ചിങ്ങം: ഇന്ന് നിങ്ങൾ നിങ്ങളുടെ ലക്ഷ്യങ്ങളിൽ എത്തിച്ചേരും. സഹപ്രവർത്തകരുമായി നല്ല രീതിയിൽ പെരുമാറും. ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ ചിന്തിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. മറ്റുള്ളവരെ ശല്യപ്പെടുത്താതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.
കന്നി: ജീവിതത്തില്‍ കാത്തിരുന്ന ദിവസമാണിന്ന്. ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ വേണ്ടതെല്ലാം ചെയ്യും. നിങ്ങൾക്ക് അനുകൂലമായൊരു ദിനമായിരിക്കും ഇന്ന്. എന്നാൽ ചില കാര്യങ്ങള്‍ നിങ്ങളെ അസ്വസ്ഥമാക്കിയേക്കാം.
തുലാം: ഇന്ന് വളരെ ശ്രദ്ധ ചെലുത്തേണ്ട ദിവസമാണ്. വാദപ്രതിവാദങ്ങള്‍, ഏറ്റുമുട്ടല്‍, അനാരോഗ്യം, മുന്‍കോപം, ഇവയെല്ലാം ഈ ദിവസത്തെ നശിപ്പിക്കാന്‍ സാധ്യതയുണ്ട്. ശ്രദ്ധയോടെ പെരുമാറുക. ഓരോ വാക്കും ശ്രദ്ധിച്ച് ഉപയോഗിക്കുക. അപ്രതീക്ഷിത സാമ്പത്തിക നേട്ടമുണ്ടാകും. പഠനത്തില്‍ കാര്യമായി ശ്രദ്ധിക്കാന്‍ നിങ്ങള്‍ക്കാകും.
വൃശ്ചികം: ആഹ്ളാദവും ഉല്ലാസവും നിറഞ്ഞ ദിവസമായിക്കും. സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിക്കും. മുൻകൂട്ടി ചിന്തിച്ചത് പോലെ കാര്യങ്ങൾ നടക്കും. പുതിയ വസ്ത്രം വാങ്ങാൻ സാധ്യത. പങ്കാളിയിൽ നിന്ന് നല്ല പ്രതികരണങ്ങളും പെരുമാറ്റവും ഉണ്ടാകും. ഷോപ്പിങ്ങിന് പോകാൻ സാധ്യത. സമൂഹത്തില്‍ ബഹുമാനവും അംഗീകാരവും ലഭിക്കും.
ധനു: ആരോഗ്യം, സമ്പത്ത്, സന്തോഷം ഇവയെല്ലാം ഇന്ന് ഏറ്റവും മികച്ച നിലയില്‍ വന്ന് ചേരും. വീട്ടിലെ ഐക്യവും സമാധാനവും നിങ്ങളെ ദിവസം മുഴുവനും ഊര്‍ജ്വസ്വലനും ഉന്മേഷവാനുമാക്കും. തൊഴിലില്‍ സഹപ്രവര്‍ത്തകരുടെ പിന്തുണയും അധ്വാനത്തിനനുസരിച്ച് ഫലവും ഉണ്ടാകുന്നത് നിങ്ങളെ സന്തുഷ്ടനാക്കും. അതിലുപരി സാമ്പത്തികവും വന്നുചേരും.
മകരം: ഇന്നത്തെ ദിവസം ഏറെക്കുറെ വിഷമങ്ങള്‍ നിറഞ്ഞതായിരിക്കും. മാതാപിതാക്കളുടേയും കുട്ടികളുടേയും അനാരോഗ്യവും അവരുമായുളള അഭിപ്രായ ഭിന്നതയും നിങ്ങളുടെ വിഷമതകള്‍ക്ക് ആക്കം കൂട്ടും. ഈ പ്രതിസന്ധി മൂലം തീരുമാനമെടുക്കാനുള്ള ശക്തി നിങ്ങള്‍ക്ക് നഷ്ടപ്പെടും. ഇന്ന് മേലുദ്യോഗസ്ഥരെ പ്രീതിപ്പെടുത്താന്‍ നിങ്ങള്‍ പതിവിലും കൂടുതല്‍ അധ്വാനിക്കേണ്ടി വരും. സുഹൃത്തുക്കളുമായോ എതിരാളികളുമായോ വാദപ്രതിവാദങ്ങള്‍ക്ക് പോകാതിരിക്കുക.
