അമേരിക്കന്‍ അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന്‍റെ കിക്കോഫ് ഡാളസ് സെന്‍റ് മേരീസ് പള്ളിയില്‍

ഡാളസ്: 2026 ജൂലൈ 22-ാം തീയതി മുതല്‍ 25-ാം തീയതി വരെ അമേരിക്കന്‍ അതിഭദ്രാസന ആസ്ഥാനത്ത് (236 Old Tappan Rd., Old Tappan, NJ) വെച്ച് നടക്കുന്ന യാക്കോബായ സുറിയാനി സഭയുടെ അമേരിക്കന്‍ അതിഭദ്രാസനത്തിന്‍റെ 37-ാമത് യൂത്ത് ആന്‍ഡ് ഫാമിലി കോണ്‍ഫറന്‍സിന്‍റെ ടെക്സസ് റീജിയന്‍റെ കിക്കോഫ് ഏപ്രില്‍ 26-ന് ഞായറാഴ്ച വിശുദ്ധ കുര്‍ബ്ബാനാനന്തരം ഡാളസ് സെന്‍റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍വച്ച് നടന്നു.

കിക്കോഫിന്‍റെ ഉദ്ഘാടനം അമേരിക്കന്‍ അതിഭദ്രാസന സെക്രട്ടറിയും, സെന്‍റ് മേരീസ് പള്ളിവികാരിയുമായ റവ.ഫാ. പോള്‍ തോട്ടക്കാട്ട് നിര്‍വഹിച്ചു. ഡാളസ് മേഖലയിലുള്ള വിവിധ പള്ളികളില്‍ നിന്നും ധാരാളം പേര്‍ ഈയവസരത്തില്‍ രജിസ്ട്രേഷന്‍ ഫോറം പൂരിപ്പിച്ച് ഭദ്രാസന സെക്രട്ടറിയെ ഏല്പിച്ചു.

തദവസരത്തില്‍ ഡാളസ് സെന്‍റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍ വികാരി റവ.ഫാ. ബേസില്‍ ഏബ്രഹാം ഫാമിലി കോണ്‍ഫറന്‍സിന്‍റെ പ്രാധാന്യത്തെക്കുറിച്ചും ആവശ്യകതയെപ്പറ്റിയും സംസാരിച്ചു. അനിത ലിജോ തദവസരത്തില്‍ ആശംസ പ്രസംഗം നടത്തി. റവ. ഫാ. വര്‍ഗീസ് മാലിയില്‍, ഭദ്രാസന കൗണ്‍സില്‍ അംഗം അലക്സ് ജോര്‍ജ് എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു. സെന്‍റ് മേരീസ് പള്ളി വൈസ് പ്രസിഡണ്ട് റിജു വിരിപ്പില്‍ കിക്കോഫില്‍ പങ്കെടുത്ത ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.

Leave a Comment

More News