ചിങ്ങം: ആത്മീയതയോട് കൂടുതൽ താത്പര്യം പ്രകടിപ്പിക്കുന്നതാണ്. അതേസമയം, മാനസികാവസ്ഥയും ശാരീരിക ക്ഷമതയും നിരാശപ്പെടുത്തുന്നതാണ്. അനാവശ്യ ചെലവുകളിൽ വർധനവുണ്ടാകാം. എന്തെങ്കിലും നിക്ഷേപം നടത്താൻ ആലോചിച്ചിട്ടുണ്ടെങ്കിൽ ഇന്ന് മികച്ച ദിവസം ആയിരിക്കും. ദീനാനുകമ്പ കാണിക്കുകയാണെങ്കിൽ നഷ്ടമായിരിക്കും സംഭവിക്കുക. ആയതിനാൽ വളരെ ശ്രദ്ധാലുവായിരിക്കാൻ ശ്രമിക്കണം. റ്റുള്ളവരുമായി വഴക്കുകൾ, തർക്കങ്ങൾ എന്നിവയിൽ നിന്ന് മാറി നിൽക്കണം.
കന്നി: മാനസികമായും ശാരീരികമായും ആശ്വാസം പ്രദാനം ചെയ്യുന്നതായിരിക്കും. തൊഴിൽപരമായി അഭിനന്ദനങ്ങൾ ലഭിക്കുന്നതുകൊണ്ട് ജോലി ചെയ്യാനുള്ള ആവേശം വർധിക്കുന്നതാണ്. സഹപ്രവർത്തകരും സഹായിക്കും. സാമൂഹ്യപരമായി ആത്മാഭിമാനം വർധിക്കുന്നതായിരിക്കും.
തുലാം: വിവിധ വിഷയങ്ങളിൽ തീരുമാനമെടുക്കാൻ ബുദ്ധിമുട്ട് തോന്നാം. അനാവശ്യമായ ചെലവുകൾ ഒഴിവാക്കുക. നാവിനെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെടുന്നത് കുടുംബാംഗങ്ങളുമായുള്ള വാദപ്രതിവാദങ്ങളും തർക്കങ്ങളും ഉണ്ടായേക്കാം. അമിത ചെലവ് ഒഴിവാക്കുക. എന്നാൽ ഉച്ചയ്ക്ക് ശേഷം അനുകൂലമായിരിക്കും.
വൃശ്ചികം: ഈ ദിവസം ശരിക്കും സന്തോഷം നൽകുന്നതായിരിക്കും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരും ഊഷ്മളമായ സ്നേഹാന്തരീക്ഷം പകരുന്നതാണ്. പുതിയ ബന്ധുക്കളും പുതിയ സുഹൃത്തുക്കളും ബിസിനസിൽ അല്ലെങ്കിൽ തൊഴിലിൽ മേന്മ നൽകുന്നതാണ്. ഒരു ചെറിയ യാത്ര ഏറെ സന്തോഷം കൊണ്ടുവരും. ജിവീത പങ്കാളിയെ കണ്ടെത്തും.
ധനു: നിങ്ങൾ ഈ ദിവസം ആരംഭിക്കുന്ന പദ്ധതികളും സംരംഭങ്ങളും വിജയകരമായി സമാപിക്കും. തൊഴിൽ ജീവനക്കാർക്കും സ്ഥാപനജോലിക്കാർക്കും അവരുടെ തൊഴിലിലോ ധനത്തിലോ ഒരു വർധനവ് പ്രതീക്ഷിക്കാം. വ്യാപാരികൾക്ക് ഇന്ന് വൻ ലാഭം ലഭിക്കും. മനോഹരമായ ചില സ്ഥലങ്ങളിലേക്ക് സന്ദർശനങ്ങള്‍ക്കുള്ള സാധ്യതകള്‍ ഉണ്ട്. ഇന്ന് ചില അവസരം നിങ്ങളുടെ കൈയ്യിൽ നിന്ന് തെന്നിമാറാം.
