രാശിഫലം (14-11-2025 വെള്ളി)

ചിങ്ങം : ഇന്ന് നിങ്ങള്‍ക്കനുകൂലമായ ദിവസമാണ്. ബിസിനസുകാര്‍ക്ക് ഗുണാനുഭവങ്ങളുണ്ടാകും. ഏറ്റെടുത്ത ജോലികളും പദ്ധതികളും പൂർത്തിയാക്കും. സ്വന്തം കഴിവുകളിൽ വിശ്വാസം ഉണ്ടായിരിക്കണം. എങ്കിൽ മാത്രമെ ഉദ്ദേശിച്ച കാര്യങ്ങൾ സാധ്യമാകൂ.

കന്നി: ഇന്ന് നിങ്ങള്‍ക്ക് അത്ര മെച്ചപ്പെട്ട ദിവസമായിരിക്കില്ല‍. അലസതയും ഉദാസീനതയും ആരോഗ്യക്കുറവും ഇന്ന് ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിന് തടസമായി വരും. ക്ഷമ ശീലമാക്കുക. പ്രതികൂലചിന്തകൾ മികച്ച പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കാന്‍ അനുവദിക്കരുത്.

തുലാം: ഇന്നത്തെ ദിവസം നിങ്ങൾക്ക് ഫലപ്രദമായിരിക്കും. വിവിധ മേഖലകളിലെ നേട്ടങ്ങൾ ഉണ്ടാകും. സാമ്പത്തിക നേട്ടമുണ്ടാകും. ഇന്ന് ഉദ്ദേശിച്ച കാര്യങ്ങളെല്ലാം തന്നെ നിങ്ങള്‍ക്ക് കൈവരിക്കാന്‍ കഴിയും. സമൂഹത്തില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ആദരവും പ്രശസ്‌തിയും ഇന്ന് വര്‍ധിക്കും.

വൃശ്ചികം: ഇന്ന് നിങ്ങൾക്ക് സന്തോഷവും ഉല്ലാസവും നിറഞ്ഞ ഒരു ദിവസമായിരിക്കും. നിങ്ങളുടെ മേലുദ്യോഗസ്ഥർക്ക് നിങ്ങളുടെ ജോലിയിൽ‌ തൃപ്‌തി തോന്നും.. അതിനാൽ‌ ജോലിസ്ഥലത്തെ കാര്യങ്ങളെല്ലാം നന്നായി പോവും. സാമൂഹിക അംഗീകാരവും ഉയര്‍ച്ചയും ഉണ്ടാകാനുള്ള സാധ്യത കാണുന്നു. കുറച്ച് നല്ല സന്തോഷഭരിതമായ നിമിഷങ്ങള്‍ ഇന്ന് പ്രതീക്ഷിക്കാം.

ധനു: ഇന്ന് അത്ര നല്ല ദിവസമല്ല. പ്രിയപ്പെട്ടവരുമായുള്ള വഴക്കുകൾ, ജീവിത പങ്കാളിയുമായുള്ള പിണക്കങ്ങൾ, അപമാനം, അമ്മയുടെ ആരോഗ്യത്തെ പറ്റിയുള്ള ആശങ്കകൾ എന്നിവ നിങ്ങളെ അലട്ടിയേക്കാം. പ്രശ്‌നങ്ങളില്‍ നിന്നും മാറി നില്‍ക്കാന്‍ ശ്രമിക്കുക. സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടാം.

മകരം: ഇന്ന് നിങ്ങൾക്ക് അപ്രതീക്ഷിത സാമ്പത്തിക ചെലവുകൾക്ക് സാധ്യതയുണ്ട്. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം. നിങ്ങൾക്ക് ആത്മവിശ്വാസം കുറഞ്ഞിരിക്കും. അല്ലെങ്കിൽ നിങ്ങൾ പരാജയപ്പെട്ടതുപോലെ തോന്നാം. അതുകൊണ്ട് ചില കാര്യങ്ങളിൽ നിശ്ചയദാർഢ്യത്തോടെ പെരുമാറേണ്ടിയിരിക്കുന്നു.

