രാശിഫലം (23-11-2025 ഞായര്‍)

ചിങ്ങം : വളരെ ഊർജ്ജസ്വലമായ ഒരു ദിവസം ആയിരിക്കും ഇന്ന്. യാത്ര ചെയ്യാൻ ഇഷ്‌ടപ്പെടുന്ന ദിവസം. കുടുംബാംഗങ്ങളെയും, വളരെ അടുത്ത സുഹൃത്തുക്കളെയും ഉൾപ്പെടുത്തി ഒരു ട്രിപ്പ് പോകാൻ പ്ലാൻ ചെയ്യും. ജോലി സ്ഥലത്ത് പ്രശംസാർഹമായ വിധത്തിൽ പ്രവർത്തിക്കും.

കന്നി : ഇന്ന് നിങ്ങള്‍ക്ക് ഒരു നല്ല ദിവസമായിരിക്കാന്‍ സാധ്യതയില്ല‍. മാനസിക ശാരീരിക സമ്മര്‍ദ്ദം അനുഭവപ്പെട്ടേക്കാം. പ്രിയപ്പെട്ടവരുമായി കലഹത്തിന് സാധ്യത. ഇത് ബന്ധങ്ങൾ വിട്ടുപോകാനും ചിലപ്പോൾ കാരണമായേക്കാം. അടുത്ത ബന്ധുക്കളുടേയൊ അമ്മയുടേയോ ശാരീരിക പ്രശ്‌നങ്ങള്‍ നിങ്ങളുടെ മനസ്സിനെ അലട്ടിയേക്കാം. വസ്‌തുവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഭദ്രമായി സൂക്ഷിക്കുക. അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ജലാശയത്തിൽ വളരെ ശ്രദ്ധിച്ച് മാത്രം ഇറങ്ങുക.

തുലാം : ഇന്ന് നിങ്ങളുടെ എതിരാളികളെയും, ശത്രുക്കളെയും കണ്ടുമുട്ടും. അവർ നല്ല ഉദ്ദേശത്തോടെയല്ല നിങ്ങളെ കാണാൻ വരുന്നത്. അവർ ഏതുവിധേനയും നിങ്ങളെ തകർക്കാനും ആക്ഷേപിക്കാനും ഇടയുള്ളതിനാൽ വളരെ സൂക്ഷിക്കണം. അവരെ നേരിടാൻ നിങ്ങളുടെ രാഷ്ട്രീയ സ്വാധീനങ്ങൾ വിനിയോഗിക്കുന്നത് ഗുണം ചെയ്യും.

വൃശ്ചികം : അധിക പണച്ചെലവിന് സാധ്യത. അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കണം. കുടുംബത്തിൽ അസുഖകരമായ സാഹചര്യങ്ങളുണ്ടായേക്കാം. ജാഗ്രത പാലിക്കുക. കുടുംബാംഗങ്ങളുമായുള്ള തെറ്റിദ്ധാരണകള്‍ നീക്കുക. ശാരീരികപ്രശ്‍നങ്ങള്‍ക്ക് പുറമേ വിഷാദം ഇന്ന് നിങ്ങളെ ബാധിക്കും. പ്രതികൂല ചിന്തകള്‍ ഒഴിവാക്കുകയും അധാർമിക പ്രവൃത്തികളിൽ നിന്ന് അകന്നുനില്‍ക്കുകയും ചെയ്യുക.

ധനു : ഇന്ന് നിങ്ങളുടെ കാഴ്‌ചപാടും, മനോഭാവവും വളരെ മികച്ചതായിരിക്കും. പുതിയ ആളുകളെ പരിചയപ്പടും. നിങ്ങൾക്കിന്ന് ആരാധകരുണ്ടാകും. സുഹൃത്തുക്കളുമായും ബന്ധുക്കളുമായും സമയം ചെലവിടും.

മകരം : ഇന്ന് വിവിധ സ്രോതസ്സുകളിലൂടെ പണം നിങ്ങളിലേക്ക് ഒഴുകി വരും. എന്നാൽ ചെലവ് നിയന്ത്രിച്ചില്ലെങ്കിൽ കടബാധ്യത ഉണ്ടാകും. ജോലിയിൽ ഇന്ന് നേട്ടമുണ്ടാകും. പൊതുവെ നല്ല ഒരു ദിവസമാണിന്ന്.

