റവ.ഡോ. ജോൺസൺ തേക്കടയിൽ ഡാലസിൽ ഡിസംബർ 18 ന് മുഖ്യ പ്രഭാഷണം നടത്തുന്നു.

ഡാലസ്: ക്രിസ്ത്യൻ അപ്പോളജറ്റിക്സ് ഡാലസിന്റെ നേതൃത്വത്തിൽ ഇന്ത്യയിലെ ക്രൈസ്തവ സമൂഹത്തിന്റെ ഭൂതകാലം, വർത്തമാനകാലം, ഭാവികാലം എന്ന വിഷയത്തെ അധികരിച്ച് ഒരു സെമിനാർ ഡിസംബർ 18 വ്യാഴായ്ച്ച വൈകിട്ട് 7 മണിക്ക് ഡാലസ് സെന്റ്.പോൾസ് മാർത്തോമ്മ ദേവാലയത്തിൽ വെച്ച് (1002 Barnes Bridge Rd, Mesquite, Tx 75150) നടത്തപ്പെടുന്നു.

പ്രമുഖ ക്രൈസ്തവ എഴുത്തുകാരനും, പ്രഭാഷകനും, ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് മലബാര്‍,ബിഷപ്സ് കമ്മീസറിയും ആയ റവ.ഡോ.ജോൺസൺ തേക്കടയിൽ സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തും. എല്ലാ ക്രൈസ്തവ സഭാ വിഭാഗത്തിലും ഉള്ള വിശ്വാസ സമൂഹത്തെ പങ്കെടുപ്പിച്ചു കൊണ്ടാണ് ഈ സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്.

ഡിസംബര്‍ 18 നു വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് ആരംഭിക്കുന്ന ഈ സെമിനാറിലേക്ക് എല്ലാ സഭാ വിശ്വാസികളെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : പ്രശാന്ത് ഡി (619) 831-9921, ഷാജി രാമപുരം (972) 261-4221, തോമസ് ജോര്‍ജ് (469) 540-6983, പി.പി.ചെറിയാന്‍ (214) 450-4107

Leave a Comment

More News