രാശിഫലം (03-12-2025 ബുധന്‍)

ചിങ്ങം: ഇന്ന്‌ നിങ്ങൾക്ക് ഒരു ശരാശരി ദിവസമാണ്. വീട്ടിൽ പ്രശ്‌നങ്ങൾ ഒന്നുമുണ്ടാവില്ല. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകര്‍ അനിഷ്‌ടം കാണിക്കുകയും നിസഹകരിക്കുകയും ചെയ്തേക്കാം. എതിരാളികള്‍ കൂടുതല്‍ സജീവമാകുകയും പ്രതിബന്ധങ്ങളുണ്ടാക്കുകയും ചെയ്തേക്കാം. മേലധികാരികളുമായി പ്രശ്‌നമുണ്ടാക്കാതിരിക്കുക. ആരോഗ്യം തൃപ്‌തികരമാവില്ല. നിങ്ങളുടെ ജോലി അഭിനന്ദിക്കപ്പെടാതെ പോയേക്കാം. എന്നാലും നിരാശ തോന്നേണ്ട കാര്യമില്ല.

കന്നി: ഇന്ന് വിചാരിച്ചപോലെ കാര്യങ്ങള്‍ നീങ്ങില്ല. ആമാശയ സംബന്ധമായ അസുഖത്തിന് ഏറെ സാധ്യതയുണ്ട്. എന്ത് ഭക്ഷണം കഴിക്കുമ്പോഴും ശ്രദ്ധിച്ച് കഴിക്കുക. അപ്രതീക്ഷിത ചെലവുകളുണ്ടാകും. ഊഹക്കച്ചവടത്തിനും മുതല്‍മുടക്കിനും ഇന്ന് അനുയോജ്യ ദിവസമല്ല. പ്രിയപ്പെട്ടവരോടൊപ്പം സന്തോഷപൂര്‍വം സമയം ചെലവഴിക്കാൻ കഴിയും.

തുലാം: ഇന്നത്തെ ദിവസം നിങ്ങൾക്ക് ഒട്ടും എളുപ്പമാവില്ല. ഇന്ന് നിങ്ങള്‍ ഒരു കാര്യവുമില്ലാതെ പ്രകോപിതനാകും. പ്രിയപ്പെട്ടവരുമായുള്ള ഇടപെടല്‍ ഒടുവിൽ തര്‍ക്കത്തില്‍ കലാശിക്കാം. നിങ്ങളുടെ നിങ്ങളുടെ വിഷമത്തിന് ഇന്ന് പ്രിയപ്പെട്ടവരാകാം കാരണം.

വൃശ്ചികം: ഇന്നത്തെ ദിവസം മുഴുവന്‍ ഉത്സാഹവും ഉന്മേഷവും തോന്നും. പുതിയ പദ്ധതികളും ദൗത്യങ്ങളും വന്നുചേരും. സഹപ്രവര്‍ത്തകര്‍ സഹായവും സഹകരണവും കാണിക്കും. അടുത്ത സുഹൃത്തിനെയോ ബന്ധുവിനെയോ കണ്ടുമുട്ടാന്‍ അവസരമുണ്ടാകും. ഇന്ന് ഏറ്റെടുക്കുന്ന ദൗത്യം വിജയിക്കും. പരീക്ഷകളിലും മത്സരങ്ങളിലും ഇന്ന് വിജയം ഉറപ്പ്. ഒരു ചെറിയ യാത്രയ്‌ക്കും സാധ്യത.

ധനു: ഇന്നത്തെ ദിവസം മന്ദഗതിയിലായിരിക്കും. ഇത് മൂലം പല പ്രശ്‌നങ്ങളും ഉണ്ടായേക്കാം. ഇന്ന് ജോലിയില്‍ നിങ്ങൾക്ക് സമ്മര്‍ദമേറാം. ചെലവുകള്‍ വര്‍ധിക്കാം. മറ്റുളവരോട് സംസാരിക്കുമ്പോൾ ശ്രദ്ധിച്ച് സംസാരിക്കുക. എന്ത് ചെയ്യുമ്പോഴും ആലോചിച്ച് മാത്രം കാര്യങ്ങൾ ചെയ്യുക.

മകരം: വീഴ്‌ച പറ്റാനോ ചെറിയ അപകടങ്ങള്‍ക്കോ ഇന്ന് സാധ്യത. ഇതൊഴിച്ചാല്‍ ഈ ദിനം സന്തോഷാനുഭവങ്ങള്‍ നിറഞ്ഞതാണ്. ജോലിയില്‍ നിങ്ങള്‍ക്ക് അഭിനന്ദനം ലഭിക്കുകയും ഇത് അപ്രതീക്ഷിതമായ ജോലിക്കയറ്റത്തിലേക്ക് നയിക്കുകയും ചെയ്യാന്‍ സാധ്യത. പ്രിയപ്പെട്ടവരുമായും സുഹൃത്തുക്കളുമായും ഉള്ള കൂടിക്കാഴ്‌ച സന്തോഷം പകരും.