കുംഭം : ഒരു വീട് വേണമെന്ന നിങ്ങളുടെ ആഗ്രഹം ഇന്ന് സഫലമാകും. ഇന്ന് നിങ്ങൾക്ക് അനുകൂലമായ ദിവസമാണ്. വളരെ കാലമായി ആഗ്രഹിച്ചവ ഇന്ന് നേടിയതിൻ്റെ സന്തോഷം നിങ്ങളിൽ പ്രതിഫലിക്കും.

മീനം : വളരെ ഗംഭീരമായ ഒരു ദിവസമാണ്. നിങ്ങളുടെ ജോലികളെല്ലാം ഇന്ന് ഭംഗിയായി തീർക്കും. ഭാഗ്യം നിങ്ങളുടെ പക്ഷത്തായതിനാൽ നിശ്ചയിച്ചിരിക്കുന്ന സമയത്തിനു മുൻപ് നിങ്ങളുടെ ജോലിയിൽ വളരെ മുന്നേറാൻ സാധിക്കും. വളരെ നാളുകളായി നിങ്ങൾ ആഗ്രഹിക്കുന്ന കുടുംബസംഗമം പോലെയുള്ള ഒരു ചടങ്ങ് ഇന്ന് നടക്കാനിടയുണ്ട്.

മേടം : ഇന്ന് നിങ്ങളെ എല്ലാവരും വളരെയധികം ബഹുമാനിക്കുന്ന ദിവസമായിരിക്കും. തൊഴിലിടങ്ങളിലും പൊതുമേലയിലും നിങ്ങളാഗ്രഹിക്കുന്ന വിധമുള്ള ബഹുമാനവും അംഗീകാരവും കിട്ടും. നിങ്ങളുടെ കഠിനാധ്വാനത്തിൻ്റെ ഫലമാണത്. ഇതേപോലെ തന്നെ നിങ്ങൾ മുന്നോട്ടു പോകുന്നത് ഭാവിക്കേറെ ഗുണം ചെയ്യും.

ഇടവം : പ്രതികൂല സാഹചര്യത്തിലും ആത്മവിശ്വാസം കൈവിടാതിരിക്കുക. വിജയം തൊട്ടടുത്ത് തന്നെ എത്തിനിൽക്കുന്നു. ചെറിയ ഒരു അശ്രദ്ധ മതി പ്രയത്ന ഫലത്തിന് കോട്ടം തട്ടാൻ. സൂക്ഷിച്ച് മുൻപോട്ട് പോകുക. ബിസിനസ് മേഖലയിലുള്ളവരാണ് നിങ്ങളെങ്കിൽ എതിർ കക്ഷികളെ ശക്തിയോടെ നേരിടാനുള്ള ധൈര്യം ഉണ്ടാകും.

മിഥുനം : കഠിനമെന്ന് തോനുന്ന ചില പ്രശ്‌നങ്ങൾ നിങ്ങൾ നേരിട്ടേക്കാം. എന്നാൽ ധൈര്യം കൈവിടാതെ മുന്നോട്ടു പോകുക. വിജയം നിങ്ങളുടെ കുടെയുണ്ട്. മറ്റാരുടേയും സഹായമില്ലാതെ പ്രശ്‌നത്തെ നേരിടാനും പരിഹാരം കാണാനും സാധിക്കും. വിദ്യാർഥികൾക്കും ഇന്ന് സുദിനം. അക്കാഡമിക്‌സിൽ നിന്ന് കിട്ടുന്ന നല്ല പാഠങ്ങൾ ഉപയോഗപ്പെടുത്തുക.

കര്‍ക്കിടകം : ജോലിയിൽ നിങ്ങൾ വളരെ ശ്രദ്ധാലുവായിരിക്കും, നിങ്ങളുടെ പ്രണയ ബന്ധങ്ങളിൽ ശ്രദ്ധയുണ്ടാവണം. ചില പ്രശ്‌നങ്ങൾ നേരിടേണ്ടതായും വന്നേക്കാം. യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാൻ നിങ്ങൾ തയ്യാറായിരിക്കും. എല്ലാ ജോലികളും പൂർത്തിയാക്കിയ ശേഷം പ്രിയപ്പെട്ടവരെ വീണ്ടും കാണും.

Leave a Comment

More News