അമ്പലപ്പുഴ: അമ്പലപ്പുഴ മരിയ മോണ്ടിസോറി സെൻട്രൽ സ്കൂളിൽ കേരളപ്പിറവി ആഘോഷിച്ചു. പ്രിൻസിപ്പാൾ ഡോ. മഞ്ജുള നായർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
സ്കൂളിക് നടത്തിയ പ്രച്ഛന്നവേഷ മത്സരത്തിൽ മികച്ച കേരള മങ്ക, കേരളശ്രീകളായി തെരെഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളെ കേരള ഭൂപടത്തിന്റെ മാതൃകയിൽ അണിനിരത്തി സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷം വേറിട്ടതും കൗതുകം നിറഞ്ഞതുമായിരുന്നു.
അദ്ധ്യാപകരായ സൗമ്യ, ആതിര, ഹൗസ് ലീസ്ഴ്സ് ഫിഡ, അഭിനവ്, അനന്ദകൃഷ്ണൻ എന്നിവർ നേതൃത്വം നല്‍കി. കേരളത്തിന്റെ സാംസ്കാരികവും പൈതൃകവുമായ വിഷയത്തിൽ വിദ്യാര്‍ഥികള്‍ക്ക് അവബോധം സൃഷ്ടിക്കുവാൻ ആണ് ഇത് സംഘടിപ്പിച്ചതെന്ന് പ്രിൻസിപ്പാൾ ഡോ. മഞ്ജുള നായർ പറഞ്ഞു.
കഴിഞ്ഞയാഴ്ച വിദ്യാർത്ഥികൾ ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് വണ്ടാനം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ രോഗികൾക്ക് ഭക്ഷണ പൊതിയുമായി എത്തിയിരുന്നു. വീടുകളില്‍ തയ്യാറാക്കിയ ഭക്ഷണം വാഴയിലയിൽ പൊതിഞ്ഞ് കൊണ്ടുവന്നാണ് വിദ്യാർത്ഥികൾ പങ്കുവെച്ചത്. അദ്ധ്യാപകരായ എലിസബേത്ത് ശാരോൻ, അൻസ് അന്ന തോമസ്, വിജയകുമാർ എന്നിവരാണ് നേതൃത്വം നല്‍കിയത്.
