മങ്കട: രാജ്യത്ത് വർദ്ധിച്ചു വരുന്ന ഹിന്ദുത്വ വംശീയതക്കെതിരെ ജനാധിപത്യ മുന്നേറ്റങ്ങളിലൂടെ ചെറുത്തു നിൽക്കുന്നതിന് വിദ്യാർത്ഥി യുവജനങ്ങൾ മുന്നോട്ട് വരണമെന്ന് ഫ്രറ്റേണിറ്റി സംസ്ഥാന വൈസ്പ്രസിഡന്റ് ഷമീമ സക്കീർ പറഞ്ഞു.വെൽഫെയർ പാർട്ടി മങ്കട പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ഇലക്ഷൻ യൂത്ത് ബീറ്റ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുഅവർ. വെൽഫെയർ പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് മുസ്തഖീം കടന്നമണ്ണ അദ്ധ്യക്ഷത വഹിച്ചു.
വി.ടി.എസ്. ഉമർ തങ്ങൾ, ബന്ന ചെറുകോട്, സഹല മങ്കട, മുനീർ മങ്കട, ഹംന സി.എച്ച്, ഷാറൂൻ അഹമ്മദ്,
ഷമീം കെ, ഡാനിഷ് മങ്കട, നസീം അലവി എന്നിവർ പ്രസംഗിച്ചു.
ഷമീം കെ, ഡാനിഷ് മങ്കട, നസീം അലവി എന്നിവർ പ്രസംഗിച്ചു.
