പെനിയേൽ ഗ്രൗണ്ടിൽ സുവിശേഷ പ്രഭാഷണവും സംഗീത സായാഹ്നവും ഡിസംബർ 3 മുതൽ 6 വരെ; ഒരുക്കങ്ങൾ പുരോഗമിക്കുന്നു

റവ.ഡോ കെ സി. ജോൺ

തലവടി: ആനപ്രമ്പാൽ ഐപിസി പെനിയേൽ സഭയുടെ നേതൃത്വത്തിൽ 2025 ഡിസംബർ 3 മുതൽ 6 വരെ പെനിയേൽ ഗ്രൗണ്ടിൽ വെച്ച് വൈകിട്ട് 6മുതൽ 9വരെ സുവിശേഷ പ്രഭാഷണവും സംഗീത സായാഹ്നവും നടക്കും.

ഐപിസി മുൻ ജനറൽ പ്രസിഡന്റും തിരുവല്ല സെന്റർ പാസ്റ്ററുമായ റവ ഡോ.കെ.സി. ജോൺ നെടുംമ്പ്രം ഉദ്ഘാടനം ചെയ്യും. വിമന്‍സ് ഫെലോഷിപ്പ് കേരള സ്റ്റേറ്റ് സെക്രട്ടറി ജയമോൾ രാജു, പാസ്റ്റർ കെ.ജെ തോമസ് കുമളി, പാസ്റ്റർ സുഭാഷ് കുമരകം, പാസ്റ്റർ ബി.മോനച്ചൻ കായംകുളം എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. ലിവിംഗ് മ്യൂസിക്ക് റാന്നി ഗാനശുശ്രൂഷകൾ നിർവ്വഹിക്കുമെന്ന് സഭാ ശുശ്രൂഷകൻ പാസ്റ്റർ രാജു ജോൺ, സെക്രട്ടറി ലിജോ പി.ജോസഫ്, ട്രഷറർ പി റ്റി ബെന്നി എന്നിവർ അറിയിച്ചു.

ഡിസംബര്‍ 6 ശനിയാഴ്ച രാവിലെ 10 മുതൽ തിരുവല്ല സെൻ്റർ മാസയോഗവും നടത്തപ്പെടുന്നതാണ്. ഇന്ത്യ പെന്തെകോസ്തൽ ദൈവസഭയുടെ തിരുവല്ല സെന്റ്റിൽ 56 പ്രാദേശിക സഭകളാണുള്ളത്.

Leave a Comment

More News