അറിവിനൊപ്പം അച്ചടക്കവും കരസ്ഥമാക്കണം: കാന്തപുരം ഉസ്താദ്

മർകസ് ഇന്റഗ്രേറ്റഡ് സ്ഥാപനങ്ങളിൽ അധ്യയന വർഷത്തിന് തുടക്കം

മർകസ് ഇന്റഗ്രേറ്റഡ് സ്റ്റഡീസ് കൗൺസിൽ സ്ഥാപനങ്ങളുടെ പഠനാരംഭം സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് നിർവഹിക്കുന്നു

കോഴിക്കോട്: അറിവ് നേടുക എന്ന ലക്ഷ്യത്തിൽ പഠിക്കുന്നതിനൊപ്പം അച്ചടക്കവും മൂല്യങ്ങളും ശീലിക്കാൻ കൂടിയുള്ള കാലമായി വിദ്യാർഥി ജീവിതം ഉപയോഗപ്പെടുത്തണമെന്ന് ജാമിഅ മർകസ് ഫൗണ്ടർ ചാൻസിലർ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ. മർകസ് ഇന്റഗ്രേറ്റഡ് സ്റ്റഡീസ് കൗൺസിലിന് (മിസ്‌ക്) കീഴിലുള്ള വിവിധ സ്ഥാപനങ്ങളുടെ 2026-27 അധ്യയന വർഷത്തെ പഠനാരംഭം ‘ബസ്മല’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വപ്രസിദ്ധ കർമശാസ്ത്ര ഗ്രന്ഥമായ ഫത്ഹുൽ മുഈനിന്റെ ആദ്യഭാഗം ചൊല്ലികൊടുത്താണ് ഉസ്താദ് പഠനാരംഭം നിർവഹിച്ചത്.

ജാമിഅ മർകസ് നേരിട്ട് നടത്തുന്നതും അക്കാദമിക് സഹകരണത്തോടെ പ്രവർത്തിക്കുന്നതുമായ വിവിധ സ്ഥാപനങ്ങളിൽ പ്രവേശനം നേടിയ അഞ്ഞൂറോളം വിദ്യാർഥികളാണ് സംഗമത്തിൽ പങ്കെടുത്തത്. ചടങ്ങിൽ ജാമിഅ ചാൻസലർ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ അംഗങ്ങളും മർകസ് മുദരിസുമാരുമായ വി.പി.എം ഫൈസി വില്യാപ്പള്ളി, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ സംസാരിച്ചു. സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് സ്വാലിഹ് തുറാബ് സഖാഫി കുഞ്ഞി മുഹമ്മദ് സഖാഫി പറവൂർ, ബഷീർ സഖാഫി കൈപ്പുറം തുടങ്ങിയ വിവിധ സ്ഥാപന മേധാവികളും പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു.

Leave a Comment

More News