ചിങ്ങം: ഇന്ന് നിങ്ങൾക്ക് അനകൂലമായ ദിവസമാിരിക്കും. വിജയകരമായി എല്ലാ വെല്ലുവിളികളെയും തടസങ്ങളെയും നേരിടാൻ കഴിയും. കച്ചവടത്തില്‍ നിങ്ങൾക്ക് കടുത്ത മത്സരമുണ്ടാകാനുള്ള സാധ്യതയുണ്ട്. കുടുബജ ജീവിതം സന്തോഷത്തോടെ തുടരും.
കന്നി: പ്രൊഫഷണലുകള്‍ക്കും ബിസിനസുകാര്‍ക്കും ഇന്ന് നല്ല ദിവസമാണ്. വേണ്ട വിധം വിനിയോഗിച്ചാൽ ലാഭം കൊയ്യാം. കുടുംബാന്തരീക്ഷം സംതൃപ്തികരവും സന്തോഷപ്രദവും ആയിരിക്കും. ചെറിയ ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമെങ്കിലും പേടിക്കേണ്ടതില്ല. ഈ രാശിക്കാർക്ക് ലാഭമുണ്ടാകാന്‍ വലിയ സാധ്യത കാണുന്നു.
തുലാം: നിങ്ങള്‍ ഇന്ന് അതിയായ സന്തോഷത്തിലായിരിക്കും. നിങ്ങളുടെ പെരുമാറ്റം സുഹൃത്തുക്കളിലും സഹപ്രവർത്തകരിലും അപരിചിതരിൽപോലും സന്തോഷമുണ്ടാക്കും. തൊഴില്‍ മേഖലയിൽ നിങ്ങളുടെ അധ്വാനത്തിന് വലിയ നേട്ടം ഉണ്ടാകുകയില്ല. എന്നാൽ അത് എപ്പോഴും അങ്ങനെ തന്നെ തുടരണമെന്നില്ല. ദഹന സംബന്ധമായ പ്രശ്നങ്ങളുണ്ടാകാമെന്നതിനാല്‍ ഭക്ഷണക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തുക.
വൃശ്ചികം: സുഹൃത്തുക്കളോടും ബന്ധുക്കളോടും ശ്രദ്ധാപൂര്‍വം ഇടപെടുക. ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്നം നിങ്ങളെ ഇന്ന് അസ്വസ്ഥമാക്കും. നിങ്ങളുടെ സാമ്പത്തിക നിലയ്ക്കും പ്രശസ്തിക്കും ഇന്ന് പ്രഹരമേൽക്കാൻ സാധ്യതയുണ്ട്. കുടുംബത്തിൽ വാക്ക് തർക്കം ഉണ്ടാകാൻ സാധ്യത. ഇത് കടുത്ത മാനസിക സംഘർഷികത്തിന് കാരണമായേക്കും. വൈകുന്നേരത്തോടെ എല്ലാം മാറിമറിയും.
ധനു: ഇന്ന് ആഗ്രഹിക്കുന്ന കാര്യങ്ങൾ എല്ലാം നേടിയെടുക്കാൻ സാധിക്കുന്നതാണ്. ശുഭാപ്തി വിശ്വാസം പുലര്‍ത്തുക. ആരോഗ്യവും ഉന്മേഷവും അനുഭവപ്പെടും. എന്തെങ്കിലും പുതുതായി ആരംഭിക്കാന്‍ ഉദ്ദ്യേശിക്കുന്നുണ്ടെങ്കില്‍ ഇന്ന് വളരെ അനുയോജ്യമായ ദിവസമാണ്. സുഹൃത്തുക്കളോടൊപ്പം ആഹ്ലാദത്തോടെ സമയം ചെലവഴിക്കാൻ അവസരം ഉണ്ടാകും.
മകരം: നിങ്ങള്‍ക്കിന്ന് അപ്രതീക്ഷിത ലാഭം ഉണ്ടാകും. പൊതുവെ മെച്ചപ്പെട്ട ദിവസമാണെങ്കിലും. കുടുംബത്തില്‍ ചിലരുടെ അസുഖം നിങ്ങളെ അസ്വസ്ഥനാക്കും. ഗൃഹാന്തരീക്ഷം അത്ര പ്രസന്നമായിരിക്കുകയില്ല. കുട്ടികള്‍ പഠനത്തില്‍ ശ്രദ്ധ കൂടുതൽ കൊടുക്കുക. ആരോഗ്യം അത്ര മെച്ചമായിരിക്കയില്ല. നേത്ര അണുബാധയുണ്ടാകാൻ സാധ്യത.
