മാനവികതയെ അഗാധത്തിലേക്ക് തള്ളിവിടുന്ന വ്യക്തിയിൽ നിന്ന് അകലം പാലിക്കുക: ട്രം‌പിനോട് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ

ഷിക്കാഗോ: മാനവികതയെ അഗാധത്തിലേക്ക് തള്ളിവിടുന്ന വ്യക്തിയായ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവില്‍ നിന്ന് അകലം പാലിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ ആവശ്യപ്പെട്ടു.

വെള്ളിയാഴ്ച, യുഎസ് പൗരാവകാശ നേതാവ് ജെസ്സി ജാക്‌സന്റെ ഷിക്കാഗോയിൽ നടന്ന ശവസംസ്കാര ചടങ്ങിൽ സംസാരിക്കവേയാണ് മിഡിൽ ഈസ്റ്റിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തെ പെട്രോ അഭിസംബോധന ചെയ്തതും ട്രം‌പിന് നിര്‍ദ്ദേശം നല്‍കിയതും.

അമേരിക്കയിലുടനീളമുള്ള ആഫ്രിക്കൻ വംശജരായ ആളുകൾക്ക് “സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന്റെ ജീവിക്കുന്ന പ്രതീകം” എന്നാണ് പെട്രോ ജാക്‌സണെ പ്രശംസിച്ചത്.

നെതന്യാഹുവിൽ നിന്ന് അകലം പാലിക്കാൻ ട്രംപിനോട് ആഹ്വാനം ചെയ്ത പെട്രോ പറഞ്ഞു: “മാനവികതയെ അഗാധത്തിലേക്ക് തള്ളിവിടുന്ന വ്യക്തിയിൽ നിന്ന് യുഎസ് പ്രസിഡന്റ് സ്വയം പൂർണ്ണമായും വേർപെടുത്തേണ്ട സമയമാണിത്.”

മധ്യപൂർവദേശത്തെ നിലവിലെ സംഘർഷത്തിനെതിരെ മനുഷ്യത്വം ഒന്നിക്കണമെന്ന് പെട്രോ പറഞ്ഞു.

“മിസൈലുകളെ തടയാൻ കഴിവുള്ള ഒരു ആയുധവുമില്ലാത്തതിനാൽ നാമെല്ലാവരും ഒന്നിക്കേണ്ട സമയമാണിത്,” അദ്ദേഹം ഊന്നിപ്പറഞ്ഞു. “അവരെ ചെറുക്കാൻ കഴിയുന്ന ഒരേയൊരു കാര്യം ബഹുജനങ്ങളുടെയും, എല്ലാ മനുഷ്യവർഗത്തിന്റെയും പിന്തുണയുള്ള വാക്കുകളുടെ ശക്തിയാണ്.”

സംഘർഷത്തിന് നെതന്യാഹുവിനെ കുറ്റപ്പെടുത്തിയ പെട്രോ, മധ്യപൂർവദേശത്ത് സമാധാനം വേഗത്തിൽ കൈവരിക്കണമെന്ന് ഊന്നിപ്പറഞ്ഞു. പെട്രോയുടെ വാക്കുകൾക്ക് ശ്രോദ്ധാക്കളില്‍ നിന്ന് ശക്തമായ കരഘോഷം ലഭിച്ചു, ചിലർ പിന്തുണയുമായി നിലയുറപ്പിച്ചു.

ചടങ്ങിനിടെ, കൊളംബിയൻ നേതാവ് മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുമായി ഹ്രസ്വമായി സംസാരിച്ചു.

Leave a Comment

More News