ചിങ്ങം : ഇന്ന് നിങ്ങൾക്ക് എല്ലാ നിലക്കും ഒരു ഇടത്തരം ദിവസമാണ്. കുടുംബത്തോടൊപ്പം നല്ല നിമിഷങ്ങള്‍ പങ്കിടാമെങ്കിലും, അസാധാരണമായി ഒന്നും ഉണ്ടാവില്ല. നിങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ കുടുംബാംഗങ്ങള്‍ നിങ്ങള്‍ക്ക് പിന്നില്‍ ഉറച്ച് നില്‍ക്കും. സാമ്പത്തികമായി ഇന്ന് നല്ല ദിവസമല്ല. എന്നാല്‍ പുതിയ ബന്ധങ്ങള്‍ നിങ്ങള്‍ക്ക് നേട്ടമാകും. ജോലിയില്‍ നിങ്ങള്‍ കുറച്ചുകൂടി അച്ചടക്കം പാലിക്കാൻ നിർദേശിക്കുന്നു.
കന്നി : നിങ്ങളുടെ വിനയാന്വിതമായ പെരുമാറ്റവും മിതഭാഷണവും മറ്റുള്ളവരെ ആകര്‍ഷിക്കും. ഇത് ഒന്നിലധികം വിധത്തില്‍ ഗുണകരമാകും. ബുദ്ധിപരമായി നിങ്ങളില്‍ മാറ്റം സംഭവിക്കാം. യാദൃശ്ചികമായ ഒരു ചിന്ത നിങ്ങളുടെ ലോകവീക്ഷണത്തില്‍ തന്നെ മാറ്റമുണ്ടാക്കും. ശാരീരികമായും മാനസികമായും തികച്ചും ആരോഗ്യവാനായിരിക്കും. ചില നല്ല വാര്‍ത്തകള്‍ നിങ്ങളെ കാത്തിരിക്കുന്നു. ഇന്ന് കുടുംബജീവിതവും സന്തോഷപ്രദമായിരിക്കും.
തുലാം : ഇന്ന് അത്ര നല്ല ദിവസമല്ല. കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. നിങ്ങളുടെ ആരോഗ്യം നല്ലനിലയിലാകില്ല. അവഗണിക്കരുത്. ആലോചനയില്ലാതെ സംസാരിച്ച് ആര്‍ക്കും മാനഹാനി ഉണ്ടാക്കരുത്. വികാരങ്ങളെ നിയന്ത്രിക്കുക. ഉടന്‍ പരിഹാരം കാണേണ്ട പ്രശ്‌നങ്ങള്‍ കൊണ്ട് നിറഞ്ഞതായിരിക്കും ഈ ദിവസം.
വൃശ്ചികം : തൊഴിലിടത്തില്‍ നിങ്ങളൊരു മാറ്റം കൊണ്ടുവരും. നിങ്ങള്‍ ശക്തനും ഇച്ചാശക്തിയുള്ളവനുമാണ്. നിങ്ങളുടെ പരിശ്രമങ്ങള്‍ ലക്ഷ്യം കാണാതെ പോകുന്നവയല്ല. സഹപ്രവർത്തകർക്കും മേലുദ്യോഗസ്ഥർക്കും സഹായം ചെയ്യുന്നതില്‍ നിങ്ങള്‍ സന്തോഷം കണ്ടെത്തുന്നു.