കുംഭം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കില്ല. മറ്റൊരാൾക്ക് ജാമ്യം നില്‍ക്കുകയോ സാമ്പത്തിക ഇടപാടുകളില്‍ ഏര്‍പ്പെടുകയോ ചെയ്യരുത്. അനാവശ്യ ചെലവുകള്‍ ഒഴിവാക്കുക. ആരോഗ്യ പ്രശ്‍നങ്ങളുണ്ടാകാം. കുടുംബാംഗങ്ങളും ബന്ധുക്കളും നിങ്ങളോട് യോജിക്കണമെന്നില്ല. നിങ്ങളെ ബാധിക്കാത്ത പ്രശ്‍നങ്ങളില്‍ ഇടപെടരുത്.

മീനം: സൗഹൃദങ്ങള്‍ നിങ്ങള്‍ക്കിന്ന് ഗുണകരമാകും. സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും സത്‌കരിക്കാന്‍ വേണ്ടി പണം ചെലവഴിക്കും. സമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേക താത്‌പര്യം കാണിക്കും. മുതിര്‍ന്നവരും മേലധികാരികളും ആയി ഒത്തുചേരാന്‍ സാധ്യതകളുണ്ട്. ഇന്ന് നിങ്ങള്‍ ഏര്‍പ്പെട്ടേക്കാവുന്ന കരാറുകള്‍ ഭാവിയില്‍ വളരെ പ്രയോജനപ്രദമാകും. കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും സന്തോഷ വാര്‍ത്ത വന്നെത്തും. ഒരു ഉല്ലാസ യാത്രയ്ക്ക്‌ സാധ്യത.

മേടം: ഇന്ന് നിങ്ങൾ സമ്മർദ്ദത്തിലായിരിക്കും. പ്രതീക്ഷിച്ച പോലെ കാര്യങ്ങൾ നടക്കണമെന്നില്ല. എല്ലാ കാര്യങ്ങളിലും തടസങ്ങൾ അനുഭവപ്പെട്ടേക്കാം. ചെലവുകൾ കൂടാൻ സാധ്യത. കുടുംബമായും സുഹൃത്തുകളുമായും ഇടുപെടുമ്പോൾ സൂക്ഷിക്കുക.

ഇടവം: ഇന്ന് നിങ്ങൾ ജോലി സ്ഥലത്ത് നല്ല രീതിയിലുള്ള വിജയം കൈവരിക്കും. എല്ലാവരിൽ നിന്നും അഭിന്ദനങ്ങൾ ഏറ്റുവാങ്ങും. പങ്കാളിയുമായി നല്ല നിമിഷത്തിൽ ഏർപ്പെടാൻ സാധിക്കും. കുറെ കാലങ്ങൾക്ക് ശേഷം ഉറ്റ സുഹൃത്തുമായി സമയം ചെലവിടാൻ സാധിക്കും. ചെലവ് കൂടാൻ സാധ്യത.

മിഥുനം: ഇന്നത്തെ ദിവസം അധികഭാഗവും നിങ്ങള്‍ക്ക് അനുകൂലമായിരിക്കുകയില്ല. ഇന്ന് അൽപം പോലും ജാഗ്രത നിങ്ങള്‍ കൈവിടാന്‍ പാടില്ല. പുതിയതായി എന്തെങ്കിലും തുടങ്ങുന്നത് ഒഴിവാക്കുക. യാത്രയില്‍ നിന്നും അപരിചിതരില്‍ നിന്നും വിട്ട് നില്‍ക്കുക. ചികിത്സാ നടപടിക്രമങ്ങള്‍ നീട്ടി വയ്‌ക്കുക. തര്‍ക്കങ്ങള്‍ക്കും കലഹങ്ങള്‍ക്കും പോകാതിരിക്കുക. സാമ്പത്തിക പ്രതിസന്ധി നിങ്ങളെ ഇന്ന് വിഷമിപ്പിച്ചേക്കാം. കോപവും ചെലവും നിയന്ത്രിക്കുക.

കര്‍ക്കടകം: നിങ്ങള്‍ക്ക് ഭാഗ്യം നിറഞ്ഞ ദിവസമായിരിക്കും ഇന്ന്. തൊഴിലില്‍ അല്ലെങ്കില്‍ ബിസിനസില്‍ വിജയം നിങ്ങളെ കാത്തിരിക്കുന്നു. നേട്ടങ്ങളും പ്രശസ്‌തിയും അംഗീകാരവും ഇന്ന് നിങ്ങളെ തേടിയെത്തും. നല്ല ഭക്ഷണവും ക്രിയാത്മക മേഖലയിലെ പരിശ്രമങ്ങളുമായി സന്തോഷത്തോടെ ഈ ദിവസം ചെലവഴിക്കുക. ഇന്ന് നിങ്ങളുടെ ആരോഗ്യവും മെച്ചമായിരിക്കും.

Leave a Comment

More News