കലോത്സവത്തിൽ തിളങ്ങി മർകസ് കശ്മീർ വിദ്യാർഥികൾ; അഭിനന്ദനവുമായി മന്ത്രി ശിവൻകുട്ടി

സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ മർകസിലെ കാശ്മീരി വിദ്യാർഥികൾ മന്ത്രി വി ശിവൻകുട്ടിയോടൊപ്പം

കോഴിക്കോട്: 64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഉർദു മത്സരങ്ങളിൽ തിളക്കമുള്ള വിജയം നേടി മർകസിലെ കശ്മീരി വിദ്യാർഥികൾ. എ ഗ്രെയ്ഡ് നേടിയ കശ്മീർ വിദ്യാർഥികളെ കലോത്സവ നഗരിയിൽ മന്ത്രി ശിവൻകുട്ടി നേരിൽ കാണുകയും അഭിനന്ദിക്കുകയും ചെയ്തു. കാരന്തൂർ മർകസ്‌ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളായ ഫർഹാൻ റാസ ഉറുദു പ്രസംഗത്തിലും ഇർഫാൻ അഞ്ചൂം കവിതാ രചനയിലും മുഹമ്മദ് കാസിം കഥാ രചനയിലും സുഹൈൽ പ്രബന്ധ രചനയിലുമാണ് എ ഗ്രേഡ് നേടിയത്.

ഹൈസ്കൂൾ തലം മുതൽ കേരളത്തിൽ പഠിക്കുന്ന ഈ വിദ്യാർഥികളെ മർകസ്‌ സന്ദർശന വേളയിൽ മന്ത്രി പരിചയപ്പെട്ടിരുന്നു. കേരളത്തിലെ പൊതുവിദ്യാഭ്യാസ രീതിയുടെ കരുത്തറിഞ്ഞ് കൂടെ നിൽക്കുന്നതിലുള്ള സന്തോഷം മന്ത്രി പങ്കിട്ടു. സ്കൂൾ കലോത്സവങ്ങൾ സമ്മാനിക്കുന്ന അനുഭവവും അന്തരീക്ഷവും ഏറെ പ്രചോദനാത്മകമാണെന്ന് വിദ്യാർഥികൾ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഏതാനും വർഷമായി സംസ്ഥാന കലോത്സവത്തിൽ സ്ഥിര സാന്നിധ്യമായ മർകസ് കശ്മീരി വിദ്യാർഥികൾ തിളക്കമുള്ള വിജയമാണ് ഓരോ തവണയും നേടുന്നത്. വിദ്യാർഥികളെ മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരും അക്കാദമിക് ഡയറക്ടറേറ്റും അഭിനന്ദിച്ചു.

Leave a Comment

More News