കുംഭം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. പ്രണയം പൂവണിയാൻ സാധ്യതയുണ്ട്. നിശ്ചയദാർഢ്യവും ആത്മവിശ്വാസവും കൊണ്ട് ഉദ്ദേശിച്ച കാര്യങ്ങൾ നടക്കും. ജോലികൾ വിജയകരമായി കൃത്യസമയത്ത് പൂർത്തിയാക്കാൻ പറ്റും. പുതിയ വസ്‌ത്രങ്ങളും അനുബന്ധ സാമഗ്രികളും വാങ്ങാനുള്ള ഉത്തമ സമയമാണിത്. സ്വന്തമായി വാഹനം വാങ്ങിക്കാനും ഇന്ന് നല്ല ദിവസമാണ്.

മീനം: ശാരീരികമായും മാനസികമായും ആരോഗ്യമുള്ളതായും ഊർജ്ജസ്വലത ഏറിയതായും അനുഭവപ്പെടാം. സഹപ്രവർത്തകരിൽ നിന്ന് സഹകരണവും പിന്തുണയും ലഭിക്കാൻ സാധ്യതയുണ്ട്. കോപത്തെ നിയന്ത്രിക്കണം. പ്രിയപ്പെട്ടവരുമായി വാക്ക് തർക്കങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ട്.

മേടം: ഇന്നത്തെ ദിവസം മുഴുവനും കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും മനസിൽ ഉണ്ടാകും. എന്നാലും ശുഭ കാര്യങ്ങൾ തേടിയെത്തും. ജോലികൾ നിങ്ങൾ ഇന്ന് പൂർത്തിയാക്കും. മെഡിക്കൽ പ്രൊഫഷണലുകള്‍ക്കും പൊതുമേഖല സ്ഥാപനത്തിലെ ജീവനക്കാര്‍ക്കും ഇന്ന് ഫലപ്രദമായ ഒരു ദിവസമായിരിക്കും.

ഇടവം: ശാരീരികവും മാനസികവുമായ ഊർജ്ജം മറ്റുള്ളവരിലേക്ക് പകരുകയും, അവ ചുറ്റുപാടുമുള്ള പരിസരങ്ങളെ ഊർജ്ജസ്വലതയോടെ നിലനിർത്തുകയും ചെയ്യും. ഇന്ന് നിങ്ങളുടെ കഴിവിനെ എല്ലാവരും അംഗീകരിക്കും. ഗൃഹാന്തരീക്ഷം വളരെ മികച്ചതായിരിക്കുകയും ധാരാളം സമയം കുടുംബാംഗങ്ങളുമായി ചെലവഴിക്കുകയും ചെയ്യും.

മിഥുനം: ഇന്ന് നിങ്ങള്‍ക്ക് വ്യത്യസ്‌തങ്ങളായ മാനസികാവസ്ഥ ആയിരിക്കും. നിങ്ങളുടെ അസ്ഥിരമായ പ്രവണത വൈകുന്നേരം വരെ തുടരും. വൈകുന്നേരം സന്തോഷപ്പെടുത്തുന്ന ഒരു കാര്യം നിങ്ങളെ കാത്തിരിപ്പുണ്ടാകും. മികച്ചത് സംഭവിക്കാനായി കാത്തിരിക്കുമ്പോഴും തിരിച്ചടികള്‍ നേരിടാന്‍ തയ്യാറായിരിക്കുക. നിങ്ങളുടെ മാനസികാവസ്ഥയും സംസാരവും പ്രശ്‌നങ്ങൾ ക്ഷണിച്ച് വരുത്തിയേക്കാം. അതിനാൽ ശ്രദ്ധിക്കുക. സംയമനം പാലിക്കുക. പ്രതികൂലമായി പ്രതികരിക്കാതിരിക്കാൻ നിഷേധാത്മക വികാരങ്ങളിൽ നിന്ന് നിങ്ങൾ വ്യതിചലിക്കുക.

കര്‍ക്കടകം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമല്ല. അനാരോഗ്യം അല്ലെങ്കിൽ കണ്ണിനെ ബാധിക്കുന്ന അസുഖങ്ങൾ ഉണ്ടാകാന്‍ സാധ്യത. ഏറ്റെടുത്ത ദൗത്യങ്ങൾ പൂര്‍ത്തീകരിക്കാനാകില്ല. ചെലവുകളെ കുറിച്ച് ഒരു പുനരവലോകനം നടത്തുക. കഠിനാധ്വാനം വിജയിച്ചേക്കാം. അപകടം ഉണ്ടാകാനുള്ള സാധ്യതകൾ കാണുന്നുവെന്നതിനാല്‍ വളരെ ശ്രദ്ധാലുവായിരിക്കണം.

Leave a Comment

More News