അങ്ങങ്ങാകാശത്തിൻ
അജ്ഞാത തീരത്ത്
ആരെയും മയക്കുന്ന
സ്വർഗ്ഗമുണ്ടോ ?
തങ്ക പത്രങ്ങളും
നക്ഷത്രപ്പൂക്കളും
ചന്തം വിടർത്തും
ചെടികളുണ്ടോ ?
തേനൂറുമരുവികൾ
ക്കരികിലായ് നുരയുന്ന
ലഹരിയിൽ ഉലയുന്ന
മുലകളുണ്ടോ ?
ചിറകുകൾ കുടയുന്നോ –
രരയന്ന നടയുമായ്
പുണരുന്ന മാലാഖ – ത്തരുണിയുണ്ടോ ?
അവളുടെ മൃദു ചുണ്ട്
മൊഴിയുന്ന സംഗീത
ശ്രുതികളിൽ ആനന്ദ നടനമുണ്ടോ ?
പുളകങ്ങൾ പൂക്കുന്ന
വഴി താണ്ടിയെത്തുമ്പോൾ
അവിടെയൊരപ്പാപ്പൻ
ദൈവമുണ്ടോ ?
തലവരയെഴുതിയ
തടിയനാം ഗ്രന്ഥച്ചുരുൾ
വിടരുമ്പോൾ നരകമോ
നൻ നാകമോ ?
നരകത്തിൽ ഉണരുമോ
പിടയുന്ന മനുഷ്യന്റെ
തെറിവിളിയഭിഷേകം:
“ ഭൂമി സ്വർഗ്ഗം “
More News
-
അനശ്വരമീ അപാരത (കവിത): ജയൻ വർഗീസ്
കാല കർമ്മമേ അണയൂ ജീവിത താള രൂപമേ അണയൂ , ആദിമ തമസ്സിന്റെ നാഭിയിൽ വിരിയുന്ന താമര മലരിന്റെ ഇതളുകളായ് !... -
എന്റെ കേരളം (വി.ഡി.എസ്. സർക്കാരിന് ഒരു അനുമോദന ഗാനം) : ജയൻ വർഗീസ്
തൂവാനത്തുമ്പികളേ, തുയിലുണരൂ …, തുയിലുണരൂ ! വരവായീ…. വരവായീ വസന്ത നർത്തകികൾ, വരവായീ ….വരവായീ സ്വതന്ത്ര ജന ഭരണം ! കേരക്കുട,... -
അമ്മയെവിടെ? (മദേഴ്സ് ഡേ കവിത): ജയൻ വർഗീസ്
“ അമ്മയെവിടെ ?” വിളി കേൾക്കുമോ എന്റെ കണ്ണുനീർത്തേങ്ങൽ ചിണുങ്ങൽ ശ്രവിച്ചുവോ ? ‘ അമ്മേടെ മുത്തിന് കൊണ്ടെത്തരാൻ ’ ‘മാന...