ധനു : ഇന്ന് നിങ്ങളുടെ ഭാഗ്യതാരകം നന്നായി പ്രകാശിക്കുന്ന ദിവസമാണ്. എല്ലാവരെയും സഹായിക്കാൻ താത്‌പര്യപ്പെടുന്ന മാനസികാവസ്ഥയിലാണ് ഇന്ന് നിങ്ങള്‍. ഇതുകാരണം നിങ്ങളെ തേടി അഭിനന്ദനങ്ങളെത്തും. മേലധികാരികളുടെ മതിപ്പ് നേടുന്നതിനായി, ഏറ്റെടുത്ത ജോലികള്‍ വിജയകരമായി പൂര്‍ത്തിയാക്കുവാനുള്ള തിരക്കിലായിരിക്കും നിങ്ങളിന്ന്. പ്രൊമോഷന്‍ ലഭിക്കാന്‍ ഭാഗ്യമുണ്ട്. ബിസിനസ് യാത്രക്കും സാധ്യത. മുതിര്‍ന്നവരില്‍ നിന്ന്, പ്രത്യേകിച്ചും അച്ഛനില്‍ നിന്ന്, ദീര്‍ഘകാലത്തേക്ക് നേട്ടങ്ങളുണ്ടായേക്കാവുന്ന ഒരു ശുഭവാര്‍ത്ത ലഭിച്ചേക്കാം.
മകരം : അവിവാഹിതരെ, നിങ്ങളിന്ന് നിങ്ങളുടെ പങ്കാളിയെ കണ്ടെത്തും. അവരുമായി ഭാവി കാര്യങ്ങള്‍ ചർച്ച ചെയ്യും. പ്രേമഭാജനത്തെ കണ്ടെത്തുന്നതും ഹൃദയം പങ്കുവയ്‌ക്കുന്നതിലും നിങ്ങളിന്ന് ആനന്ദിക്കും.
കുംഭം : മനസുനിറയെ ചിന്തകളായിരിക്കും ഇന്ന് നിങ്ങള്‍ക്ക്. ആ ചിന്തകള്‍ നിങ്ങളെ തികച്ചും പരിക്ഷീണനാക്കും. ദേഷ്യം വരികയും നിങ്ങള്‍തന്നെ സ്വയം ശാന്തനാകുകയും അമിതമായ ചിന്ത നിര്‍ത്തുകയും ചെയ്യുന്നതോടെ നിങ്ങള്‍ക്ക് മനഃസുഖം ലഭിക്കും. മോഷണം, നിയമവിരുദ്ധ പ്രവൃത്തികള്‍ എന്നിവയില്‍ നിന്ന് അകലം പാലിക്കുക. അശുഭചിന്തകള്‍ ഒഴിവാക്കുകയും, വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുകയും ചെയ്യുക. കുടുംബത്തില്‍ ഒരു വിവാഹം നടക്കാന്‍ സാധ്യത. ചെലവുകള്‍ വര്‍ധിക്കുന്നതിനാല്‍ അവ നിയന്ത്രിക്കണം. പ്രാർഥന ശീലമാക്കുക.
മീനം : നിങ്ങളുടെ സൃഷ്‌ടിപരമായ കഴിവുകള്‍ പ്രകടമാകുന്നതോടെ ഇന്ന് മറ്റൊരു നിങ്ങളെയാകും കാണുക. എഴുത്തുകാരനായാലും, അഭിനേതാവായാലും, നര്‍ത്തകനായാലും നിങ്ങളുടെ കഴിവ് ഇന്ന് പ്രകടമാകും. പ്രിയപ്പെട്ടവര്‍ അതില്‍ നിങ്ങളെ അഭിനന്ദിക്കുകയും ചെയ്യും. നിങ്ങളുടെ ബിസിനസ് പടുത്തുയര്‍ത്താന്‍ ക്രിയാശേഷിയുള്ള ഒരു പങ്കാളിയെ അന്വേഷിക്കുന്നുണ്ടെങ്കില്‍ അങ്ങനെ ഒരാളെ ഇന്ന് നിങ്ങൾ കണ്ടുമുട്ടും. സിനിമ കാണുകയോ, കോഫീ ഷോപ്പില്‍ സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കുകയോ ചെയ്യാന്‍ ഇന്ന് അവസരമുണ്ടായേക്കും. തിരക്കുപിടിച്ച ജീവിതത്തില്‍ ആനന്ദത്തിനായി അല്‍പം സമയം കണ്ടെത്തൂ.