കുംഭം: ഇന്ന് നിങ്ങള്‍ക്ക് സന്തുഷ്ടവും ലാഭകരവുമായ ദിവസമാണ്. മാനസികമായും ശാരീരികമായും ഇന്ന് വളരെ നല്ല ദിവസമായിരിക്കും. ചെയ്യുന്ന കാര്യങ്ങളിൽ വളരെ സംതൃപ്തിയുണ്ടാകും. കുടുംബാംഗങ്ങളുമായി പുറത്തുപോകാനും വിനോദങ്ങളിൽ ഏർപ്പെടാനും സമയം കണ്ടെത്തും. ഭക്ഷണവും സമ്മാനങ്ങളും ഒക്കെ വാങ്ങി അവർക്കൊപ്പം സന്തോഷം പങ്കിടും.
മീനം: ഇന്ന് നിങ്ങള്‍ ചെയ്യുന്ന ഒരു പ്രവൃത്തികളിലും ശ്രദ്ധ കേന്ദ്രീകരിക്കാനാവില്ല. വിഷാദവും താത്പര്യക്കുറവും നിങ്ങളുടെ മനോവീര്യം കെടുത്തും. മതപരമായ കാര്യങ്ങള്‍ക്ക് അമിതമായി പണം ചെലവഴിക്കും. കുടുംബാംഗങ്ങളുമായി ചില തര്‍ക്കങ്ങള്‍ക്കും ചുരുങ്ങിയ കാലത്തെ വേര്‍പാടിനും സാധ്യത. ചെറിയ ലാഭങ്ങൾക്ക് പിന്നാലെ വലിയ നഷ്ടങ്ങളുണ്ടാകും. നിയമപരമായ കാര്യങ്ങള്‍ ശദ്ധയോടെ കൈകാര്യം ചെയ്യണം.
മേടം: ചില പ്രശ്നങ്ങൾ നിങ്ങളെ അലട്ടും. പക്ഷേ പ്രതീക്ഷ നഷ്ട്ടപ്പെടുത്തരുത്. സഹിഷ്ണുതയ്ക്കും കഠിനാധ്വാത്തിനും പ്രതിഫലം ലഭിക്കും. വളരെ ശ്രദ്ധയോടെ പുതിയ തീരുമാനമെടുക്കുക. ഇല്ലെങ്കിൽ ഭാവിയെ അത് അപകടത്തിലാക്കും. ഉചിതമായ ഉപദേശം സ്വീകരിച്ച് മാത്രം പുതിയ പദ്ധതികളിൽ ഏർപ്പെടുക.
ഇടവം: ഇന്ന് നിങ്ങൾക്ക് കഷ്ടപ്പാടുകളോ വിഷമങ്ങളോ ഉണ്ടാവുകയില്ല. മാനസികാരോഗ്യം മെച്ചപ്പെടും. വളരെ അധികം കാര്യങ്ങളും ഇന്ന് കൈകാര്യം ചെയ്യേണ്ടതായി വരും. ചെറിയ പ്രശ്നങ്ങളെ വളരെ ക്ഷമയോടെയും ഉദാരമനസ്കതയോടെയും കൈകാര്യം ചെയ്യും. സന്തോഷ വാർത്തകൾ കേൾക്കാൻ സാധ്യതയുണ്ട്.
മിഥുനം: കഴിഞ്ഞ രണ്ടുദിവസങ്ങളായുള്ള കഠിനാധ്വാനം മൂലം ഇന്ന് നിങ്ങള്‍ ക്ഷീണിതരായിരിക്കും. വിശ്രമം വേണമെന്ന് ശരീരം സൂചന നൽകും. ഉദര സംബന്ധമായ പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടാം. പണം അല്ലെങ്കില്‍ അതിന്റെ അഭാവം സ്ഥിതിഗതികള്‍ കൂടുതല്‍ മോശമാക്കും. ജോലി സ്ഥലത്ത് സഹപ്രവര്‍ത്തകര്‍ നിങ്ങളോട് അനാദരവ് കാണിക്കും.
കര്‍ക്കടകം: ഇന്ന് നിങ്ങൾക്ക് പ്രതികൂല ദിവസമായിരിക്കും. ഉത്സാഹവും ഉന്മേഷവും നിങ്ങള്‍ക്കിന്ന് കുറവായിരിക്കും. വിഷാദാത്മകതയും അശുഭചിന്തയും അകറ്റിനിര്‍ത്താന്‍ വളരെ കഷ്ടപ്പെടേണ്ടി വരും. അപ്രതീക്ഷിത ചെലവുകള്‍ വന്നുചേരാൻ സാധ്യതയുണ്ട്. ഇന്ന് പുതിയ ദൗത്യങ്ങൾ ഏറ്റെടുക്കാന്‍ പറ്റിയ ദിവസമല്ല. പുതിയ ബന്ധങ്ങളും പരിചയങ്ങളും പ്രയോജനപ്പെടുകയില്ല. ഔദ്യോഗിക ജോലികളില്‍ കൃത്യമായി നിർവഹിക്കാൻ ശ്രമിക്കുക.
