ജനസേവകനായി തുടരും; പൊതു പ്രവർത്തന രംഗത്തെ പരിചയ സമ്പത്തുമായി സുധീർ കൈതവന

തലവടി : കന്നി പോരാട്ടത്തിൽ ലഭിച്ച ജനപിന്തുണ പ്രതിഫലേച്ഛ കൂടാതെ കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി നടത്തി വരുന്ന പൊതു പ്രവർത്തനത്തിന് ലഭിച്ച അംഗീകാരമെന്ന് സുധീർ കൈതവന. തലവടി പഞ്ചായത്തിൽ 12-ാം വാര്‍ഡില്‍ നിന്നും മെഴുകുതിരികൾ ചിഹ്നത്തിൽ മത്സരിച്ച സ്വതന്ത്ര സ്ഥാനാർത്ഥിയാണ് സുധീർ കൈതവന. പ്രചാരണ സമയത്ത് പ്രകടന പത്രികയിലൂടെ നല്കിയ വാഗ്ദാനങ്ങൾ മുഖപക്ഷം നോക്കാതെ നിറവേറ്റുമെന്ന് സുധീർ കൈതവന പറഞ്ഞു.

തലവടി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിൽ ഇന്നും ശുദ്ധജല ക്ഷാമം രൂക്ഷമാണ്.പല ഇട റോഡുകളും സഞ്ചാര യോഗ്യമല്ല. വഴിവിളക്കുകള്‍ പോലും ഇല്ലാത്ത ഇട വഴികൾ ഉണ്ട്.പൊതു ടാപ്പ് ഇല്ലാത്ത ഏക വാർഡാണ് 12-ാം വാർഡ്.കർഷകർ നേരിടുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്.വെള്ളപൊക്കെ സമയങ്ങളിൽ പ്രദേശ വാസികൾ അനുഭവിക്കുന്ന യാത്രക്ലേശം എന്നിവ പരിഹരിക്കുന്നതിന് അടിയന്തിര പ്രാധാന്യം നല്കുമെന്ന് സുധീർ കൈതവന പറഞ്ഞു.

കോവിഡ് കാലത്ത് സുധീറിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലാണ് കോവിഡ് ബാധിതർക്ക് ഭക്ഷണം തയ്യാറാക്കാൻ വേണ്ടി ഉപയോഗിച്ചത്. തലവടി ഗ്രാമ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ‘അകലെയാണെങ്കിലും നാം അരികെ’ എന്ന പദ്ധതിയിലൂടെ ഭക്ഷണപൊതി സൗജന്യമായി വിതരണം ചെയ്തിരുന്നു. പ്രതിഫലേച്ഛ കൂടാതെയുള്ള സുധീർ കൈതവനയുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളെ കുട്ടനാട് എംഎൽഎ തോമസ് കെ തോമസ് ഉൾപ്പെടെ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ അഭിനന്ദിച്ചിരുന്നു. പ്രളയ കാലത്ത് നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നിരവധി പേർക്ക് ആശ്വാസകരമായിരുന്നു.

Leave a Comment

More News