മകരം: കഠിനാദ്ധ്വാനം ചെയ്യുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്. ജോലിയിൽ നിങ്ങൾക്ക് പുതുമയും ക്രിയാത്മകതയും കൊണ്ടുവരാൻ കഴിയും. ദൈവാനുഗ്രഹം വിജയത്തിലേക്ക് നയിക്കും. അതുകൊണ്ട് നന്നായി അധ്വാനിക്കുക. കൂടാതെ പരാജയങ്ങളിൽ നിരാശരാകാതെ ഇരിക്കുക. വിദേശയാത്രയ്ക്ക് സാധ്യത. കുടംബാന്തരീക്ഷനം സമാധാനപൂർവമായി തുടരും.
കുംഭം: ഇന്ന് സുരക്ഷിതമായിക്കേണ്ടതുണ്ട്. എന്താ കാര്യം ചെയ്യുമ്പോഴും നിങ്ങൾ ജാഗ്രതയും വിവേകവും പാലിക്കേണ്ടതുണ്ട്. കാര്യങ്ങൾ നിങ്ങളുടെ വഴിക്ക് പോകാനിടയില്ല. അതിനാൽ നിങ്ങൾ പുതിയ വ്യവസ്ഥകളും പദ്ധതികളും മാറ്റിവയ്ക്കണം. നിങ്ങളുടെ കോപം നിയന്ത്രണത്തിലാക്കുക. ക്ഷേത്രങ്ങളോ മറ്റോ സന്ദർശിക്കും.
മീനം: ഇന്ന് ശോഭയുള്ളതും പ്രസന്നമായതുമായ ഒരു ദിവസമായി മാറും. നിങ്ങൾ ദിവസം മുഴുവൻ സജീവവും സന്തോഷപ്രദവുമായിരിക്കാൻ സാധ്യതയുണ്ട്. സുഹൃത്തുക്കളെ കാമണാന് സാധ്യത. എന്നാൽ ഉച്ചയ്ക്ക് ശേഷം സ്ഥിതിഗതികൾ മാറി തുടങ്ങും. കുടംബത്തിൽ വഴക്കുണ്ടാകാൻ സാധ്യത.
മേടം: നിങ്ങളുടെ വിജയത്തിന്റെ രഹസ്യം പങ്കു വയ്ക്കുന്നത് നല്ലതാണെന്ന് നിങ്ങള്‍ ഇന്ന് തിരിച്ചറിയും. ഇന്ന് നിങ്ങള്‍ എന്തുതന്നെ നല്കിയാലും അത് ഒന്‍പത് മടങ്ങായി തിരിച്ചു കിട്ടും. ഇപ്പോള്‍ നിങ്ങള്‍ തുറന്ന മനസ്ഥിതിയോടും ഉള്‍ക്കൊള്ളാനുള്ള മനസ്സോടും കൂടി പെരുമാറുമെങ്കില്‍ കൂടുതലാളുകള്‍ നിങ്ങളെ ബഹുമാനിക്കും.
ഇടവം: ഇആശയക്കുഴപ്പങ്ങളും വിരുദ്ധ നിലപാടുകളും പ്രതികൂലമായി ബാധിക്കും. ഇത് മാനസിക ശാരീരിക ആരോഗ്യത്തെ ബാധിച്ചേക്കാം. തൊഴില്‍ വിജയത്തിനും തടസം സൃഷ്ടിക്കും. ആലോചിക്കാതെയുള്ള തീരുമാനങ്ങൾ ഒഴിവാക്കുക. അമിത സാമ്പത്തിക ചെലവിന് സാധ്യത.
മിഥുനം: ഈ ദിവസം, നിങ്ങൾ ആശയക്കുഴപ്പത്തിലും പരിഭ്രാന്തിയിലും ആകാൻ സാധ്യതയുണ്ട്. അതിനാൽ പ്രധാനപ്പെട്ട തീരുമാനങ്ങൾ മാറ്റിവയ്ക്കുക. നിങ്ങളും നിങ്ങളുടെ കുടുംബാംഗങ്ങളും ദുരിതത്തിലായേക്കാം. അമിതമായ ചെലവുകള്‍ ഒഴിവാക്കുക. ആന്തരിക കുടുംബപ്രശ്നങ്ങൾ മൂലം സമാധാനം നഷ്ടപ്പെട്ടേക്കാം.
കര്‍ക്കടകം: വളരെ സങ്കീർണമായ ഒരു ദിവസമായിരിക്കും. മാനസികാവസ്ഥ മാറിക്കൊണ്ടിരിക്കും. ആരോഗ്യം, സമ്പത്ത് തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധാലുവായിരിക്കണം.