മേടം : ഇന്ന് നിങ്ങള്‍ പരോപകാരശീലം പ്രകടിപ്പിക്കും. ചിലര്‍ക്ക് താങ്കളുടെ ഈ ദീനാനുകമ്പ ഒരു വിഡ്ഢിത്തമായി തോന്നിയേക്കാം, എന്നാല്‍ ഇത് ചില കുഴപ്പം പിടിച്ച സാഹചര്യങ്ങളില്‍ നിന്ന് പുറത്തുകടക്കാന്‍ നിങ്ങളെ സഹായിക്കും. മാത്രമല്ല, ഇന്ന് നിങ്ങള്‍ക്ക് ഏറെ ആവശ്യമായ മനഃസമാധാനവും അത് നല്‍കും. മനസിന്‍റെ പ്രസന്നഭാവം കൊണ്ടുണ്ടാകാവുന്ന നേട്ടം നിങ്ങള്‍ കൈവരിക്കും.
ഇടവം : നിങ്ങള്‍ ഒരു പ്രഭാഷകനോ, ജനങ്ങളുമായി മറ്റുതരത്തില്‍ ആശയവിനിമയം നടത്തുന്ന ആളോ ആണെങ്കില്‍ ഇന്ന് സദസിനെ നിങ്ങളുടെ ആകർഷണ വലയത്തില്‍ ഒതുക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ഒരു നേരിട്ടുള്ള സംഭാഷണത്തില്‍ പോലും ശ്രോതാവിനെ വിസ്‌മയിപ്പിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. പരിചയക്കാരുമായി സവിശേഷവും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമായ ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ ഇത് സഹായിക്കും. നിങ്ങളൊരു വിദ്യാര്‍ഥിയാണെങ്കില്‍ പതിവിലും കവിഞ്ഞ വേഗതയില്‍ കാര്യങ്ങളുള്‍ക്കൊള്ളാന്‍ നിങ്ങള്‍ക്ക് സാധിക്കും. എന്നാൽ നിങ്ങളുടെ ആരോഗ്യം അത്ര തൃപ്‌തികരമാവില്ല. കഠിനാധ്വാനം കൊണ്ട് ഉദ്ദേശിച്ച ഫലമുണ്ടാവില്ല. പക്ഷേ ഇതുകൊണ്ടൊന്നും നിങ്ങളുടെ മുന്നേറ്റം തടയപ്പെടുന്നില്ല.
മിഥുനം : ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് സംതൃപ്‌തിയുടെയും, സന്തോഷത്തിന്‍റെയും, ഗാർഹിക ആഘോഷങ്ങളുടേതുമായിരിക്കും. നിങ്ങള്‍ കുട്ടികളോടൊപ്പം കൂടുതല്‍ ഗുണകരമായ സമയം ചെലവിടുന്നതിനായി ശ്രമിക്കുകയും, വീടിന് പുരോഗതിയുണ്ടാക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നതില്‍ ഊർജസ്വലമായി പ്രവർത്തിക്കുകയും ചെയ്യും.
കര്‍ക്കടകം : ഇത് നിങ്ങള്‍ക്ക് ആഹ്ലാദത്തിന്‍റെ ദിവസമാണ്. ഒരു പുതിയ പദ്ധതിയുടെ തുടക്കവും, സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള കൂടിച്ചേരലും ഇന്ന് നിങ്ങളെ അമിതാഹ്ലാദവാനാക്കും. ഭാഗ്യദേവതയുടെ ആശ്ലേഷം നിങ്ങളില്‍ ഉത്സാഹവും ഉന്മേഷവും നിറക്കും. നിങ്ങളുമായി മത്സരിക്കുന്നവര്‍ പരാജയം സമ്മതിക്കും. സ്നേഹിക്കുന്നവരുടെ ഹൃദയങ്ങള്‍ ഇന്ന് നിങ്ങള്‍ കീഴടക്കും. പെട്ടെന്നുള്ള ഒരു യാത്ര ഇന്ന് നിങ്ങളുടെ സന്തോഷത്തിന്‍റെ ആക്കം കൂട്ടും. സാമൂഹ്യപദവിയില്‍ ഉയര്‍ച്ച പ്രതീക്ഷിക്കാം.
