇളകില്ല. നർമദ അണക്കെട്ടിൽ കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെയുണ്ടായ പ്രളയവും കണക്കിലെടുത്താണ് പ്രതിമയുടെ അടിത്തറയുടെ പൊക്കം ക്രമീകരിച്ചിരിക്കുന്നത്.
പട്ടേൽ നടന്നു നീങ്ങുന്ന രീതിയിലാണ് രൂപകല്പന. അഞ്ചു തലങ്ങളിലായി പ്രതിമ വേർതിരിക്കപ്പെട്ടിട്ടുണ്ട്. 135 മീറ്റർ ഉയരത്തിലാണ് കാഴ്ച ഗാലറി. 200 സന്ദർശകർക്ക് ഇവിടെ നിന്നു നർമയും ചുറ്റുമുള്ള പ്രകൃതിഭംഗിയും വീക്ഷിക്കാൻ കഴിയും.
പ്രതിമയോട് അനുബന്ധിച്ച് മറ്റ് അഞ്ച് നിർണമ്മാണങ്ങളുമുണ്ട്. വാക്‌വേ, ടിക്കറ്റ് കൗണ്ടർ, ഫുഡ്‌കോർട്ട്, നാലുപാദ അപ്രോച്ച് ഹൈവേ, 52 മുറികളുള്ള ത്രീസ്റ്റാർ ലോഡ്ജിങ്ങ്-”ശ്രേഷ്ഠ ഭാരത് ഭവൻ” എന്നിവയാണിത്.
നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായി പത്താം വാർഷത്തോട് പ്രവേശിക്കുമ്പോൾ, 2010 ഒക്‌ടോബർ 7 ന് വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിലാണ് സർദാർ പട്ടേൽ പ്രതിമ നിർമ്മാണം പ്രഖ്യാപിച്ചത്. ‘രാജ്യത്തിന് ഗുജറാത്തിന്റെ ഉപഹാരം’ എന്നാണ് അന്ന് മോദി ഇതിനെ വിശേഷിപ്പിച്ചത്. 182 മീറ്റർ ഉയരം നിശ്ചയിച്ചതിലും പ്രത്യേകതയുണ്ട്. ഗുജറാത്തിൽ നിയമസഭാ മണ്ഡ ലങ്ങളുടെ എണ്ണം 182 ആണ്.
നിർമ്മാണം പൂർത്തിയാക്കിയപ്പോൾ ചെലവായത് 2,989 കോടി രൂപയാണ്. രാജ്യം അർധ പട്ടിണിയിൽ കഴിയുമ്പോൾ ഇതിനെ ധൂർത്തായി വിമർശനം ഉയർന്നു. എന്നാൽ, വിനോദ സഞ്ചാരികളിൽ നിന്നുള്ള വരുമാനം ഈ നഷ്ടം നികത്തി വലിയ ലാഭത്തിൽ ഈ പദ്ധതിയെ ത്തുമെന്നാണ് മറുപക്ഷം പറയുന്നത്. ഒരു കാര്യം പറയാം. പ്രധാനമന്ത്രി ആയ ശേഷം ജവഹർലാൽ നെഹ്‌റുവിന്റെ സ്ഥാനം കുറച്ചു കാട്ടി സർദാർ പട്ടേലിനെ ഉയർത്തി കാട്ടാൻ നരേന്ദ്രമോദി ആവിഷ്‌ക്കരിച്ച പദ്ധതിയല്ലിത്. പദ്ധതി പ്രഖ്യാപിക്കുമ്പോൾ മോദി പ്രധാന മന്ത്രിയാകും എന്നൊരു ചിന്തയോ ചർച്ചയോ രാജ്യത്ത് ഇല്ലായിരുന്നു. ഒരുപക്ഷെ മോദിയുടെ വീക്ഷണത്തിൽ അഥവാ ലക്ഷ്യത്തിലുണ്ടായിരിക്കാം. സർദാർ വല്ലഭായി പട്ടേലിന്റെ പേരിൽ പ്രതിമ ഉയരും മുമ്പ് രാജ്യത്തെ ഏറ്റവും വലിയ സ്മാരകം ഗുജറാത്തിലെ അഹമ്മദാബാദിൽ സ്ഥിതി ചെയ്യുന്ന പട്ടേൽ മ്യൂസയമായിരുന്നു. ഒരു കച്ചവട കേന്ദ്രമായി അറിയപ്പെട്ടിരുന്ന ഷാഹിബാഗ് മേഖലയിലാണ് ഈ അതിപുരാതന കെട്ടിടം. 1618 -22 കാലയളവിൽ മുഗൾ ചക്രവർത്തിമാരിൽ പ്രമുഖനായിരുന്ന ഷാജഹാനാണ് ഇത് നിർമ്മിച്ചത്. ആദ്യ കാലങ്ങളിൽ ‘മോട്ടീഷാ മഹൽ’ എന്നാണ് അറിയപ്പെട്ടത്. ഇന്ത്യയുടെ സ്വാതന്ത്ര്യനന്തരം 1960 -1978 ൽ ഇത് ഗുജറാത്ത് ഗവർണ്ണറുടെ ഔദ്യോധിക വസതിയായിരുന്നു. സർദാർ പട്ടേലിന്റെ സ്വാതന്ത്ര്യ പോരാട്ടങ്ങളെ കണക്കിലെടുത്തു് 1980-ൽ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ അദ്ദേഹത്തിന്റെ ഓർമ്മകൾ നിലനിർ ത്താനായി ‘പട്ടേൽ മ്യൂസിയം’ സർക്കാർ ആരംഭിച്ചു.
ഭാരതമണ്ണിനായി പട്ടേൽ നൽകിയ സംഭാവനകളെ പ്രതിപാദിക്കുന്ന ധീരതയുടെ മുഖ ചിത്രങ്ങളായ എഴുത്തുകൾ, ഛായാചിത്രങ്ങൾ, ബ്രിട്ടീഷ്-ഇന്ത്യക്കാരുടെ വിവിധ ഫോട്ടോകൾ, പത്ര ത്താളുകൾ, പുസ്തകങ്ങൾ, മേശ, കസേര അങ്ങനെ പട്ടേൽ ഉപയോഗിച്ചിരുന്ന പല വസ്തു ക്കളും കാണാം. അഭിഭാഷകനായിരുന്ന കാലങ്ങളിൽ കോടതി മുറികളിൽ പാവങ്ങൾക്കായി വാദിക്കുന്ന വളരെ ഗാംഭിര്യത്തോട് നിൽക്കുന്ന പട്ടേലിന്റെ പ്രതിമയും കെട്ടിടത്തിന് മുന്നിൽ സ്ഥാപിച്ചിട്ടുണ്ട്.
ഈ മോട്ടീഷാ മഹലിന്റെ ആദ്യനിലയിൽ രവീന്ദ്രനാഥ് ടാഗോറിന്റെ പ്രതിമയും ഛായാചി ത്രങ്ങളും അദ്ദേഹത്തോടുള്ള ആദരസൂചകമായി പ്രദർശിപ്പിച്ചിട്ടുണ്ട്. വായനയിൽ അതിരറ്റ ആനന്ദം കണ്ടിരുന്ന പട്ടേൽ സാഹിത്യ രംഗത്തുണ്ടായിരുന്നവരുമായി നല്ല ബന്ധമാണ് പുലർ ത്തിയിരുന്നത്. ലണ്ടനിലെ ജീവിതമാണ് പട്ടേലിനെ നല്ലൊരു വായനക്കാരനാക്കിയത്. ടാഗോർ ഇവിടെയിരുന്ന് കഥകളും കവിതകളും എഴുതിയതായി രേഖകളുണ്ട്.
