രാശിഫലം (26-04-2026 ഞായര്‍)

ചിങ്ങം: ബിസിനസുകാർക്ക് ഇന്ന് നല്ല ദിവസമാണ്. ജീവിതത്തിലെ പല തടസങ്ങളെയും നിങ്ങൾ ഇന്ന് അതിജീവിക്കും. തൊഴിൽപരമായ കാര്യങ്ങളിൽ ഇന്ന് വിജയം കൈവരിക്കും. ഒരു യാത്രയ്‌ക്കും സാധ്യതയുണ്ട്. വ്യക്തിബന്ധങ്ങളിൽ ചെറിയ വാദപ്രതിവാദങ്ങൾക്ക് സാധ്യത.

കന്നി: സഹപ്രവര്‍ത്തകര്‍ സഹായ മനോഭാവം പ്രകടിപ്പിക്കും. കുടുംബാന്തരീക്ഷം സംതൃപ്‌തികരവും സന്തോഷപ്രദവും ആയിരിക്കും. ചെറിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാം. സാമ്പത്തികമായി ലാഭമുണ്ടാകാന്‍ വലിയ സാധ്യത കാണുന്നു.

തുലാം: ചർച്ചകളിലും സംവാദങ്ങളിലുള്ള നിങ്ങളുടെ ചിന്തകളും അഭിപ്രായങ്ങളും മറ്റുള്ളവരെ സ്വാധീനിക്കും. ജോലി സ്ഥലത്ത് കഴിവതും സംഘർഷങ്ങളിൽ ഏർപ്പെടാതിരിക്കുക. അമിതാവേശം കാണിക്കാതിരിക്കുക.

വൃശ്ചികം: അതിസമ്മർദ്ദം നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും. നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്‌നം നിങ്ങളെ ഇന്ന് അസ്വസ്ഥനാക്കും. നിങ്ങളുടെ അമ്മയ്‌ക്കും ചില അസുഖങ്ങള്‍ ബാധിച്ചേക്കാം. വീട്ടിൽ ചില തർക്കങ്ങൾ ഉണ്ടായേക്കാം. സഹപ്രവർത്തകരുമായും ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം.

ധനു: ദിവസം മുഴുവനും ആരോഗ്യവും ഉന്മേഷവും അനുഭവപ്പെടും. എന്തെങ്കിലും പുതുതായി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഇന്ന് അതിനുപറ്റിയ ദിവസമാണ്. സുഹൃത്തുക്കളുമായി ഒരു യാത്ര പോവാൻ സാധ്യതയുണ്ട്.

മകരം: ഓഹരി വിപണിയിലെ നിക്ഷേപം നിങ്ങള്‍ക്ക് അപ്രതീക്ഷിത ലാഭമുണ്ടാക്കും. ഗൃഹാന്തരീക്ഷം അത്ര പ്രസന്നമായിരിക്കുകയില്ല. ആരോഗ്യ സ്ഥിതി മോശമാകും. ജോലി സ്ഥലത്ത് നല്ല രീതിയിൽ പ്രവർത്തിക്കാൻ കഴിയില്ല.

കുംഭം: ഇന്ന് നിങ്ങള്‍ക്ക് സന്തോഷം നിറഞ്ഞ ദിവസമാണ്. ഭൗതികമായും ആത്മീയമായും നിങ്ങള്‍ക്ക് സംതൃപ്‌തി അനുഭവപ്പെടും. കുടുംബാംഗങ്ങളുമായി പുറത്തുപോകാനും വിനോദങ്ങളിൽ ഏർപ്പെടാനും കഴിയും.

മീനം: വിഷാദവും താത്‌പര്യക്കുറവും നിങ്ങളുടെ മനോവീര്യം കെടുത്തും. മതപരമായ കാര്യങ്ങള്‍ക്ക് അമിതമായി പണം ചെലവഴിക്കും. കുടുംബാംഗങ്ങളുമായി ചില തര്‍ക്കങ്ങള്‍ ഉണ്ടാവും. നിയമപരമായ കാര്യങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.

മേടം: പ്രണയം തുറന്ന് പറയാൻ ഇന്ന് ഉത്തമ ദിവസമാണ്. മംഗല്യ കാര്യങ്ങളിലും ഇന്ന് നല്ല ദിവസമാണ്. കുടുംബവുമായി ഒരു യാത്രയ്‌ക്ക് തയ്യാറെടുക്കും. ആരോഗ്യപരമായ ചില ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. മാറ്റി വച്ച പല കാര്യങ്ങളും ഇന്ന് ചെയ്‌ത് തീർക്കും.

ഇടവം: ഇന്ന് നിങ്ങൾക്ക് വളരെ നല്ല ഒരു ദിവസമായിരിക്കും. മേലുദ്യോഗസ്ഥനിൽ നിന്ന് പ്രശംസ ഏറ്റുവാങ്ങും. നിങ്ങളുടെ പെരുമാറ്റത്തിൽ മറ്റുള്ളവർ ആകർഷ്‌ടരാകും. സുഹൃത്തുകളുമായി സമയം ചെലവഴിക്കാൻ സാധിക്കും.

മിഥുനം: ഇന്ന് മടിയും അലസതയും നിങ്ങളെ പിടികൂടിയേക്കാം. ഉദര സംബന്ധമായ പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടാം. ജോലി സ്ഥലത്ത് സഹപ്രവര്‍ത്തകര്‍ നിങ്ങളോട് അനാദരവ് കാണിക്കും. മാനസികമായി പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നേക്കും.

കര്‍ക്കടകം: കുടുംബാംഗങ്ങളുമായുള്ള സംഘര്‍ഷം ഒഴിവാക്കുക. ഇന്ന് പുതിയ ദൗത്യങ്ങൾ ഏറ്റെടുക്കാന്‍ പറ്റിയ ദിവസമല്ല. പുതിയ ബന്ധങ്ങളും പരിചയങ്ങളും പ്രയോജനപ്പെടുകയില്ല. പങ്കാളിയുമായും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം.

Leave a Comment

More News