കുംഭം: വിദ്യാര്‍ഥികള്‍ പഠന കാര്യങ്ങളില്‍ ഇന്ന് വളരെയേറെ മികവ് പ്രകടിപ്പിക്കും. ഈ രാശിക്കാരായ സ്ത്രീകള്‍ ഇന്ന് സൗന്ദര്യ വര്‍ധക വസ്തുക്കൾക്കായി പണം ചെലവഴിക്കും. എന്നാല്‍ ഒരു മുന്‍കരുതലുമില്ലാതെ പണം ചെലവഴിക്കാതിരിക്കുക. വസ്തുവോ സ്വത്തോ സംബന്ധിച്ച ഇടപാടുകളില്‍ വളരെ ജാഗ്രത പുലര്‍ത്തുക. പക്വതയോടെ പെരുമാറുക.
മീനം: സുപ്രധാനമായ തീരുമാനങ്ങളുമായി മുന്നോട്ട് പോകുക. അതൊരു പക്ഷേ ഫലവത്തായി തീര്‍ന്നേക്കാം. നിങ്ങളുടെ സൃഷ്ടിപരമായ കഴിവുകളും ഉറച്ച തീരുമാനവും ശ്രദ്ധയും നിങ്ങളെ വിജയത്തിലേക്ക് നയിക്കാം. അത് സമൂഹത്തില്‍ നിങ്ങളുടെ അന്തസ് ഉയര്‍ത്തും. ഇഷ്ടപ്പെട്ടവരുമായി ഇന്ന് വൈകുന്നേരം ചെലവഴിക്കാനാകും. പ്രിയപ്പെട്ടവര്‍ നിങ്ങളോട് അവരുടെ ചില രഹസ്യങ്ങള്‍ പങ്കിടുകയും അങ്ങനെ നിങ്ങളുമായി കൂടുതല്‍ അടുപ്പത്തിലാകുകയും ചെയ്യും.
മേടം: വളരെ ഉത്തരവാദിത്വം നിറഞ്ഞ ദിവസമായിരിക്കും ഇന്ന്. കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. എന്നാലിത് ക്ലേശകരമായിരിക്കും. നിങ്ങളുടെ വാക്കും കോപവും നിയന്ത്രിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ഇത് നിങ്ങളുടെ പ്രിയപ്പെട്ടവരെ നിരാശപ്പെടുത്തിയേക്കാം. അനാവശ്യച്ചെലവുകള്‍ ഒഴിവാക്കുക.
ഇടവം: അപ്രതീക്ഷിതമായി സാമ്പത്തികം വന്ന് ചേരും. ധനപരമായ നേട്ടങ്ങള്‍ക്ക് പുറമേ പുതിയ സാമ്പത്തിക സ്രോതസുകള്‍ കണ്ടെത്തും. മാനസികമായ സന്തോഷം ഏറ്റെടുത്ത എല്ലാദൗത്യങ്ങളും വിജയകരമായി പൂര്‍ത്തിയാക്കാന്‍ നിങ്ങളെ സഹായിക്കും. വിനോദത്തിനും ഉല്ലാസത്തിനും വേണ്ടി കുറച്ച് പണം ചെലവാക്കേണ്ടി വന്നാല്‍ നിങ്ങൾ അതത്രകാര്യമാക്കേണ്ട. വീട്ടില്‍ സമാധാനപൂര്‍ണമായ അന്തരീക്ഷം ഉണ്ടാകും.
മിഥുനം: കോപവും അമിത സംസാരവും നിയന്ത്രിക്കണം. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായുള്ള ഇടപഴകലില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടായേക്കാം. ആരോഗ്യപ്രശ്നങ്ങള്‍ക്കും മാനസിക പിരിമുറുക്കത്തിനും സാധ്യത. നിങ്ങളുടെ കുടുംബത്തെയും പ്രത്യേകിച്ച് മകനെ വേദനിപ്പിക്കുന്ന തരത്തിലാകാം നിങ്ങളുടെ ഇന്നത്തെ പെരുമാറ്റം. അപകടങ്ങള്‍ക്കും അമിതച്ചെലവുകള്‍ക്കും സാധ്യത.
കര്‍ക്കടകം: ഇന്നത്തെ ദിവസം നേട്ടങ്ങൾ കൈവരിക്കുന്നതിനുള്ളതാണ്. മറ്റുള്ളവർ നിങ്ങളെക്കുറിച്ച് നല്ല കാര്യങ്ങൾ പറയും. സർഗാത്മക കഴിവുകൾ പുറത്തുകൊണ്ടുവരാൻ പറ്റിയ ദിവസം.
