ഡാളസ്: അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യ ഫെലോഷിപ്പ് ഓഫ് ഡാളസിൻ്റെ ആഭിമുഖ്യത്തിൽ ഒരു ഏകദിന സ്പെഷ്യൽ മീറ്റിംഗ് നവംബർ 8 ശനിയാഴ്ച രാവിലെ 10 മണി മുതൽ കരോൾട്ടണിൽ ഉള്ള ട്രൂ ലൈഫ് അസംബ്ലി ഓഫ് ഗോഡ് (2405 E. Beltline Road, Carrollton, TX 75006) സഭാ മന്ദിരത്തിൽ വെച്ച് നടക്കുന്നതാണ്. പാസ്റ്റർ ജെസ്റ്റിൻ സാബു, ഡോ. കോശി വൈദ്യൻ എന്നിവർ തിരുവചന പ്രഭാഷണം നടത്തും. ഈ ആത്മിക കൂടി വരവിലേക്ക് ഏവരേയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
പാസ്റ്റർ റോയി തോമസ് (972-983-4698)
ഷാജു ഏബ്രഹാം (469-441-0042)

