പാം ഇന്റർനാഷണൽ – കർമ്മദീപത്തിന്റെ 14 മതു ഭവനം തയ്യാറാകുന്നു

കാൽഗറി : തിരുവനന്തപുരം ജില്ലയിൽ പള്ളിത്തുറ ശ്രീമതി കൊച്ചു ത്രേസ്യയ്ക്കും കുടുംബത്തിനും പാം ഇന്റർനാഷണൽ കർമ്മ ദീപം ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ചു നൽകുന്ന പതിനാലാമതു വീടിന്റെ അടിസ്ഥാന ശിലാ സ്ഥാപനം നടത്തി .

കഴിഞ്ഞ രണ്ടു ദശാബ്ദക്കാലമായി ജീവകാരുണ്യ മേഖലയിൽ  പ്രവർത്തിക്കുന്ന പന്തളം NSS പോളിടെക്നിക് കോളേജ് ഗ്ലോബൽ അലൂമിനിയായ,  “പാം ഇന്റർനാഷണൽ” അവരുടെ നിർദ്ധനർക്കായുള്ള ഭവന ദാന സഹായമായ “കർമ്മദീപം” പദ്ധതിയിൽ ഉൾപ്പെടുത്തി 14 – മത് ഭവനം,  2025 ക്രിസ്തുമസ് ദിവസത്തിന് മുമ്പായി ഈ കുടുംബത്തിന്  താക്കോൽദാനം നടത്താൻ തക്ക വിധത്തിൽ വീടിന്റെ പണി നടന്നു വരുന്നു  .

ഇതിനായി നല്ലവരായ നാട്ടുകാരുടെയും  , അവിടുത്തെ മുൻ കൗൺസിലർ ആയ ജെറാൾഡിന്റെയും  ,പാം ഇന്റർനാഷണൽ  പ്രസിഡന്റ് – അനിൽ  നായർ , സെക്രട്ടറി – നൗഷാദ് , ട്രഷറർ – അഖിൽ ,  സ്ഥാപക സെക്രട്ടറി ശ്രീ. ക്രിസ്റ്റഫർ വർഗീസ്, മുൻ പ്രസിഡന്റന്മാരായ ശ്രീ. തുളസീധരൻ പിള്ള, ശ്രീ. രാജേഷ് എം പിള്ള (കൺവീനർ- കർമ്മദീപം),  അനിൽ തലവടി (കോർഡിനേറ്റർ – കർമ്മദീപം) എന്നിവരുടേയും നേതൃത്വത്തിൽ  ഭവന നിർമാണം  പുരോഗമിക്കുന്നു.

ഭവന ദാന  പദ്ധതി കൂടാതെ “കർമ്മ പെയിൻ & പാലിയേറ്റീവ് കെയർ യൂണിറ്റ്”, “മാസംതോറുമുള്ള റൈസ് കിറ്റ് വിതരണം”, “വിദ്യാനിധി”, ആരോഗ്യ സംരക്ഷണ പദ്ധതിയായ ” കരുതൽ” തുടങ്ങി ജീവ കാരുണ്യ മേഖലയിൽ പാമിന്റെ കർമ്മ പഥം വളരെ വലുതാണ്.

വാർത്ത : ജോസഫ് ജോൺ കാൽഗറി

Leave a Comment

More News